കാലിക്കറ്റ്
സര്‍വകലാശാലയില്‍ എം.എ. മലയാളം സെമസ്റ്റര്‍
പദ്ധതിയുടെ
ഭാഗമായി സമര്‍പ്പിക്കുന്ന പ്രബന്ധം
അനൂപ്.എം.ആര്
മലയാള
വിഭാഗം
ശ്രീ
കേരള വര്‍മ്മ കോളേജ്, തൃശൂര്‍
രജി.
നമ്പര്‍ SKADMMA 003
2005
ഉള്ളടക്കം
1. ആമുഖം
2. അരവിന്ദന്റെ
സര്‍ഗപ്രതിഭ
3. ചെറിയ
മനുഷ്യരും വലിയ ലോകവും – അകവും പുറവും
4. ആധുനിക
പ്രബുദ്ധതയുടെ അടയാളങ്ങള്‍
5. ചെറിയ
മനുഷ്യരും വലിയ ലോകവും – ഒരു ഗ്രാഫിക് നോവല്‍
6. ഉപസംഹാരം
7. ഗ്രന്ഥസൂചി
8. സിനിമകള്‍
അദ്ധ്യായം ഒന്ന്
ആമുഖം
ചെറിയ മനുഷ്യരും വലിയ ലോകവും എന്ന
ജി.അരവിന്ദന്റെ കാര്‍ട്ടൂണ്‍ പരമ്പര ഒന്നരപ്പതിറ്റാണ്ടുകാലം മാതൃഭൂമി
ആഴ്ചപ്പതിപ്പില്‍ ഒരു പരമ്പരയായി പ്രസിദ്ധീകരിച്ചു. ഈ പരമ്പരയില്‍ പ്രസ്തുതകാലത്തിന്റെ
വൈവിദ്ധ്യമാര്‍ന്ന ചിത്രങ്ങളും ചിഹ്നങ്ങളുംമുദ്രകളും വ്യതിരിക്തതകളും
നന്മതിന്മകളുംആശയാദര്ശ ഗതികളും പ്രബല സാന്നിദ്ധ്യമായി പതിഞ്ഞിരുന്നു.
കാലത്തിന്റെ ശൈലീകൃതമായ
പുനഃസൃഷ്ടിയാണ് അരവിന്ദന് കൃതിയില്‍ നിര്‍വഹിച്ചത്. അത് കേവലം യഥാതഥമായിരുന്നില്ല; അക്കാലത്തെ
വെറുതെ കുറിച്ചിടുകയോ ഓടിച്ചുപറഞ്ഞുപോവുകയോആയിരുന്നില്ല. മറിച്ച് പ്രവചനാത്മകിഅത
കൃതിയുടെ ഒരു മുന്തിയ ഒരംശമാണ്. കാലത്തിന്റെ അനുക്രമികതയെക്കുറിച്ച് അരവിന്ദന് ബോധവാനായിരുന്നു.
അക്കാലത്തെ വ്യവസ്ഥിതി, സ്ഥാപനവല്‍ക്കരണം, കേരളീയ
സമൂഹത്തിന്റെ സ്വാതന്ത്ര്യാനന്തരം അട്ടിമറിക്കപ്പെട്ട നവോത്ഥാനം, മൂല്യശോഷണങ്ങള്‍,സാംസ്കാരിക
ജീര്‍ണ്ണതകള്‍, പ്രബുദ്ധതയുടെ അളവ്, കടന്നുവന്ന
ലിബറല്‍ - നിയോ ലിബറല്‍ ആശയങ്ങള്‍, വളച്ചൊടിക്കലുകള്‍,മുതലെടുപ്പുകള്‍,
നിരാശകള്‍, സങ്കീര്‍ണ്ണതകള്‍, പ്രതിസന്ധികള്‍,
മാറിമാറിവന്ന അഭിരുചികള്‍ എന്നിവയൊക്കെ അരവിന്ദന് കൃതിയില്‍ അടയാളപ്പെടുത്തി.
കൃതിയില്‍ അരവിന്ദന് എന്തെഴുതി എന്നതിനെക്കാള്‍ എന്ത് എഴുതാതിരുന്നു എന്ന
അന്വേഷണവും പ്രസക്തമാണ്.
പ്രബന്ധത്തിന് ശീര്‍ഷകമായി
തിരഞ്ഞെടുത്തത് ‘അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും: കാലഘട്ടത്തിന്റെ
ആത്മകഥ’ എന്നതാണ്. ശീര്‍ഷകം എന്തുകൊണ്ടും കൃതിയ്ക്ക്
യോജിച്ചതായിരിക്കും എന്ന ഉറപ്പുണ്ട്. പരമ്പരയില്‍ നമ്മള് കണ്ട കഥാപാത്രങ്ങള്‍,
വായിച്ചെടുത്ത കാര്യങ്ങള്‍, അറിഞ്ഞ സംഭവങ്ങള്‍,
വസ്തുതകള്‍, എന്നിവയൊന്നും ഒരുതരത്തിലും
വ്യക്തിപരമായിരുന്നില്ല.അവരിലൂടെ അരവിന്ദന് കുറിച്ചിട്ടത് ഒരു കാലത്തെയാണ്,കാലഘട്ടത്തിന്റെ
അന്തഃസത്തെയെയാണ്. കാലത്തിന്റെ ആത്മാവിനെ ആവാഹിച്ചെടുക്കാന്‍ ‘ചെറിയ
മനുഷ്യരും വലിയ ലോക’ത്തിനും കഴിഞ്ഞിട്ടുണ്ട്.
പഠന ലക്ഷ്യം
കാലഘട്ടത്തില്‍ നിന്നും
വിച്ഛേദിക്കാവുന്നതല്ല മനുഷ്യജീവിതവും അവന്റെ സൃഷ്ടിയും സര്‍ഗ്ഗാത്മകതയും എന്ന
ബോദ്ധം അരവിന്ദനുണ്ടായിരുന്നു. അതില്‍ നിന്ന് തെളിയുന്നത് അരവിന്ദന്റെ സ്വകാര്യ
വ്യക്തിബോധങ്ങളെ അതിലംഘിക്കുന്ന സാമൂഹ്യ ബോധമാണ്. കാലത്തിന്റെ സര്വസാന്നിദ്ധ്യമെന്നോ
സര്വകാലമുദ്ര എന്നോ ചെറിയ മനുഷ്യരും വലിയ ലോകത്തെയും വിളിയ്ക്കാം. അത്തരത്തില്‍
നിരവധി ചര്‍ച്ചകളും സൂചനകളും കൃതിയില്‍ ഉടനീളമുണ്ട്. വരകളും
മൊഴികളും അടിക്കിപ്പെറുക്കി കൂട്ടിവായിക്കുക ഈ പഠനത്തിന്റെ ലക്ഷ്യമാണ്.
അരവിന്ദന്റെ സര്‍ഗമേഖലകള്‍ വര്‍ണ്ണശബളമായിരുന്നു.
പക്ഷെ അദ്ദേഹത്തെഒരു ചലച്ചിത്രകാരനായേ ബഹുഭൂരിപക്ഷത്തിനും പരിചയമുള്ളൂ. എന്നാല്‍
അരവിന്ദന്റെ സര്‍ഗപ്രതിഭയുടെ ആശയസംവാദവൈവിദ്ധ്യം ഉള്‍ക്കൊള്ളുന്നത് ചെറിയ
മനുഷ്യരും വലിയ ലോകവുമാണ്. കലാജീവിതത്തിന്റെ സംവാദഭൂമിക
അദ്ദേഹത്തിനുണ്ടായിരുന്നത് തന്റെ കാര്‍ട്ടൂണ്‍ മനസ്സിലാണ്. അദ്ദേഹത്തിന്റെ
സിനിമകള്‍ പൊതുവെ മിസ്റ്റിക് അനുഭവതലങ്ങളുള്ള സിനിമകളായിരുന്നു. ആശയസംവാദങ്ങളുടെ
ധൈഷണികതലം സിനിമയില്‍ മിക്കവാറും ഇല്ല എന്നുതന്നെ പറയാം. എന്നാല്‍ ആശയസംവാദ
സമ്പന്നത ആദ്യന്തം മുറ്റിനില്ക്കുന്ന കൃതിയാണ് ചെറിയമനുഷ്യരും വലിയ ലോകവും.
അദ്ദേഹത്തിന്റെ ധൈഷണികമായ ഉള്‍ക്കാഴ്ചകള്‍,
നിലപാടുകള്‍, സാംസ്കാരികവിമര്‍ശന തന്റേടം എന്നിവയൊക്കെ പൂര്‍ണ്ണമായും ചിറകുവിടുര്ത്തുന്നതും
ചര്‍ച്ചയ്ക്കെടുത്തതും കാര്‍ട്ടൂണിലാണ്. അത് കണ്ടെത്തുക എന്നതാണ് ഈപഠനം
ലക്ഷ്യമിടുന്നത്. കാലത്തിലും ചരിത്രത്തിലും അന്തര്‍ലീനമായിക്കിടക്കുന്ന ഒരുപാട്
വസ്തുതകളെക്കുറിച്ച് അരവിന്ദന് പറഞ്ഞു. എന്നാല്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടാത്ത
വസ്തുതകളെയും വീക്ഷണങ്ങളെയും വിശാലാര്‍ത്ഥത്തില്‍ കൃതിയോട് നീതിപുലര്ത്താവുന്ന തരത്തില്‍
വായിച്ചെയുക്കുകയാണ് പഠനത്തിന്റെ ലക്ഷ്യം.
പ്രസക്തി
സര്‍ഗ്ഗാത്മക ഭൂമിശാസ്ത്രത്തില്‍
സാഹിത്യവും ചിത്രകലയും ഒക്കെ സംസ്കാരപഠനങ്ങളാണ്. അവയില്‍ കാലത്തെ എങ്ങനെ
സ്വാംശീകരിച്ചിരിക്കുന്നു എന്നതാണ് വായിച്ചെടുക്കേണ്ടത്. ദൃശ്യസാക്ഷരതയുടെ
കാര്യത്തില്‍മലയാളി ഏറെ പിറകിലാണ്. വരകളെയും വര്‍ണ്ണങ്ങളെയും ആകൃതികളെയും ശരിയായി
സാമൂഹ്യ അര്‍ത്ഥപൂര്‍ണ്ണതയോടെ വായിക്കാന്‍ ഈ നിരക്ഷരത ഒരു തടസ്സമാകുന്നു. കലയുടെ രൂപപരവും
സാങ്കേതികവുമായ ഉള്‍ക്കാഴ്ച കൈവരിച്ചാല്‍ മാത്രമേ മലയാളിയ്ക്ക് ഇവയെ ശരിയായി ഉള്‍ക്കൊള്ളാന്‍
സാധിക്കുകയുള്ളൂ. ദൃശ്യരൂപങ്ങളെ വായിച്ചെടുക്കാനും ദൃശ്യസ്രാവ്യങ്ങളെ
കൂട്ടിവായിക്കാനുമുള്ള എല്ലാ ശ്രമങ്ങളും പ്രസക്തമാണ്.
കാലത്തിന്റെ വിസ്തൃതമായ പുനര്‍വായനയും, അരവിന്ദന്റെ
പ്രവചനപരതയും, സാര്‍വകാലികവും, സാര്‍വലൌകികവുമായ
നിരീക്ഷണങ്ങളും കേരളീയ സമൂഹത്തില്‍ എക്കാലത്തും പ്രസക്തമാണ്. 60
കളുടെയും70 കളുടെയും കേരളീയ ജീവിതത്തിന്റെ അന്തര്‍ധാരകളെ ഈ
കൃതിയിലൂടെ വായിച്ചെടുക്കാനാകും. കേരളത്തിന്റെ അറുപതെഴുപതുകള് പരമ തെറ്റാണെന്നും, അല്ലെ
ശരിയാണെന്നും ഇടതു വലതു പക്ഷങ്ങളുടെ പ്രബലമായ രണ്ട് വാദങ്ങളുണ്ട്. ഈ
കൃതിയിലൂടെ വസ്തുനിഷ്ഠമായ ഒരിടവഴിയും ഇടവും കൃതിയെ വിശദമായി പഠിക്കുന്നതിലൂടെ
കണ്ടെത്താനാകും. അറുപതെഴുപതുകളുടെ തുടര്‍ച്ചയില്‍ നിന്ന് കുതറിമാറാനാകാത്ത കേരളീയ സമൂഹത്തില്‍
ഇരുന്നുകൊണ്ട് ഈ കൃതിയെക്കുറിച്ച് പഠിക്കുക എന്തുകൊണ്ടും പ്രസക്തമാണ്. വലിയൊരു
ലോകത്തില്‍ ചെറിയ മനുഷ്യര്‍ അവരുടെ ഇടങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന ക്ലേശകരമായ
യാത്രകളാണ് ഈ പരമ്പര.
പൂര്‍വപഠനങ്ങള്‍
അവിടവിടെയായി ‘ചെറിമനുഷ്യരും
വലിയലോകവും’ പലരും പരാമര്‍ശിച്ചുപോയിട്ടുണ്ട്. പൊതുവില്‍ ഒരു
അഭിപ്രായം പലരും പറഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായ ഒരു ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തി
ഒരു പഠനം കൃതിയ്ക്ക് മുമ്പുണ്ടായിട്ടില്ല.
രാജാരവിവര്‍മ്മയില്‍ തുടങ്ങി
ഇടയാളുകള്‍ ഇല്ലാതെ കെ. സി. എസ്. പണിക്കരിലെത്തിയ ചിത്രകലയും എം.വി.ദേവന്,
എ.എസ്, നമ്പൂതിരി, രാമചന്ദ്രന്,
ഭാസ്കരന്, മദനന്, ചന്ദ്രശേഖരന് എന്നിവരിലൂടെ തുടരുന്ന ഇല്ലസ്ട്രേഷനും
വേണ്ടത്ര ശരിയായി വായിക്കപ്പെട്ടിട്ടില്ല. സാഹിത്യവും രേഖാചിത്രങ്ങളും കൂടിച്ചേര്‍ന്ന
ഒരു സങ്കേതം അരവിന്ദന് രൂപപ്പെടുത്തിയതെങ്ങനെ എന്നതിനെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍
കാണുന്നുണ്ടെങ്കിലും ആഴത്തില്‍ ആരും പഠിച്ചിട്ടില്ല എന്ന് ലഭ്യമായ രേഖകള്‍
വ്യക്തമാക്കുന്നു. പൊതുവെ ചിത്രകലയിലും പ്രത്യേകിച്ച് ‘ചെറിയമനുഷ്യരും
വലിയലോക’ത്തിനും പൂര്‍വപഠനങ്ങള്‍ ഏറെക്കുറെ ശുഷ്കമാണ് എന്ന്
പറയേണ്ടിയിരിക്കുന്നു.
“മലയാളത്തിലെന്നല്ല,
ഇതര ഇന്ത്യന്‍ ഭാഷകളില്‍ തന്നെ അപൂര്‍വ്വമായ ഒരു രചനയാണ് ജി. അരവിന്ദന്റെ ‘ചെറിയ
മനുഷ്യരും വലിയ ലോകവും’. അറുപതുകളിലും എഴുപതുകളിലുമായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍
തുടര്‍ച്ചയായി അരവിന്ദന് വരച്ചുകൊണ്ടിരുന്ന ഈ പരമ്പര 1978 ലാണ് ആദ്യമായി പുസ്തക രൂപത്തില്‍
പുറത്തുവരുന്നത്. തിരുവനന്തപുരത്തുള്ള ബീസ് ബുക്സ് പ്രസിദ്ധീകരിച്ച ഇതിന്റെ
അവതാരികയില്‍ എം.വി. ദേവന് ഈ കൃതിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്:
‘കുഞ്ചനും
തോലനും ഈവിയും സഞ്ചയനും കേരളീയ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അത്രതന്നെ
പ്രധാനമല്ലെങ്കിലും അഭ്യസ്തവിദ്യരായ കേരളീയര്‍ക്ക് തര്‍ബറും ഫെര്‍ഗാസും സ്റ്റെന്‍ബര്‍ഗും
സ്റ്റീര്‍ലിയും രസികത്വത്തിന്റെ പുതിയ ഭൂമികകള്‍ വിരിയിച്ചവരത്രെ! ഇതില്‍
ആദ്യത്തെ പാരമ്പര്യം സാഹിത്യത്തിന്റെ വഴിയ്ക്കും രണ്ടാമത്തേത് ചിത്രങ്ങളിലൂടെയും
പ്രകാശനം സാധിച്ചിരിക്കുന്നു. അരവിന്ദന് ഈ രണ്ട് ധാരകളെ കൂട്ടിയിണക്കുന്നു എന്ന്
പറയാം. അദ്ദേഹത്തിന്റെ ചെറിയ മനുഷ്യരും വലിയ ലോകവും ഈ അര്‍ത്ഥത്തില്‍ ഒരു
ചിത്രകാവ്യമാകുന്നു’.
ഇതില്‍ ദേവന് പേരെടുത്തു പറയുന്ന
കാര്ട്ടൂണിസ്റ്റുകളാരും ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതര്‍ അല്ലെങ്കില്‍ ശങ്കര്‍
മുതല്‍ യേശുദാസനും ഗഫൂറും വരെയുള്ള കാര്ട്ടൂണിസ്റ്റുകളുടെസമ്പന്നമായ പരമ്പര
നമുക്കുണ്ട്. മാത്രമല്ല, ഇന്ത്യയിലെ മികച്ച കാര്‍ട്ടൂണിസ്റ്റുകളില്‍ പലരും
മലയാളികള്‍ ആണെന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം. ഇതില്‍ അബു എബ്രഹാം
ഇംഗ്ലണ്ടിലെ ‘ഒബ്സര്‍വര്‍’, ‘ഗാര്ഡിയന്’
എന്നീ പത്രങ്ങളിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി വരെ ശോഭിച്ചിട്ടുണ്ട്. തങ്ങളുടെ പേന
കോറിയിടുന്ന വരകളിലൂടെ സമകാലീന സാമൂഹിക – രാഷ്ട്രീയ പ്രശ്നങ്ങളോട്
പ്രതികരിക്കുകയാണ് ഇവരില്‍ മിക്കവരും ചെയ്തുപോന്നിരുന്നത്. രൂക്ഷമായ
ആക്ഷേപഹാസ്യവും ചെറു നര്‍മ്മവും സാമൂഹിക പ്രതിബദ്ധതയും കലര്‍ത്തിയ ശൈലിയിലൂടെ
ദൈനംദിന ജീവിതത്തോട് ഇവര്‍ നിരന്തരമായി കലഹിച്ചുകൊണ്ടിരുന്നു. എന്നാല്‍ തന്റെ
സ്ട്രിപ്പ് കാര്‍ട്ടൂണിലൂടെ സാഹിത്യത്തെയും കാര്‍ട്ടൂണ്‍ കലയെയും ദാര്‍ശനികമായ ഉള്‍ക്കരുത്തിന്റെ
പിന്‍ബലത്തില്‍ കൂട്ടിയിണക്കാന്‍ കഴിഞ്ഞ അപൂര്‍വ്വ പ്രതിഭാധനനായിരുന്നു അരവിന്ദന്.
ഒരു കാലഘട്ടത്തിലെ യുവതലമുറയുടെ വ്യര്‍ത്ഥതാ ബോധവും ധര്‍മ്മ സങ്കടങ്ങളും
പ്രതിഫലിപ്പിക്കാന്‍ മാത്രമല്ല,നൈതിക മൂല്യങ്ങളുടെ
നിരാസത്തിലൂടെ നാം ഇന്ന്എത്തി നില്ക്കുന്ന അവസ്ഥയെ ദീര്‍ഘദര്‍ശനം
ചെയ്യാനും ഈ പരമ്പരയിലൂടെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇത്തരം സ്ട്രിപ്പ് കാര്‍ട്ടൂണുകളില്‍
പൊതുവെ വ്യക്തമായ ഒരു കഥയോ കഥാപാത്രങ്ങള്‍ക്ക് അനുക്രമമായ വളര്‍ച്ചയോ വികാസമോ
കാണാറില്ല. എന്നാല്‍ അരവിന്ദനാകട്ടെ രാമുവിനെ കേന്ദ്ര കഥാപാത്രമാക്കി,
ഒരു കഥ വികസിപ്പിച്ചെടുക്കുകയും അതിന് ആദിമദ്ധ്യാന്തപൊരുത്തം ഉണ്ടാക്കുകയും
ചെയ്തിരിക്കുന്നു. ഇതിലൂടെ ഒരു കാലഘട്ടത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ വളരെ
വിദഗ്ദ്ധമായി, ഒരു തരം ‘കാര്‍ട്ടൂണിക്
ദൃഷ്ടി’യിലൂടെ നോക്കിക്കാണാന്‍ അരവിന്ദന് കഴിഞ്ഞിട്ടുണ്ട്
അങ്ങനെ ഒരു അരവിന്ദന് സിനിമ പോലെ ഒതുക്കവും ആഴവും അര്‍ത്ഥ തലങ്ങളുമുള്ള ഒരു ഉല്‍കൃഷ്ട
കലാസൃഷ്ടിയായി മാറിയിരിക്കുന്നു ‘ചെറിയ മനുഷ്യരും വലിയലോകവും’.
അരവിന്ദന് വരച്ചതില്‍ മൂന്നില്‍ രണ്ട് ഭാഗങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്.
പഠനമേഖല
1978
ല്‍ ബീസ് ബുക്സ് സമാഹരിച്ചതു 1996 ല്‍
ഡി.സി.ബുക്സ് സമാഹരിച്ചതും/പുനഃപ്രസിദ്ധീകരിച്ചതുമായ രണ്ട് പുസ്തകങ്ങളാണ് ഇവിടെ പ്രധാനമായും
പരിശോധിച്ചത്. അരവിന്ദന് 'ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പംക്തി 'മാതൃഭൂമി
ആഴ്ചപ്പതിപ്പില്‍ വരച്ചുതുടങ്ങിയത് 1961 ജനുവരി
ഇരുപത്തിയാറിനായിരുന്നു. വലിപ്പ വ്യത്യാസമൊഴിച്ചാല്‍ ബീസ് ബുക്സ് സമാഹരിച്ചതുതന്നെയാണ്
ഡി.സി.ബുക്സ് പുനഃപ്രസിദ്ധീകരിച്ചത്. രണ്ട് പതിപ്പുകളിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്
അരവിന്ദന് വരച്ചതിന്റെ മൂന്നില്‍ രണ്ട് ഭാഗം മാത്രമാണ്. അക്കാലത്ത്
മാതൃഭൂമിയില്‍ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട പ്രതികരണങ്ങളും
ശ്രദ്ധിച്ചിട്ടുണ്ട്. ആനുഷംഗികമായി പലരും രേഖപ്പെടുത്തിയിട്ടുള്ള അഭിപ്രായഗതികളെ കിട്ടാവുന്നിടത്തോളം
പഠിക്കുകയും യോജ്യമായവ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
രീതിശാസ്ത്രം
സാമൂഹ്യാധിഷ്ഠിതമായ കലാ നിരൂപണത്തിന്റെ
സമാന രീതിയില്‍ കലയുടെ സാങ്കേതിക സ്വരൂപങ്ങളെ മാനദണ്ഡമാക്കിക്കൊണ്ടാണ് ഈ പഠനം
നിര്‍വഹിച്ചിട്ടുള്ളത്.
സമൂഹത്തില്‍ വ്യക്തിയും വ്യക്തിയില്‍
സമൂഹവും നടത്തുന്ന ഇടപെടലുകളും അവ തമ്മിലുള്ള ബന്ധത്തെയും സംഘര്‍ഷത്തെയും
വൈരുദ്ധാധിഷ്ഠിതമായി പഠനവിധേയമാക്കിയിട്ടുണ്ട്.
പ്രബന്ധസ്വരൂപം
ആമുഖം, ഉപസംഹാരം
എന്നിവയുള്‍പ്പെടെ ആറ് അദ്ധ്യായങ്ങളായാണ് പ്രബന്ധത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഓരോ അദ്ധ്യായത്തിലും പരമാവധി കാര്യങ്ങളെ സംഗ്രഹിച്ചു ചേര്‍ക്കുന്നുണ്ട്.
അനുബന്ധങ്ങളില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന ആഭ്യന്തര പരിണാമങ്ങളെ
അടയാളപ്പെടുത്തുന്ന ചില കാര്‍ട്ടൂണുകളുടെ പകര്‍പ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.
അദ്ധ്യായങ്ങള്‍
1. ആമുഖം
ശീര്‍ഷകം, മുന്‍വാക്ക്, പഠനലക്ഷ്യം, പ്രസക്തി, പൂര്‍വ്വപഠനങ്ങള്‍, പഠന
മേഖല, രീതിശാസ്ത്രം വിശദീകരിച്ചിരിക്കുന്നു.
2. അരവിന്ദന്റെ
സര്‍ഗപ്രതിഭ
അരവിന്ദന്റെ ജനനം, പ്രവൃത്തിപദം, ചലചിത്രജീവിതം, ചലചിത്രങ്ങളും
നേട്ടങ്ങളും, ചെറിയ മനുഷ്യരും വലിയ ലോകവും എന്ന പരമ്പരയുടെ തുടര്‍ച്ച ചലചിത്രങ്ങളില്‍
എന്നിവ പരാമര്ശിക്കുകയുമ് അപഗ്രഥിക്കുകയും ചെയ്യുന്നു.
3. ചെറിയ
മനുഷ്യരും വലിയ ലോകവും:- അകവും പുറവും
കഥാപാത്രങ്ങള്‍, സംഭവങ്ങള്‍, കാലം, ദാര്‍ശനിക
പ്രശനങ്ങള്‍,സാമ്പത്തികവും സാംസ്കാരികവുമായ ചര്‍ച്ചകള്‍, ചുറ്റുപാടുകള്‍, ഭക്തി, പലായനം, പ്രാതിനിധ്യം, പരാജയങ്ങള്‍, ജാതിരാഷ്ട്രീയം, നിസംഗമൌനം, പ്രതികരണമില്ലായ്മ, വ്യവസ്ഥിതി, തൃപ്തിയില്ലായ്മ, അസ്വസ്ഥതകള്‍, എന്നിവ
ചര്‍ച്ച ചെയ്യുന്നു.
4. ആധുനിക
പ്രബുദ്ധതയുടെ അടയാളങ്ങള്‍
അരവിന്ദന് കൈകാര്യം ചെയ്ത ബഹുമേഖലകള് - സംഗീതം, സാഹിത്യം, ചിത്രകല, നൃത്തം, സിനിമ
എന്നിവ താരതമ്യങ്ങളിലൂന്നി പഠിക്കുന്നു.
5. ചെറിയ
മനുഷ്യരും വലിയ ലോകവും – ഒരു ഗ്രാഫിക് നോവല്‍
ഗ്രാഫിക് നോവലാണെന്ന വാദം അവതരിപ്പിക്കുന്നു. വരയുടെ സങ്കേതത്തെക്കുറിച്ച്
ചര്‍ച്ചചെയ്യുന്നു.
6. ഉപസംഹാരം
നിഗമനങ്ങളെ ക്രോഡീകരിച്ചിരിക്കുന്നു.
അദ്ധ്യായം രണ്ട്
അരവിന്ദന്റെ സര്‍ഗപ്രതിഭ
മലയാളിയുടെ ദൃശ്യശ്രാവ്യ ബോധത്തെ വലിയൊരളവില്‍ സ്വാധീനിച്ച
കലാകാരനാണ് അരവിന്ദന്. പി.ജി.തങ്കമ്മയുടെയും എം.എന്‍.ഗോവിന്ദന് നായരുടെയും
മകനായി 1935 ജനുവരി 23 ന് കോട്ടയത്താണ് അദ്ദേഹം ജനിച്ചത്. 1954 ല്‍ സസ്യശാസ്ത്ര
ബിരുദം നേടിയ അരവിന്ദന് 1956 ല്‍ റബര്‍ബോര്‍ഡ് ഉദ്യോഗസ്ഥനായി.
കേരളഭൂഷണം തുടങ്ങിയ മാസികകളില്‍ കഥകള്‍ക്ക് ചിത്രീകരണം
നടത്തിക്കൊണ്ട് കലാരംഗത്തേയ്ക്ക് പ്രവേശിച്ച അരവിന്ദന് മാതൃഭൂമിയില്‍ തുടര്‍ച്ചയായി
പ്രസിദ്ധീകരിച്ചുവന്ന ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ
പ്രശസ്തിയിലേയ്ക്കുകയര്ന്നു. സിനിമാ രംഗത്ത് സജീവമായതോടെയാണ് അദ്ദേഹം ആ പരമ്പര
അവസാനിപ്പിച്ചത്.
അഗാധമായ സംഗീതജ്ഞാനം അരവിന്ദനുണ്ടായിരുന്നു നാലഞ്ച് കൊല്ലം
ഉത്തരേന്ത്യന്‍ സംഗീത പഠനത്തിനായി അദ്ദേഹം ചിലവഴിച്ചിട്ടുണ്ട്. പിറവി, യാരോ ഒരാള്‍,
എസ്തപ്പാന് എന്നീ സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്കി.
മലയാളസിനിമയെ ദേശാന്തരീയപ്രശസ്തിയിലേക്കുയര്‍ത്തിയ പ്രശസ്തനായ സമാന്തര
സിനിമാ സംവിധായകനും കാര്‍ട്ടൂണിസ്റ്റുമായിരുന്നു അരവിന്ദന്. കാവ്യാത്മകവും ദാര്‍ശനികവുമായ
പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങള്‍ നടത്തുകയും
ചെയ്ത ചലച്ചിത്രകാരനായിരുന്നു അരവിന്ദന്.
ചിത്രകാരന്, കാര്‍ട്ടൂണിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. മാതൃഭൂമി
വാരികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പരമ്പര (ചെറിയ മനുഷ്യനും
വലിയ ലോകവും) ജനശ്രദ്ധയാകര്‍ഷിച്ചു. ബ്രൗണ്‍ ലാന്‍ഡ്സ്കേപ്പ്, ദി ക്യാച്ച്, വി.ടി.
ഭട്ടതിരിപ്പാട്, ജെ. കൃഷ്ണമൂര്‍ത്തി കോര്ടൂര്സ് ഒഫ് ലീനിയര്‍ റിഥം
എന്നിവയുള്‍പ്പെടെ ഏതാനും ലഘുചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. യാരോ ഒരാള്‍, എസ്തപ്പാന്, ഒരേ
തൂവല്‍ പക്ഷികള്‍, എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. ഒരേ തൂവല്‍
പക്ഷികള്‍ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡിന് അര്‍ഹത നേടി. ദേശീയ
ചലച്ചിത്ര വിക സനകോര്‍പറേഷന്റെ ഡയറക്ടര്‍, സംസ്ഥാന
ഫിലിം ഡെവലപ്പ്മെന്റ് കോര്പറേഷന് ഭരണസമിതി അംഗം എന്നീ നിലകളില്‍
സേവനമനുഷ്ഠിച്ചു.
സാഹിത്യത്തില്‍ സജീവമായിരുന്ന താല്പര്യമായിരുന്നു അരവിന്ദന്.
അരവിന്ദന് ധാരാളം വായിക്കുമായിരുന്നു. അയാള്‍ എന്നും പുതിയ പുസ്തകങ്ങള്‍
തേടിക്കൊണ്ടേ ഇരുന്നു. എസിസ്റ്റന്ഷ്യലിസവും ഏലിനേഷനും ഒക്കെ വൈകുന്നേരങ്ങളുടെ ചര്‍ച്ചാ
വിഷയങ്ങളായിരുന്നു.
അരവിന്ദന് സാഹിത്യത്തില്‍ മാത്രമായിരുന്നില്ല താല്പര്യം;
സിനിമ, സംഗീതം, ചിത്രം, നാടകം എല്ലാം അരവിന്ദന് പ്രിയപ്പെട്ട മേഖലകളായിരുന്നു. ഉത്തരേന്ത്യന്‍
സംഗീതത്തിലെ അവഗാഹം അത്ഭുതാവഹമാണ്. അരവിന്ദന് മനസ്സിന്റെ പണിപ്പുരയില്‍
ചലച്ചിത്രകാരനുവേണ്ട വിഭവങ്ങള്‍ ഒരുക്കിക്കൂട്ടൂമായിരുന്നു. ചലച്ചിത്ര കലയെപ്പറ്റി
അരവിന്ദന് വ്യക്തമായ ധാരണകളുണ്ടായിരുന്നു. കച്ചവട സാദ്ധ്യതകളെപറ്റി ആലോചിച്ച്
വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറില്ലാത്ത ഒരു ഉദാത്തമായ മൂല്യ സങ്കല്പം അരവിന്ദന്റെ
മനസ്സില്‍ ഉണ്ടായിരുന്നു. ആപ്പീസുപണി,
അതിന്റെ ഭാഗമായുള്ള യാത്രകള്‍, സംഗീത പഠനം,
വായന, വൈകുന്നേരത്തെ സൌഹൃദ സദസ്സ് എന്നിവയെല്ലാം നിറഞ്ഞ
തിരക്കുകള്‍ക്കിടെയായിരുന്നു അദ്ദേഹം ഒരു ജീവിതമ് ജീവിച്ചുതീര്‍ത്തത്,
അഥവാ ഓര്മ്മിച്ചുതീര്ത്തത് എന്നും പറയാം.
ഇടത്തരം സമൂഹത്തില്‍ പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിത പ്രശ്നങ്ങള്‍
വിഷയമാക്കിയാണ് അരവിന്ദന് ഈ കൃതി ആരംഭിച്ചത്. സുരക്ഷിതത്വമുണ്ടെന്ന് തോന്നുന്ന
മുകള്‍ത്തട്ടില്‍ എത്താനുള്ള വെമ്പല്‍. ‘റൂം
അറ്റ് ദ ടോപ്പ്’,’ലക്കി ജിം’
തുടങ്ങിയ പ്രശസ്ത നോവലുകള്‍ വന്ന കാലഘട്ടമാണത്. സാര്വലൌകികത്വമുള്ള ഈ വിഷയം
എവിടെയും എന്നും പ്രസക്തമാണ്.
വലിയ മനുഷ്യരാണെന്ന മിഥ്യാ ധാരണകളുള്ളവരാണ് സമൂഹത്തിന്റെ മുന്‍നിരയില്‍
കാണുന്നവരില്‍ ഭൂരിഭാഗവും. ലോകം ചെറുതാണെന്നും സ്വന്തം കൈപ്പിടിയില്‍ ഒതുങ്ങുന്നു
എന്നും മൂഢവിശ്വാസമുള്ളവര്‍. അവര്‍ക്ക് സമസൃഷ്ടികളുടെ വേദനകളെയും വിഹ്വലതകളെയും
പറ്റി വേവലാതികളില്ല. പക്ഷെ, ദുഃഖിതരും അസ്വസ്ഥരും പീഡിതരുമാവാന് വിധിക്കപ്പെട്ട
ചെറിയ മനുഷ്യര്‍ ചേര്‍ന്നതാണ് സമൂഹം. വലിയ ലോകത്തിലൊരിടത്ത് അവര്‍ അവര്‍
നിസ്സഹായരായി എങ്ങനെയോ നിലനില്ക്കുന്നു. ആഴ്ചപ്പതിപ്പിന്റെ അവസാന പേജില്‍ ‘ചെറിയ
മനുഷ്യനും വലിയ ലോകവും’ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.വെറുമൊരു വിഡ്ഡിച്ചിരിയ്ക്ക്
വേണ്ടി കാര്‍ട്ടൂണ്‍ പേജ് നോക്കുന്നവരുടെ കത്തുകള്‍ വരാനും തുടങ്ങി: “എന്തിന് ഒരു
പേജ് നഷ്ടപ്പെടുത്തുന്നു?”
സൌമ്യമായ നിസംഗതയായിരുന്നു ആദ്യ കാലത്ത് ‘ചെറിയ
മനുഷ്യനും വലിയ ലോകവും’ ആരംഭിച്ച
കാലത്ത് അതിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളോട് അരവിന്ദന്റെ സമീപനം. ബഹുജന
പ്രീതിയ്ക്കായി തന്റെ ധാരണകള്‍ വെട്ടി തിരുത്താനോ പുനഃപരിശോധിക്കാനോ ഒരിക്കലും തയ്യാറായിരുന്നില്ല
എന്നതായിരുന്നു അരവിന്ദന്റെ ശക്തിയും സിദ്ധിയും. ‘കാഞ്ചന
സീത’യിലെ സ്റ്റൈലൈസേഷനും ‘പോക്കുവെയില’ലെ
സംഗീതാത്മകമായ ദീര്ഘനിശ്ശബ്ദതകളും ബഹുജനത്തിന് പ്രിയമാവുമെന്ന് ഒരിക്കലും
അരവിന്ദന് കരുതിയിരുന്നില്ല ‘ഇങ്ങനെയും ഒരു സമീപനമുണ്ട്,ഒരു
വീക്ഷണമുണ്ട്’ എന്ന് തെളിയിക്കുകയായിരുന്നു ആവശ്യം. സര്‍ഗാത്മകമായ ഒരു
സാദ്ധ്യത ആത്മാര്‍ത്ഥമായ ഒരു ആവേശമായി മാറുമ്പോഴായിരുന്നു അരവിന്ദന്
ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ഈ സമീപനം തന്നെയായിരുന്നു ‘ചെറിയ
മനുഷ്യനും വലിയ ലോകവും’ എന്ന പരമ്പരയ്ക്ക് പിന്നിലും അരവിന്ദന് സ്വീകരിച്ചത്.
‘ചെറിയ മനുഷ്യനും വലിയ ലോകവും’
പാരമ്പര്യ രീതിയിലുള്ള ഒരു കാര്‍ട്ടൂണ്‍ പംക്തിയല്ല. വരകളിലൂടെ രൂപം കൊണ്ട
കാവ്യമെന്നോ ഒരു നോവലെന്നോ വിശേഷിപ്പിക്കാവുന്ന സൃഷ്ടി. നമ്മുടെ കാലഘട്ടത്തിലെ
നെറികേടുകള്‍, പൊങ്ങച്ചങ്ങള്‍,
അസത്യങ്ങള്‍, മൂല്യച്ചുതികള്‍ എല്ലാം ഈ പരമ്പരയിലെ ജീവിത സന്ധികളില്‍ പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയവും സാഹിത്യവും
സിനിമയും കലയും ആസ്വാദന നിലവാരവും പ്രകടനപരതയും എല്ലാം വിഷയങ്ങളായി. രാമുവിന്റെ
ഇടത്തരം കുടുംബത്തിന്റെ വിഹ്വലതകളിലൂടെ പ്രതീക്ഷകളിലൂടെ ഒരു കാലഘട്ടത്തിന്റെയും
സമൂഹത്തിന്റെയും സത്യസന്ധമായ ചിത്രങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു. ഗുരുജിയും
സ്വാമിയും അബുവും നാഗന്പിള്ളയും ഒക്കെ രാമുവിന്റെ ലോകത്തിലെ അവിസ്മരണീയരായ ചെറിയ
മനുഷ്യരാണ്. അടര്‍ന്ന് വീഴാറായി നില്ക്കുന്ന ഒരു കണ്ണീര്‍ത്തുള്ളി പോലുള്ള ആ
അനിയത്തി രാധയെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഓര്‍മ്മിക്കുന്നു.
മുകള്‍ത്തട്ടില്‍ എത്താനുള്ള വെമ്പലിനിടയ്ക്ക് കാല്ക്കീഴില്
ശുദ്ധമെന്ന് കരുതിയ മൂല്യങ്ങളുടെ പൂജാ പുഷ്പങ്ങള്‍ പലതും ചതഞ്ഞരയുന്നു. രാമു
നിശ്ശബ്ദമായ നിലവിളികള്‍ കേള്‍ക്കുന്നുണ്ട്. ഗുരുജി കാണുന്നുണ്ട്. ‘ഞാന്‍
ഞാനല്ലാതായിരിക്കുന്നു. ഇത് വേണ്ടായിരുന്നു’
എന്ന് ചിലപ്പോള്‍ രാമു ചിന്തിച്ചു പോകുന്നുണ്ട്. മുജ്ജന്മ ശാപം പേറുന്നവനെപ്പോലെ
ഭൌതിക വിജയം എന്ന മരീചികയിലേയ്ക്കുള്ള പടവുകള്‍ രാമു കയറിക്കൊണ്ടേയിരുന്നു.
1960കളുടെ
ആരംഭത്തില്‍ പ്രസിദ്ധീകരിച്ച ഈ കാര്‍ട്ടൂണ്‍ രാമു, ഗുരുജി
എന്നീ കഥാപാത്രങ്ങളിലൂടെ ലോകത്തെ കണ്ടു. ജീവിതത്തില്‍ പ്രകടമാകുന്ന ഹിപ്പോക്രസി, ജീവിതവിജയത്തിനു
വേണ്ടി വ്യക്തികള്‍ നടത്തുന്ന കുത്സിതശ്രമങ്ങള്‍ എന്നിങ്ങനെയുള്ള പ്രമേയങ്ങളിലൂടെ
സമകാലികജീവിതത്തെ വിശകലനം ചെയ്യുന്നവയായിരുന്നു ഈ കാര്ട്ടൂണുകള്.
ടൂട്ടോറിയലില്‍ കുറച്ചു കാലം പഠിപ്പിച്ചതിന്റെ പേരില്‍ രാമുവിനോട് ‘നീ ഒരു
ചെറിയ റിട്ടയേഡ് പ്രൊഫസറാണെന്ന് കേട്ടിട്ടുണ്ടല്ലൊ’
ഏന്ന് ഒരു സുഹൃത്ത് പറയുന്നു. അപ്പോള്‍ ഗുരുവിന്റെ വചനം: ‘ലോര്‍ക്ക
എവിടെയോ ഓന്തിനെ ഒരു തുള്ളി മുതല എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്’.
ഇത് ആസ്വദിക്കാന്‍ കഴിയുന്നവരുടെ സംഖ്യ സ്വാഭാവികമായും ചെറുതായിരിക്കും അതുകൊണ്ടുതന്നെ
ബഹുജന പ്രീതിയുള്ള ഒരു കാര്‍ട്ടൂണ്‍ പരമ്പരയായി ഇത് മാറത്തതില് സൃഷ്ടാവായ
അരവിന്ദനോ അതിന് നിമിത്തമായ എം.ടി. വാസുദേവന്‍ നായര്‍ക്കോ ദുഃഖം തോന്നിയിട്ടില്ല. ഒരു ആഘോഷം പോലെ ഏറ്റുവാങ്ങിയ
കുറച്ചു പേരുണ്ടായിരുന്നു ഇതിന്.
ഈ പരമ്പര അവസാനിച്ച് കുറച്ച് കഴിഞ്ഞപ്പൊഴാണ് അതിന്റെ മഹത്വം
എന്തായിരുന്നു എന്ന് പലര്‍ക്കും ബോദ്ധ്യമായത്. സ്വകാര്യമായി ശകാരിച്ചവര്‍ കൂടി
അഭിപ്രായം തിരുത്തി. നിസ്സംഗതയോടെ അപ്പോഴും അരവിന്ദന് മന്ദഹസിച്ചു. മറ്റുള്ളവര്‍ക്ക്
നേരെ കുറ്റങ്ങളും കുറവുകളും കാണാന്‍ ഭൂതക്കണ്ണാടിയും കൊണ്ട് നടക്കുന്ന തിരക്കിലാണ്
എല്ലാവരും . അതിനിടെ അതിടയ്ക്ക് സ്വന്തം നെഞ്ചിന് നേരെ തിരിച്ചു പിടിക്കാന്‍
തയ്യാറാകാത്തതാണ് നമ്മുടെ ശാപം എന്ന് വി.ടി.
ഭട്ടതിരിപ്പാട് ഒരിക്കല്‍ പറയുകയുണ്ടായി. രാമുവിന്റെ ലോകത്തിലൂടെ ഭൂതക്കണ്ണാടി
നേരിന് നേര്‍ക്ക് തിരിച്ചുപിടിക്കാന്‍ പ്രേരിപ്പിക്കുകയാണ് അരവിന്ദന് ചെയ്തത്. ഈ
കാര്‍ട്ടൂണ്‍ പരമ്പര ഈകാലഘട്ടത്തിലുണ്ടായ കൊച്ചു വരകള്‍ കൊണ്ടെഴുതപ്പെട്ട ഒരു
മഹാഗ്രന്ഥമാണ്.
ഞാന്‍ ജനിക്കുന്നതിനും മുന്നേയാണ്
മാതൃഭൂമി ചെറിയമനിഷ്യരും വലിയലോകവും പ്രസിദ്ധീകരിച്ചത് - സാമില്ലിലെ പലകകള്‍
കൊണ്ട് തീര്‍ത്ത റാക്കില്‍ അട്ടിയിട്ടുകിടന്ന പഴയ പത്രമാസികകളിലാണ് ഞാനത്
കണ്ടെത്തിയതും. എന്റെ തൊട്ടു മുന്നത്തെ കാലത്തിലെ - കൃത്യമായി പറഞ്ഞാല്‍ ഹിപ്പി-
കോഫീഹൌസ് യുഗത്തിന്റെ, നിശബ്ദം ഗര്‍ജ്ജിക്കുന്ന ശരാശരി വിദ്യാസമ്പന്നന്‍
ആയിരുന്നു രാമു.
രാമുവിന്റെ ജീവിതത്തിലെ എനിക്കിഷ്ടപ്പെട്ട നിമിഷങ്ങള്‍ പറഞ്ഞാല്‍ അതാ സമാഹാരം മുഴുവന്‍ പകര്ത്തിയെഴുതലാവും! ദശാബ്ദങ്ങള്‍ പഴകിയ ഓര്‍മ്മകളില്‍ വാലന്‍ പുഴുവും ചിതലുമരിച്ച ഒരായിരം രാമുച്ചിത്രങ്ങള് ! പ്രത്യേകിച്ചെന്തു പറയാന്‍ " ബീജീസിന്റെ ആ violin ബിറ്റ് ഹൌ മാര്‍വലസ് എന്നു പറയുന്ന പാശ്ചാത്യ സംഗീത ഭ്രാന്തണോട് ഹാര്‍മണി എന്താണെന്നറിയാത്തവരോറ്റ് പാശ്ചാത്യ സംഗീതം ചര്‍ച്ച ചെയ്യാനില്ലെന്ന് ആത്മഗതം പറയുന്ന രാമു. ലണ്ടനില്‍ നിന്നും ആത്മാവും കഞ്ചാവും തിരക്കി വരുന്ന മരുമകന് ഇന്ദ്രനോട് ഹിപ്പിയിസം എന്ന നവോത്ഥാപ പ്രസ്ഥാനമെന്താണെന്ന് ഓണംകേറാ നാട്ടിലിരുന്ന് പറഞ്ഞുകൊടുക്കുന്ന രാമു.. ഒറിജിനല്‍ സ്മഗ്ഗിള്‍ഡ് ആണു സാറെ ചതിയും വഞ്ചനയുമില്ലാത്ത കച്ചവടം എന്നു പറഞ്ഞ് കള്ളക്കടത്ത് വാച്ചു വില്ക്കാന് വരുന്ന അബുവിന്റെ മോന് എത്ര
നിഷ്കളങ്കനായ കച്ചവടക്കാരനെന്ന് അത്ഭുതപ്പെടുന്ന രാമു
പൂച്ചക്കുട്ടിയുടെ മുന്നത്തെ തലമുറക്ക് ഈ രാമുവിനെ അടാപ്റ്റ് ചെയ്യാന്‍ വളരെ എളുപ്പമാണ്. നിന്റെ വീടിനു ചുറ്റുമായിരുന്നു രാമുവിനെ ലോകം. നവധാര ലൈബ്രറിയും മജീദിന്റെ പെട്ടിക്കടയും, വീക്കേയെന് പിള്ള & സണ്‍സ് ബൂക്കുകടയും ഒക്കെ ചേര്‍ന്നതായിരുന്നു കൊല്ലത്ത് 25 വര്‍ഷം മുന്നേ ചെറുപ്പം. ആളുകളുടെയും സ്ഥലത്തിന്റെയും പേരൊന്നു മാറിയാലത് അരവിന്ദറ്റെ രാമുവായി, ഗുരുജിയായി, അയ്യരായി, അബുക്കയുമായി.
രാമുവിന്റെ ജീവിതത്തിലെ എനിക്കിഷ്ടപ്പെട്ട നിമിഷങ്ങള്‍ പറഞ്ഞാല്‍ അതാ സമാഹാരം മുഴുവന്‍ പകര്ത്തിയെഴുതലാവും! ദശാബ്ദങ്ങള്‍ പഴകിയ ഓര്‍മ്മകളില്‍ വാലന്‍ പുഴുവും ചിതലുമരിച്ച ഒരായിരം രാമുച്ചിത്രങ്ങള് ! പ്രത്യേകിച്ചെന്തു പറയാന്‍ " ബീജീസിന്റെ ആ violin ബിറ്റ് ഹൌ മാര്‍വലസ് എന്നു പറയുന്ന പാശ്ചാത്യ സംഗീത ഭ്രാന്തണോട് ഹാര്‍മണി എന്താണെന്നറിയാത്തവരോറ്റ് പാശ്ചാത്യ സംഗീതം ചര്‍ച്ച ചെയ്യാനില്ലെന്ന് ആത്മഗതം പറയുന്ന രാമു. ലണ്ടനില്‍ നിന്നും ആത്മാവും കഞ്ചാവും തിരക്കി വരുന്ന മരുമകന് ഇന്ദ്രനോട് ഹിപ്പിയിസം എന്ന നവോത്ഥാപ പ്രസ്ഥാനമെന്താണെന്ന് ഓണംകേറാ നാട്ടിലിരുന്ന് പറഞ്ഞുകൊടുക്കുന്ന രാമു.. ഒറിജിനല്‍ സ്മഗ്ഗിള്‍ഡ് ആണു സാറെ ചതിയും വഞ്ചനയുമില്ലാത്ത കച്ചവടം എന്നു പറഞ്ഞ് കള്ളക്കടത്ത് വാച്ചു വില്ക്കാന് വരുന്ന അബുവിന്റെ മോന് എത്ര
നിഷ്കളങ്കനായ കച്ചവടക്കാരനെന്ന് അത്ഭുതപ്പെടുന്ന രാമു
പൂച്ചക്കുട്ടിയുടെ മുന്നത്തെ തലമുറക്ക് ഈ രാമുവിനെ അടാപ്റ്റ് ചെയ്യാന്‍ വളരെ എളുപ്പമാണ്. നിന്റെ വീടിനു ചുറ്റുമായിരുന്നു രാമുവിനെ ലോകം. നവധാര ലൈബ്രറിയും മജീദിന്റെ പെട്ടിക്കടയും, വീക്കേയെന് പിള്ള & സണ്‍സ് ബൂക്കുകടയും ഒക്കെ ചേര്‍ന്നതായിരുന്നു കൊല്ലത്ത് 25 വര്‍ഷം മുന്നേ ചെറുപ്പം. ആളുകളുടെയും സ്ഥലത്തിന്റെയും പേരൊന്നു മാറിയാലത് അരവിന്ദറ്റെ രാമുവായി, ഗുരുജിയായി, അയ്യരായി, അബുക്കയുമായി.
Extension
officerന്റെ നാടകം: നായിക:രാജേട്ടന്റെ മുരളീരവമല്ലെ അത്? നായകന്:
അല്ല സഖി, അത് ഗ്ളൈറിസിടിയ മരങ്ങള്‍ തമ്മിലുരസുന്ന മര്മരമത്രെ....
നാളുകള്‍ക്ക് ശേഷം നയികയും(ലീല) നായകനും തമ്മില്‍ പിരിഞ്ഞു. രാമുവിനോട്
സാഹിത്യകാരന് പറയുന്നു...."നിനക്കൊരു കതയെഴുതാം. ഗ്ളൈറിസിടിയ മരങ്ങളുടെ മര്‍മരം
ഉയരുന്നു.. എന്നു തുടങ്ങാം !!" ഗുരുജി:
"സിനിമയാക്കമെങ്കില് നിനക്കു പ്രതികാരദാഹിയായ വില്ലനാവാം!!"
രാമു: "എനിക്കാ കുട്ടീയോട് സഹതാപം മാത്രമെ ഉള്ളു. "
ഗുരുജി: "എനിക്കു തെറ്റി! നിനക്കു നായകനാകനുള്ള യോഗ്യതയേ ഉള്ളു.
കേരളീയ സാംസ്കാരിക ചരിത്രത്തിലെ
സുപരിചിതമായൊരു വ്യക്തിത്വമാണ് ജി.അരവിന്ദന്. താന്‍
കൈവച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ പ്രതിഭയുടെ അപൂര്‍വ്വ
രചനകളിലൊന്നാണ് “ചെറിയ മനുഷ്യരും വലിയ ലോകവും” എന്ന
കാര്‍ട്ടൂണ്‍ കൃതി. അറുപതുകളിലും എഴുപതുകളിലുമായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍
വന്നിരുന്ന കാര്‍ട്ടൂണ്‍ പരമ്പര 1978 ഇല് ആദ്യമായി പുസ്തക രൂപത്തില്‍ പുറത്തിറങ്ങി.
നിത്യ ജീവിതത്തില്‍ നാം പരിചയപ്പെടുന്ന ഓരോ വ്യക്തികളേയും കാണുമ്പോള്‍ അരവിന്ദന്റെ ഒരോ സൃഷ്ടിയും മനസ്സിലോടിയെത്തുന്നു. രാമുവും ഗുരുജിയും അന്നും ഇന്നും നമുക്ക് ചുറ്റും ജീവിക്കുന്നു, അരവിന്ദന് എന്ന മഹാപ്രതിഭ മലയാളത്തിന്റെ മുതല്‍കൂട്ടാണ്. അരവിന്ദന് വരച്ചു കാട്ടിയ ചിത്രങ്ങള്‍ ഇന്നും പുതുമ നഷ്ടപെടത്തവ തന്നെ, അതു കാര്‍ട്ടൂണ്‍ ആയാലും ചലചിത്രമായാലും.
നിത്യ ജീവിതത്തില്‍ നാം പരിചയപ്പെടുന്ന ഓരോ വ്യക്തികളേയും കാണുമ്പോള്‍ അരവിന്ദന്റെ ഒരോ സൃഷ്ടിയും മനസ്സിലോടിയെത്തുന്നു. രാമുവും ഗുരുജിയും അന്നും ഇന്നും നമുക്ക് ചുറ്റും ജീവിക്കുന്നു, അരവിന്ദന് എന്ന മഹാപ്രതിഭ മലയാളത്തിന്റെ മുതല്‍കൂട്ടാണ്. അരവിന്ദന് വരച്ചു കാട്ടിയ ചിത്രങ്ങള്‍ ഇന്നും പുതുമ നഷ്ടപെടത്തവ തന്നെ, അതു കാര്‍ട്ടൂണ്‍ ആയാലും ചലചിത്രമായാലും.
"ചെറിയ
മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പര കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക
രംഗങ്ങളില്‍ പുതിയൊരു ഉണര്‍വ് സൃഷ്ടിച്ചു.
"രാമുവിന്റെ സാഹസിക യാത്രകള്‍', "ഗുരുജി' തുടങ്ങിയ കാര്‍ട്ടൂണ്‍ പരന്പരകള്‍ അദ്ദേഹത്തിന്റെ പ്രതിഭ വിളിച്ചോതി. മറ്റു ചില പ്രസിദ്ധീകരണങ്ങളിലും അരവിന്ദന് കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു. പിന്നീട് ശ്രദ്ധ നാടകത്തിലും സംഗീതത്തിലും.
"രാമുവിന്റെ സാഹസിക യാത്രകള്‍', "ഗുരുജി' തുടങ്ങിയ കാര്‍ട്ടൂണ്‍ പരന്പരകള്‍ അദ്ദേഹത്തിന്റെ പ്രതിഭ വിളിച്ചോതി. മറ്റു ചില പ്രസിദ്ധീകരണങ്ങളിലും അരവിന്ദന് കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു. പിന്നീട് ശ്രദ്ധ നാടകത്തിലും സംഗീതത്തിലും.
അരവിന്ദന്റെ 'ചെറിയ
മനുഷ്യരും വലിയ ലോകവും' എന്ന പരമ്പരയില്‍ ഒരു കൃഷിക്കാരനെ തടഞ്ഞുനിര്‍ത്തി
രാഷ്ട്രീയനേതാവ് വോട്ടു ചോദിക്കുന്നു. പോട്ടെ
സമരത്തിനു സമയമായി എന്ന് കര്ഷകന്. അവിടെ നില്ക്കൂ, ഈ തിരഞ്ഞെടുപ്പൊന്നു
കഴിഞ്ഞോട്ടെ, പിന്നെ നിങ്ങളുടെ ഏതു സമരത്തിനും ഞങ്ങള്‍ മുമ്പിലുണ്ടാവും
എന്ന് രാഷ്ട്രീയനേതാവ്. അപ്പോള്‍ അതു പഴഞ്ചന്‍ സമരരീതിയാണ്, ഞാന്‍
മണ്ണിനോടുള്ള സമരമാണ് ഉദ്ദേശിച്ചത് എന്നു പറഞ്ഞ് കര്ഷകന് കൈക്കോട്ടും
വെട്ടുകത്തിയുമായി നടന്നുമറയുന്നു.
ആര്. കെ. ലക്ഷ്മണന്റെ കാര്‍ട്ടൂണുകളും
അരവിന്ദന്റെ വലിയ ലോകവും ചെറിയ മനുഷ്യരും എന്ന കാര്‍ട്ടൂണ്‍ പരമ്പരയും മുന്‍ഷി
ഒരുക്കാന്‍ പ്രചോദനമായെന്ന് സംവിധായകന് അനില്‍ ബാനര്‍ജി പറയുന്നു.
അരൂര്‍ (ആലപ്പുഴ): കാര്‍ട്ടൂണുകളും
പാഠപുസ്തകത്തില്‍ 'പാഠ'മാകുന്നു. ഒമ്പതാം ക്ലാസ്സിലെ പുതിയ മലയാളം പാഠപുസ്തകത്തിലാണ്
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്ന അരവിന്ദന്റെ 'ചെറിയ
മനുഷ്യനും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പര പാഠമായി ചേര്‍ത്തിരിക്കുന്നത്.
വര തന്നെ മൊഴിയാകുന്ന കാര്‍ട്ടൂണ്‍ ശക്തമായ ഒരു മാദ്ധ്യമമാകുന്നതെങ്ങനെ എന്ന് കുട്ടികളെ അറിയിക്കാനാണ്, ജനശ്രദ്ധയാകര്‍ഷിച്ച ഈ കാര്‍ട്ടൂണ്‍ പംക്തി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.
മനുഷ്യരുടെ സങ്കടങ്ങള്‍ അരവിന്ദന് കാര്‍ട്ടൂണിന് വിഷയമാക്കിയപ്പോള്‍ സംവേദനം പ്രശ്നമായതും പംക്തി നിലച്ചപ്പോള്‍ ആസ്വാദകര്‍ക്ക് അതൊരു നഷ്ടമായതും എം.ടി. വാസുദേവന്‍ നായര്‍ അവതാരികയില്‍ സൂചിപ്പിക്കുന്നുണ്ട്.
വര തന്നെ മൊഴിയാകുന്ന കാര്‍ട്ടൂണ്‍ ശക്തമായ ഒരു മാദ്ധ്യമമാകുന്നതെങ്ങനെ എന്ന് കുട്ടികളെ അറിയിക്കാനാണ്, ജനശ്രദ്ധയാകര്‍ഷിച്ച ഈ കാര്‍ട്ടൂണ്‍ പംക്തി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.
മനുഷ്യരുടെ സങ്കടങ്ങള്‍ അരവിന്ദന് കാര്‍ട്ടൂണിന് വിഷയമാക്കിയപ്പോള്‍ സംവേദനം പ്രശ്നമായതും പംക്തി നിലച്ചപ്പോള്‍ ആസ്വാദകര്‍ക്ക് അതൊരു നഷ്ടമായതും എം.ടി. വാസുദേവന്‍ നായര്‍ അവതാരികയില്‍ സൂചിപ്പിക്കുന്നുണ്ട്.
“കാര്‍ട്ടൂണ്‍ സാഹിത്യത്തെ
ആക്ഷേപഹാസ്യസാഹിത്യത്തിന്റെ ഒരു ശാഖയായി കണക്കാക്കാം. യുക്തമായ രേഖാചിത്രങ്ങളുടെ
അനുബന്ധമായി നല്കുന്ന വാക്യങ്ങളും വിവരണങ്ങളും രൂക്ഷമായ ആക്ഷേപഹാസ്യമായി
പരിണമിക്കുന്നതായി കാണാം. ദിനപത്രങ്ങളിലൂടെയും ആനുകാലിക
പ്രസിദ്ധീകരണങ്ങളിലൂടെയുമാണ് ഈ സാഹിത്യശാഖയ്ക്കു പ്രചാരം ലഭിച്ചത്. ദാര്‍ശനിക കാര്‍ട്ടൂണ്‍
സാഹിത്യകാരനും സിനിമാ സംവിധാനകനുമായിരുന്ന അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ
ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പര മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വളരെക്കാലം സ്ഥാനം പിടിച്ചിരുന്നു.
ഹാസ്യത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് റ്റോംസ് രചിച്ച ബോബനും മോളിയും, പി.വി.
കൃഷ്ണന്റെ സാക്ഷി തുടങ്ങിയവയും ആക്ഷേപഹാസ്യത്തിന്റെ പരിധിയിലാണുള്പ്പെടുന്നത്.
ഈ രീതിയിലുള്ള കാര്‍ട്ടൂണ്‍ പരമ്പരകള്‍ക്ക് ആധുനികകാലത്ത് ദിനപത്രങ്ങളും
ആനുകാലികങ്ങളും പ്രാധാന്യം നല്കി വരുന്നു.” - മേക്കൊല്ല പരമേശ്വരന്‍പിള്ള.
കാര്‍ട്ടൂണ്‍
നര്‍മ്മത്തിന്റെ ചുവടുപിടിച്ച് സൂക്ഷ്മചിന്തയിലേക്ക്
നയിക്കുന്നതാണ് കാര്ട്ടൂണുകള്. ഹാസ്യത്തിന്റെ സാധ്യതയുള്ള സാങ്കല്പികലോകത്തെക്കുറിച്ചുള്ള
ആസ്വാദകന്റെ വിചാരമാണ് കാര്‍ട്ടൂണുകളുടെ വ്യാപ്തി. ഹാസ്യം ആസ്വാദകന്
അനുഭവിക്കുന്നത് വാക്കുകളിലൂടെ ആവാം, മറ്റുചിലപ്പോള്‍
വരയിലൂടെയും. വാക്കും വരയും പൂരിപ്പിക്കുന്ന ഹാസ്യത്മകവീക്ഷണമാണ്
കാര്‍ട്ടൂണ്‍
എന്നു പറയുന്നതില്‍ തെറ്റില്ല. ഹാസ്യം പലവിധത്തില്‍ സംഭവിക്കാം.
അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തില്‍ സംഭവിക്കുന്ന അധഃപതനമാണ്
ഹാസ്യത്തിന് നിദാനം.
ഈ അധഃപതനം കാര്‍ട്ടൂണുകളെ അടിസ്ഥാനമാക്കി നിരീക്ഷിക്കുമ്പോള്‍
സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെന്നല്ല എവിടെയും കൊണ്ടെത്തിച്ചേക്കാം.
രാഷ്ട്രീയ- സാമൂഹിക സംഭവങ്ങള്‍,
കല-സാഹിത്യം, തത്വചിന്ത, കായികവിനോദങ്ങള്‍,
മതം, ആചാരങ്ങള്‍, ഫാഷനുകള്‍,
അങ്ങനെ എന്തും കാര്‍ട്ടൂണിന് വിഷയമാകാം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു
നഴ്സറി റൈം പോലും കാര്‍ട്ടൂണിന് വിഷയമാകാം.
വിഷയ വ്യപ്തിപോലെതന്നെ കാര്‍ട്ടൂണുകളെ, സാമൂഹ്യ-
രാഷ്ട്രീയ- സാംസ്കാരിക കാര്ട്ടൂണുകള്, വിജ്ഞാന
കാര്ട്ടൂണുകള്, വിനോദ കാര്ട്ടൂണുകള് എന്നിങ്ങനെ തരംതിരിക്കാം.
ഒരു കഥയോ കാര്യമോ നര്‍മ്മത്തില്‍ പൊതിഞ്ഞ് ഒരു ചിത്രംകൊണ്ടോ തുടര്ചിത്രങ്ങള്കൊണ്ടോ, പാനല്‍
ക്യാപ്ഷന്‍ അല്ലെങ്കില്‍ സ്പീച്ച് ബലൂണ്‍ ഉപയോഗിച്ച് അവതരിപ്പിക്കുന്നതാണ്
കാര്‍ട്ടൂണ്‍.
കാര്‍ട്ടോണ്‍ (cartone) എന്ന ഇറ്റാലിയന്‍ വാക്കില്‍ നിന്നുമാണ് കാര്‍ട്ടൂണ്‍
എന്ന വാക്കിന്റെ ഉത്ഭവം. കാര്‍ട്ടാ (carta)
എന്നാല്‍ കടലാസ് എന്നാണര്‍ത്ഥം.
ആദ്യകാലങ്ങളില്‍ ചിത്രയവനികയിലോ ചുവരിലോ പകര്‍ത്താന്‍
കറുത്തകടലാസില് അലങ്കാര മാതൃകളായി വരച്ചിരുന്ന രേഖാചിത്രങ്ങളാണ്
കാര്‍ട്ടൂണുകളുടെ സ്വഭാവം പുലര്‍ത്തിയിരുന്നത്. കാര്‍ട്ടൂണുകള്‍ക്ക്
പുരാതന സംസ്കാരത്തിലെ ആശയവിനിമയ സമ്പ്രദായവുമായി ബന്ധമുണ്ട്. ഈജിപ്ഷ്യന്‍
ഹീറോഗ്ലിഫിക്സ് ലിപികളും ചിത്രങ്ങളും ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്.
ഇത് കാര്‍ട്ടുണുകളുടെ ആദിമ രൂപങ്ങളായി കണക്കാക്കാം. ഗ്രീസ്, റോമന്‍,
ഇന്‍ഡ്യന്‍, ചൈനീസ് പുരാതന സംസ്കാരങ്ങളിലും ഇത്തരം മാതൃകകള്‍
കാണാവുന്നതാണ്.
15-ആം നൂറ്റാണ്ടില്‍ വ്യവസായവല്‍ക്കരണത്തിന്റെ
ഭാഗമായി, അച്ചടിയന്ത്രം കണ്ടുപിടിച്ചതോടെ കാര്‍ട്ടൂണുകളുടെ
സ്വഭാവത്തില്‍ മാറ്റം പ്രകടമായി. 16-ആം
നൂറ്റാണ്ടില്‍ ഇറ്റലിയിലാണ് കാരിക്കേച്ചറുകളുടെ അടുത്ത ദൃശ്യകലയായി
കാര്‍ട്ടുണുകള്‍ കടന്നുവരുന്നത്. എന്നാല്‍ ഇന്ന് കാണുന്നതരത്തിലുള്ള
കാര്ട്ടൂണുകള് കടന്നുവരുന്നത് 19-ആം നൂറ്റാണ്ടിന്റെ
രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടിലാണ്.
1884-ല്‍ ആദ്യത്തെ റഗുലര്‍ കോമിക് സ്ട്രിപ്പ് അലിസ്പോപാര് (Ally
Sloper) പുറത്തുവന്നു. അതിനുശേഷം 1890-ല്‍
പുറത്തുവന്ന കോമിക് കട്ട്സ് (Comic Cuts) എന്ന
കോമിക്കാണ് ആദ്യത്തെ റഗുലര്‍ കോമിക്സ്ട്രിപ്പായി അംഗീകരിക്കപ്പെട്ടത്.
1896-ല്‍ ദ ന്യൂയോര്‍ക്ക് വേള്‍ഡിന്റെ ഞായറാഴ്ചപ്പതിപ്പില്‍
ദ എല്ലോ കിഡ് (The yellow Kid) ആണ് അമേരിക്കന്‍ ചരിത്രകാരന്മാര്
അടയാളപ്പെടുത്തുന്ന ആദ്യകാര്‍ട്ടൂണ്‍. യെല്ലോ കിഡിന്റെ വിജയത്തോടെ
കൂടുതല്‍ കാര്ട്ടൂണുകള് പുറത്തിറങ്ങി. അതിലൊന്നാണ് ക്രേസി കാറ്റ്
(Crazy Kat).
ഇത്തരം കോമിക് സ്ട്രിപ്പുകളുടെ പ്രചാരം അനുസരിച്ച് 1930
കളുടെ ആന്ത്യത്തില്‍ ഇവയെല്ലാം കൂട്ടിചേര്‍ത്ത് കോമിക്ബുക്ക്
(Comic book) പ്രസിദ്ധീകരിക്കുകയും, വളരെ
വേഗത്തില്‍ പ്രചാരത്തില്‍ വന്ന കോമിക്ബുക്കുകളുടെ സ്വാധീനത്തില്‍
കൂടുതല്‍ കോമിക് കഥാപാത്രങ്ങള്‍ പുറത്തുവരികയും ചെയ്തു. ഈ സമയത്ത്
സൃഷ്ടിക്കപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ടാര്സന് (Tarzen),
മിക്കിമൗസ് (micky mouse), പിക്ക് ട്രേസി (pick
tracy) എന്നിവ.
കുട്ടികളുടെ പുസ്തകങ്ങളിലും കോമിക്സ്ട്രിപ്പുകള്
പുറത്തുവരാന്‍ തുടങ്ങി. കുട്ടികളുടെ മാഗസിനുകളില്‍ പുറത്തുവന്ന
ഏറ്റവും പ്രസിദ്ധമായ കാര്‍ട്ടൂണ്‍ സ്ട്രിപ്പാണ് ഹേര്ജിന്റെ (Herge)
ടിന്‍ടിന്‍ (Tintin).
വേഷധാരിയായ ആദ്യത്തെ കോമിക് കഥാപാത്രം ഫാന്റമാണ്. 1938
ജൂണ്‍ മാസത്തില്‍ Ace കോമിക്സിലൂടെ
ഫാന്റം പുറത്തുവന്നതിനു ശേഷമാണ് ആക്ഷന്‍ കോമിക് സൂപ്പര്‍മാനും, ഡിക്റ്ററ്റീവ്
കോമിക് ബാറ്റ്മാനും രംഗപ്രവേശനം ചെയ്യുന്നത്. ഈ കാലഘട്ടത്തില്‍
അനുകരണ കഥാപാത്രങ്ങള്‍ ധാരാളം ഉണ്ടായി. എന്നാല്‍, 1940-ല്‍
പുറത്തുവന്ന വില്‍ ഐസ്നറുടെ (will eisner) ദ സ്പിരിറ്റ്
( The spirit) ഇത്തരം കാര്‍ട്ടൂണുകളില്‍ നിന്നും വ്യത്യസ്തത
പുലര്‍ത്തിയത്, കഥാപാത്രങ്ങളുടെ വസ്ത്രധാരണരീതികൊണ്ടും മുതിര്‍ന്ന
പ്രേക്ഷകരെയും സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടൊക്കെയാണ്.
1940 കളുടെ അവസാനത്തോടുക്കൂടി സൂപ്പര്‍ ഹീറോ കാര്‍ട്ടൂണുകളുടെ
ജനകീയതയില്‍ ഇടിവ് സംഭവിച്ചു. ഈ ഇടിവ് നികത്താന്‍ വന്ന ക്രൈം ആന്റ്
ഹൊറര്‍ കോമിക് യുവതലമുറയെ വഴിതെറ്റിക്കുന്നുവെന്ന് കരുതി. ഈ അവസ്ഥയിലാണ്
1950-ല്‍ അമേരിക്കന്‍ കാര്‍ട്ടൂണുകള്‍ക്ക് സെന്‍സര്‍ഷിപ്പ്
ഏര്‍പ്പെടുത്തിയത്. ഇത്തരം സെന്‍സര്‍ഷിപ്പ് കാര്‍ട്ടൂണുകളെ ബൗദ്ധീക
മേഖലയിലേക്ക് ഉയര്‍ത്തി. 1960-കളില്‍ സൂപ്പര്‍ ഹീറോ ഴാനറിലൂടെ സ്പൈഡര്മാന്,
ഫന്റാസ്റ്റിക് ഫോര്‍ എന്നീ കാര്ട്ടൂണുകള് കടന്നുവന്നു.
ഈ കാലത്താണ് അണ്ടര്‍ഗ്രൗണ്ട് കോമിക്സ് കടന്നുവരുന്നത്.
ഇവയെ കോമിക്സ് (Comix) എന്നാണ് വിളിച്ചിരുന്നത്. ഇവയില്‍ കൂടുതലും
പരീഷണാത്മകവും മുതിര്‍ന്നവര്‍ക്ക് രസിക്കുന്ന തരത്തില്‍ ഉള്ളവയുമായിരുന്നു.
ഈ ഒരു മാറ്റം കാര്ട്ടൂണുകള് കൂടുതല്‍ ബൗദ്ധീകമേഖലയിലേക്ക് ഇറങ്ങിച്ചെല്ലുകയും
ബുദ്ധിജീവികള്‍ ഏറ്റെടുക്കുകയും ചെയ്തു.
1980-കളില്‍ ജപ്പാനീസ് ആനിമേറ്റസ് കാര്ട്ടൂണുകള് അമേരിക്കയിലും
യൂറോപ്പിലും പ്രചുരപ്രചാരം നേടി. ആര്‍ട്ട് സ്പൈഗല്മാന്റെ (Art
Spiegelman) മാവോസ് (Maus) എന്ന
കോമിക്, കോമിക്സ് കുട്ടികള്‍ക്ക് വേണ്ടി മാത്രം ഉള്ളവയല്ല
എന്ന് വെളിപ്പെടുത്തുന്നവയായിരുന്നു. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍
തന്റെ അച്ഛന് അനുഭവിച്ച പീഡനങ്ങളാണ് അദ്ദേഹം കാര്‍ട്ടൂണുകളിലൂടെ
വെളിപ്പെടുത്തിയത്.
1940ല്‍ വില്യം ഹന്ന (Willam
Hanna), ജോസഫ് ബാര്‍ബറ (joseph barbera) എന്നിവരുടെ
സംവിധാനത്തില്‍ ടോം ആന്റ് ജെറി എന്ന ആനിമേഷന്‍ കാര്‍ട്ടൂണ്‍ പുറത്തുവന്നു.
1990-കള്‍ക്ക് ശേഷം അഡല്‍റ്റ് കോമിക് (Adult
Comic) പുറത്തുവരികയും ആനിമേഷന്‍ മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍
ഉണ്ടാവുകയും ചെയ്തു.
കാര്‍ട്ടൂണുകളുടെ കേരളം
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കാര്‍ട്ടൂണുകളില്‍
സമ്പന്നമാണ്. ദേശീയ അന്തര്‍-ദേശീയരംഗത്ത് പ്രസിദ്ധിയാര്‍ജിച്ച
കാര്‍ട്ടൂണിസ്റ്റുകള്‍ ഈ കൊച്ചുദേശത്തില് നിന്നും ഉണ്ടായിട്ടുണ്ട്.
ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ പിതാവായി അറിയപ്പെട്ട കേരളീയനായ ശങ്കറാണ്
ഇന്ത്യയില്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന് അടിത്തറയിട്ടത്. അദ്ദേഹമാണ്
1948-ല്‍ ഇന്ത്യയുടെ ഡഞ്ച് എന്ന് വിശേഷിപ്പിക്കുന്ന
ശങ്കേഴ്സ് വീക്കിലി ആരംഭിക്കുന്നത്. ശങ്കേഴ്സ് വീക്കിലിയിലൂടെ
അറിയപ്പെട്ടവരാണ് ഇന്ത്യ അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റുകളില്‍
പലരും.
പത്രമാസികളില്‍ പ്രസിദ്ധീകരിച്ചിരുന്ന കഥ/നോവല്‍ ചിത്രണങ്ങള്‍ക്ക്
പ്രാധാന്യം കൈവന്നത് (1930-കളില്‍) കാര്‍ട്ടൂണുകളുടെ വളര്‍ച്ചയ്ക്ക് കാരണമായി.
മാതൃഭൂമിയിലും, സഞ്ജയനിലുമായിരുന്നു കാര്‍ട്ടൂണ്‍ സ്വഭാവമുള്ള
ചിത്രങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഹാസ്യചിത്രത്തെയും ഹാസ്യചിത്രരചനാരീതിയെക്കുറിച്ചും
ജ്ഞാനമുണ്ടായിരുന്ന എം. ആര് നായരുടെ
സഞ്ജയന്, വിശ്വരൂപം എന്നീ പ്രസിദ്ധീകരണങ്ങള്‍ കേരളത്തിന്റെ
കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ പ്രധാനപ്പെട്ടവയാണ്.
ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടവരും കേരളത്തില്‍ ഒതുങ്ങിനിന്ന്
കാര്‍ട്ടൂണ്‍ വരച്ചിരുന്നവരും, വരയ്ക്കുന്നവരുമായ
കാര്‍ട്ടൂണിസ്റ്റുകളുടെ ഒരു നീണ്ടനിരതന്നെയുണ്ട്. കുലപതിയായ
ശങ്കറില്‍ നിന്നും ആരംഭിച്ചിരുന്നു ഈ വംശവൃക്ഷം. ഭാരതീയ ദര്‍ശനങ്ങളില്‍
നിന്നും, ലളിതമായ ഗ്രാമീണ ജീവിതത്തില്‍ നിന്നും ഊറ്റിയെടുത്ത
ചാരുതയും ലളിതമായ രചനാ കൗശലവുമാണ് അബു എബ്രഹാമിനെ ശ്രദ്ധേയനാക്കുന്നത്.
പുരാവൃത്തങ്ങളുടെയോ നഴ്സറി റൈമിന്റെയോ പ്രചാരണത്തില്‍ നിന്ന്
നേടിയ ശക്തിയാല്‍ കുട്ടി ശ്രദ്ധേയന്‍. ചിന്താതലങ്ങളിലെ ആഴങ്ങളാല്
ഉള്ളുതുറക്കാനുള്ള സാധ്യത കണ്ടെത്തിയ ഒ. വി വിജയന്, വികാരവിക്ഷോപങ്ങള്‍ക്ക്
പുതിയൊരു ഭാഷ്യം പകര്‍ന്ന യേശുദാസന്, നാടന്‍
ഭാഷണത്തിന്റെ മൂര്‍ച്ചകൊണ്ട് കാര്‍ട്ടൂണിന് കെല്‍പ്പ് നല്കുന്ന
വി. എം ഗഫൂര്‍, വരകളെ വാക്കുകൊണ്ട് പൂരിപ്പിച്ച ഗോപീകൃഷ്ണന്, രവിശങ്കര്‍,
റ്റോംസ്, പോള്‍ കല്ലനോട്, അരവിന്ദന്, വേണു, രാജു നായര്‍, ഉണ്ണി, മോനായി
തുടങ്ങി നീണ്ടനിര തന്നെയുണ്ട്.
അരവിന്ദന് - ചലച്ചിത്ര ജീവിതം
സമാന്തര സിനിമകളുടെ ഉദയകാലമായ എഴുപതുകളില്‍ ഏറ്റവും മുമ്പിലെത്തിയത്
അരവിന്ദനാണ്. വിഷയവൈവിദ്ധ്യം കൊണ്ടും ചലച്ചിത്ര നിര്‍മ്മിതിയിലെ അനുസ്യൂതികൊണ്ടും
മലയാള സിനിമയ്ക്ക് അദ്ദേഹം വിസ്തൃതി നല്കി. അദ്ദേഹത്തിലൂടെ നിരന്തരം കഥാസിനിമകള്‍
പ്രേഷിക്കപ്പെട്ടു. സാമൂഹ്യ പ്രസക്തിയും ആവിഷ്കാര മേന്മയുമുള്ള സൃഷ്ടികളായാണ്
അദ്ദേഹത്തിന്റെ ഡോക്യുമെന്ററികള്‍ പുറത്തുവന്നത്.
സാഹിത്യം, സംഗീതം, ചിത്രകല, എന്നിവയെ സംയോജിപ്പിച്ച് തന്റെ
സിനിമയുടെ ഊടും പാവും നെയ്തെടുക്കാന്‍ അരവിന്ദന് കഴിഞ്ഞു. മലയാളിയുടെ സിനിമാ
സംസ്കാരത്തെ വലിയൊരളവില്‍ സംസ്കരിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ചിത്ര നിര്‍മ്മിതിയില്‍
സഹജമായ ഏകാഗ്രതയോടെ ഏര്‍പ്പെട്ട കലകാരനാണ് അരവിന്ദന്. അദ്ദേഹത്തിന്റെ മൌനം പോലും
സര്‍വധാ അര്‍ത്ഥങ്ങള്‍ നിറഞ്ഞതായിരുന്നു. തിരക്കഥയെ അതിജീവിക്കുകയും തിരക്കഥയില്‍
നിന്നിറങ്ങി ഏറെ ദൂരം സഞ്ചരിക്കുകയും ചെയ്ത ലോകത്തെ അപൂര്‍വ്വം ചില
സംവിധായകരിലൊരാളായി അദ്ദേഹം എണ്ണപ്പെട്ടു.
യാഥാസ്ഥിതികമായ ഒരു ദൃശ്യ ബോധമല്ല
അദ്ദേഹത്തിനുണ്ടായിരുന്നത്, എന്നുവെച്ചാല്‍ വ്യവസ്ഥാപിതമായിരുന്നില്ല അദ്ദേഹത്തിന്റെ
സിനിമകള്‍. ചിത്രകലയില്‍ അദ്ദേഹം സ്വയം ശിക്ഷിതനാവുകയായിരുന്നു. ദൃശ്യ ബോധത്തെ
സ്വയം സംസ്കരിക്കുവാനും സമ്പന്നമാക്കുവാനും അരവിന്ദന് പ്രവര്‍ത്തിച്ചുവന്ന അന്യ
മാദ്ധ്യമങ്ങളും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അവ്യേയും അദ്ദേഹത്തിന്റെ
സിനിമയെയും വേര്‍തിരിച്ചു കാണുക പ്രയാസമാണ്. അരവിന്ദന്റെ സര്‍ഗസൃഷ്ടികളില്‍
ഒരുപാട് ലീനധ്വനികളുണ്ട്. ചിത്ര രചനാ, കാര്‍ട്ടൂണ്‍, സംഗീതം, തനതു നാടകവേദി എന്നിവ
അവയില്‍ ചിലതാണ്. അരവിന്ദന്റെ കണ്ടെത്തലുകള്‍ ഇന്ത്യയ്ക്കു പുറത്തും അഭിമാനമായി. വിധി, ദി
ബ്രൗണ്‍ ലാന്‍സ് സ്കേപ്പ്, അനാദിധാര, കോണ്‍ഡോര്‍സ്
ഓഫ് എ ലീനിയര്‍ റിഥം, മാറാട്ടം, ഉണ്ണി
തുടങ്ങിയ ഡോക്യുമെന്ററികളും ടെലിസിനിമകളും അരവിന്ദന്റെ കലാവിരുതിന്റെ
ഉദാഹരണങ്ങളാണ് എല്ലാ ചിത്രങ്ങള്‍ക്കും ഒരു ശില്പചാരുത നല്കാന് അദ്ദേഹത്തിനു കഴിഞ്ഞു.
റബ്ബര്‍ ബോര്‍ഡ് ജീവനക്കാരനായിരിക്കെ
കോഴിക്കോട്ട് നിയമിതനായ അരവിന്ദന് നഗരത്തില്‍ ഒരു നല്ല സുഹൃദ്വലയമുണ്ടായിരുന്നു.
നാടകകൃത്തായ തിക്കോടിയന്, കഥാകൃത്തായ
പട്ടത്തുവിള കരുണാകരന് തുടങ്ങിയവര്‍
ഈ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച്
തല്പരരായ ആ സംഘം ഒരു സിനിമ നിര്‍മ്മിക്കാന്‍ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരന്
നിര്‍മ്മാതാവും തിക്കോടിയന് കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകന്
അരവിന്ദനായിരുന്നു.ആദ്യചിത്രമായ ഉത്തരായനം മലയാളസിനിമയില്‍
ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും
ശ്രദ്ധിക്കപ്പെട്ട ഉത്തരായണം ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അരവിന്ദന്റെ ആദ്യകാല ചലച്ചിത്രങ്ങളില്‍ സഞ്ജയന്റെയും കെ.സി.എസ്. പണിക്കരുടെയും സ്വാധീനം
കാണാം. ചിദംബരം, വാസ്തുഹാരാ
തുടങ്ങിയ ചിത്രങ്ങള്‍ സി.വി.ശ്രീരാമന്റെ ചെറുകഥകളെ
ആസ്പദമാക്കിയായിരുന്നു. കാഞ്ചനസീതയില്‍ പ്രകൃതിയുടെ
ഒരതീന്ദ്രിയാനുഭവം അരവിന്ദന് കാഴ്ചവെക്കുന്നു. തമ്പ് എന്ന
ചിത്രത്തില്‍ എല്ലാ അഭിനേതാക്കളും അമച്വര്‍ നടന്മാരായിരുന്നു. മനുഷ്യ മുഖഭാവങ്ങളുടെ
ഒരു പഠനം തന്നെയായിരുന്നു തമ്പ്. ഉത്തരായനം മുതല്‍ വാസ്തുഹാര വരെ 11 ചിത്രങ്ങളിലൂടെ
അരവിന്ദന് മലയാള സമാന്തര സിനിമയ്ക്ക് പുതിയ മാനങ്ങള്‍ തീര്‍ത്തു.
ധ്യാനനിരതമായിരുന്നു അരവിന്ദന്റെ ചിത്രങ്ങള്‍ എന്നു തന്നെ പറയാം. ചിദംബരം, കാഞ്ചനസീത
തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഷാജി എന്‍ കരുണായിരുന്നു ഛായാഗ്രഹണം നിര്‍വഹിച്ചത്.
മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് 1974,
1979, 1981, 1985, 1986 എന്നീ വര്‍ഷങ്ങളില്‍ നേടി. മികച്ച സംവിധായകനുള്ള ദേശീയ
അവാര്‍ഡ് 1977ലും 1978ലും 1986ലും ലഭിച്ചു. ചിദംബരത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു.
കാവാലം നരായണപ്പണിക്കരുമായി ചേര്‍ന്ന് "സോപാനം' തനതു
നാടകവേദിക്ക് അരവിന്ദന്റെ രൂപം നല്കി. "കാളി',
"അവനവന് കടമ്പ' തുടങ്ങി നാടകങ്ങള്‍ അങ്ങനെ ഉണ്ടായതാണ്.
അരവിന്ദന്റെ മരണം നഷ്ടപ്പെടുത്തിയത് എന്തൊക്കെയാണ്? പ്രധാനമായും മലയാളിക്കു നഷ്ടമായത് ആ നിശബ്ദതയണ്. നിശബ്ദതയുടെ താളമായിരുന്നു അരവിന്ദന്.
പിന്നെ എണ്‍പതുകളിലെ ആ കൂട്ടായ്മ. ഭരതന്, പത്മരാജന്, നെടുമുടിവേണു, അരവിന്ദന്... ആ സദസ്സിലൂടെ ഇന്ത്യയ്ക്കു കിട്ടിയത് വിസ്മയിപ്പിക്കുന്ന കലാരൂപങ്ങളാണ്.
ഇനിയുമെത്രയെത്ര നഷ്ടങ്ങള്‍. നൊമ്പരങ്ങള്‍. ഓര്‍മ്മകളില്‍ അരവിന്ദന് നിശബ്ദമായി പാടുകയാണ്.
അരവിന്ദന്റെ മരണം നഷ്ടപ്പെടുത്തിയത് എന്തൊക്കെയാണ്? പ്രധാനമായും മലയാളിക്കു നഷ്ടമായത് ആ നിശബ്ദതയണ്. നിശബ്ദതയുടെ താളമായിരുന്നു അരവിന്ദന്.
പിന്നെ എണ്‍പതുകളിലെ ആ കൂട്ടായ്മ. ഭരതന്, പത്മരാജന്, നെടുമുടിവേണു, അരവിന്ദന്... ആ സദസ്സിലൂടെ ഇന്ത്യയ്ക്കു കിട്ടിയത് വിസ്മയിപ്പിക്കുന്ന കലാരൂപങ്ങളാണ്.
ഇനിയുമെത്രയെത്ര നഷ്ടങ്ങള്‍. നൊമ്പരങ്ങള്‍. ഓര്‍മ്മകളില്‍ അരവിന്ദന് നിശബ്ദമായി പാടുകയാണ്.
ചലച്ചിത്രങ്ങളും കാലഘട്ടങ്ങളും
കാല് നൂറ്റാണ്ടു കാലത്തെ സിനിമാ
ജീവിതത്തിനിടയ്ക്ക് ഒത്തിരിയേറെ ചിത്രങ്ങള്‍ അരവിന്ദന് സംവിധാനം ചെയ്തിട്ടുണ്ട്.
രണ്ടു ചിത്രങ്ങളൊഴിച്ച് (മാറാട്ടവും ഉണ്ണിയും) മറ്റെല്ലാ ചിത്രങ്ങളും നിരവധി അവാര്‍ഡുകള്‍
നേടിയിട്ടുള്ളവയാണ്. ഒന്നിലേറെ തവണ ഏറ്റവും നല്ല സംവിധായകന് എന്ന പദവിയും
അദ്ദേഹത്തിന് നേടിയിട്ടുണ്ട്. ഇവയില്‍ ചിദംബരം എന്ന ചിത്രം മറ്റെല്ലാ അരവിന്ദന്
ചിത്രങ്ങളില്‍ നിന്നും മികച്ചു നില്ക്കുന്നു. അരവിന്ദന്റെ മാസ്റ്റര്‍ പീസാണ്
ചിദംബരം എന്നു തന്നെ പറയാം. വൈവിധ്യ ആശയങ്ങള്‍ കൈകൊള്ളുന്ന അരവിന്ദന് അത് ആവിഷ്കരിക്കുന്നതിലും
വേറിട്ട രീതിയാണ് അവലംബിച്ചുപോന്നിട്ടുള്ളത്. ഒരിടത്ത് എന്ന ചിത്രത്തില്‍ പരിഷ്കാരങ്ങള്‍
കടന്നെത്താത്ത അന്ധവിശ്വാസങ്ങളില്‍ അമര്‍ന്നു കിടക്കുന്ന നിഷ്കളങ്കമായ ഒരു ഗ്രാമത്തിലേക്ക്
ഇലക്ട്രിസിറ്റി കടന്നുവരുന്നതോടെ ഉടലെടുക്കുന്ന നാഗരികതയാണ് വിഷയമെങ്കില്‍
ഗ്രാമത്തില്‍ അഭയം തേടിയെത്തുന്ന ഒരു നെക്സലൈറ്റിന്റെ ഒളിജീവിതമാണ്
പോക്കുവെയില്‍ എന്ന ചിത്രത്തില്‍. ചിദംബരമാകട്ടെ അപരിഷ്കൃതമായ ഒരു ഗ്രാമത്തിന്റെ
പശ്ചാത്തലത്തില്‍ മറ്റൊരു ദുരന്തത്തിന്റെ ദാരുണമായ കഥ പറയുകയാണ്. ഇങ്ങനെ
ഗ്രാമങ്ങളും ഗ്രാമീണ കഥാപാത്രങ്ങളും മാറിമറിഞ്ഞുവരുന്നു അരവിന്ദന് ചിത്രങ്ങളില്‍.
അരവിന്ദന്റെ ശ്രദ്ധിക്കാതെ പോയ രണ്ടു ചിത്രങ്ങളാണ് ഉണ്ണിയും മാറാട്ടവും. കഥകളി ആശാന്റെയും ശിഷ്യന്മാരുടെയും കാഴ്ചക്കാരുടെയും അന്വേഷണങ്ങളിലൂടെ പിന്നിട്ട് വിഭ്രാത്മകതയില്‍ ചെന്നെത്തി നില്ക്കുന്ന മാറാട്ടവും ആഗ്ലോ ഇന്ത്യന്‍ യുവാവിന്റെ ചാപല്യങ്ങളുടെ കഥ പറയുന്ന ഉണ്ണിയും ടെലിഫിലിമുകളായതുകൊാവണം ഒരുപക്ഷേ ശ്രദ്ധ നേടാതെ പോയത്. ടെലിഫിലിമുകളും സീരിയലുകളും ഏറേ പ്രചാരത്തിലില്ലാത്ത ഒരു കാലത്താണ് ഈ രണ്ടു ചിത്രങ്ങളുടെയും നിര്‍മ്മിതിയെന്നതും ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ കാരണമായിരിക്കാം.
തമ്പില്‍ നിന്ന് തുടങ്ങി വാസ്തുഹാരയില്‍ വന്നെത്തുമ്പോള്‍ അരവിന്ദന്റെ ദൃശ്യഭാഷയ്ക്ക് തീഷ്ണതയും ആഴവും ഏറുന്നതായി കാണാം. അഭയാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ തേടിയുള്ള യാത്രയുടെ കഥയാണ് നേരത്തെ കഥ എന്ന നിലയില്‍ ഏറെ പ്രസിദ്ധമായ സി. വി. ശ്രീരാമന്റെ വസ്തുഹാര. അഭിയാര്‍ത്ഥികളെ അവരുടെ സ്വപ്ന ഭൂമിയിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെടുന്ന റഫ്യൂജി ഓഫീസര്‍ വേണുവിലൂടെ കാലങ്ങളായി അഭിയാര്‍ത്ഥികളുടെ ദുഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അര്‍ത്ഥം തേടുകയാണ് അരവിന്ദന് വാസ്തുഹാരയില്‍. 1971 ലെ ബംഗാള്‍ വിഭജനകാലത്ത് കല്‍ക്കത്തയിലെ റാണാഘട്ടിലെ അഭയര്‍ത്ഥി കോളനിയില്‍ തങ്ങളുടേതെല്ലാം ഇട്ടെറിഞ്ഞ് ബന്ധങ്ങള്‍പോലും മുറിഞ്ഞു സ്വപ്നങ്ങള്‍ ഹൃദയത്തിലൊതുക്കി അഭയം തേടിയെത്തിയ അഭയാര്‍ത്ഥികള്‍. അവര്‍ക്കിടയിലെ പരിചിതമുഖങ്ങളായ ആരതിപണിക്കരും പുത്രിയും. അവര്‍ തന്റെ എല്ലാമായിരുന്ന വിപ്ലകാരിയും സാഹിത്യകാരനുമായിരുന്ന, വാസ്തുഹാരയിലെ ഒരു ഫ്രെയിമില്‍ പോലും പ്രത്യക്ഷപ്പെടാത്ത, കുഞ്ഞുണ്ണിപണിക്കരുടെ ഭാര്യയും മകളുമാണെന്നറിയുമ്പോഴുള്ള വേണുവിന്റെ ദുഖവും അവരെ വീണ്ടും ജീവിതത്തിന്റെ വസന്തങ്ങളിലേക്ക് കൈപിടിച്ചുകൊണ്ടുവരാനുള്ള വിഫലമായ പരിശ്രമവുമാണ് വാസ്തുഹാരയുടെ ഇതിവൃത്തം. അഭയാര്‍ത്ഥി പ്രവാഹത്തിന്റെ തിരക്കില്‍ ബന്ധങ്ങള്‍ അറ്റുപോകുന്നതിന്റെയും ദൈവങ്ങളെപ്പോലും ഉപേക്ഷിക്കേണ്ടിവരുന്നതിന്റെയും തീവ്രമായ ദുഖവും നിസ്സഹായുമാണ് ഈ ചിത്രം വരച്ചിടുന്നത്. വാചാലമായ മൗനത്തിലൂടെയും മിന്നിമറയുന്ന ബിംബങ്ങളിലൂടെയുമാണ് പ്രേക്ഷകരുടെ നെഞ്ചിടിപ്പുകളെ കൃത്യമായി അരവിന്ദന് അളന്നെടുക്കുന്നതെന്നു കാണാം. നിശ്ശബദ്ത ശബ്ദം പോലെ തന്നെ സിനിമയുടെ അഭിവാജ്യ ഘടകമാണെന്ന് തിരിച്ചറിഞ്ഞ മലയാളത്തിലെ അപൂരവ്വം ചില സംവിധായകരില്‍ ഒരാളാണ് അരവിന്ദനെന്ന് ഈ ചിത്രം തെളിയിക്കുന്നു. ജീവിതത്തിന്റെ അതി സങ്കീര്‍ണ്ണതയെ പലപ്പോഴും അരവിന്ദന് വ്യാഖ്യാനിക്കുന്നത് നിശ്ശബ്ദതകൊണ്ടാണ്. ബര്‍ഗ്മാനും തര്‍ക്കോവിസ്കിയും നേരത്തെ പരീക്ഷിച്ചതാണെങ്കിലും മലയാളത്തില്‍ ആദ്യമായി നിശ്ശബ്ദതയുടെ ആഴം ചലചിത്രങ്ങളില്‍ ഒരു കഥാപാത്രത്തിന്റെ സാന്നിദ്ധ്യംപോലെ അനുവഭവിക്കുന്നത് അരവിന്ദന് ചിത്രങ്ങള്‍ മാത്രമാണ്. തകര്‍ന്നടിയുന്ന സ്വപ്നങ്ങളുടെയും നഷ്ടപ്പെടുന്ന ആത്മബന്ധങ്ങളുടെയും ദുഖം നിശ്ശബ്ദമായ ചില മിന്നല്‍ ചിത്രങ്ങളിലൂടെ (ഉദാഹരണം തകര്‍ന്ന ട്രൈയിനിന്റെ ബോഗികള്‍, കാടിന്റെ ഉള്ളറ തേടിപ്പോകുന്ന ക്യാമറക്കാഴ്ചകള്‍, ജീര്‍ണ്ണിച്ച കെട്ടിടങ്ങളും ലോറിയും എന്നിവ) തെന്നിതെന്നി നീങ്ങുന്ന സണ്ണിജോസഫിന്റെ ക്യാമറ സത്യത്തില്‍ പ്രേക്ഷകരുടെ മനസ്സും കാഴ്ചയുമാകുന്ന അപൂര്‍വ്വ നിമിഷമാക്കി തീര്‍ക്കാന്‍ പ്രതിഭാശാലിയായ ഒരു സംവിധായകനുമാത്രമേ കഴിയൂ. ഷാജി എന്‍ കരുണിന്റെ പിറവിയെന്ന ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ച അരവിന്ദന് വിരഹവേദനയെ നിശ്ശബ്ദതയിലൂടെ തീഷ്ണമായി അനുഭവവേദ്യമാക്കിയത് ഇവിടെ കൂട്ടിവായിക്കാം.
എതെങ്കിലും ചലചിത്രസിദ്ധാന്തത്തെയോ ചലചിത്ര വ്യാകരണത്തേയോ പിന്‍പറ്റാത്ത അരവിന്ദന് ചിത്രങ്ങള്‍ അതിന്റെ വിനോദ മുല്യങ്ങള്‍ക്കപ്പുറം ഒരു സര്‍ഗധനനായ കലാകാരന്റെ മാനുഷികവും വൈയക്തികവുമായ ആത്മഭാവങ്ങളുടെ ആവിഷ്കാരമാണ്. ശബ്മുഖരിതമായ ഒരു ചലചിത്ര സംസ്കാരത്തെ പിന്‍പറ്റുന്ന നമ്മുടെ നിരൂപകരും സിനിമ പ്രവര്‍ത്തകരും വേണ്ട രീതിയില്‍ അരവിന്ദന് ചിത്രങ്ങളെ വിലയിരുത്തിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. ജോണ്‍ എബ്രഹാമിനെ പോലെ അവകാശികളാരുമില്ലാതിരുന്നതിനാലും തന്റെ ചലചിത്രങ്ങളെപ്പറ്റി പോലും അരവിന്ദന് നിശ്ശബ്ദനായിരുന്നതിനാലുമാണ് ചലചിത്രലോകം അവരവിന്ദനെ പെട്ടെന്ന് വിസ്മരിച്ചുപോകുന്നതെന്ന ബാലചന്ദ്രന് ചുള്ളിക്കാടിന്റെ നിരീക്ഷണത്തോട് നമ്മുക്കും ഇവിടെ യോജിക്കാം. എന്നാല്‍ യഥാര്‍ത്ഥ പ്രതിഭാശാലിയുടെ സൃഷ്ടികള്‍ കാലങ്ങള്‍ക്കതീതമാണ്. അതുകൊണ്ടു തന്നെ വരും തമമുറയ്ക്ക് അരവിന്ദന് ചിത്രങ്ങളെ കാണാതെ കടന്നുപൊകാന്‍ കഴിയില്ല. ഓരോ ചിത്രവും ഒരു ചലചിത്ര ഗ്രന്ഥമാക്കി മാറ്റിയ അരവിന്ദനെ പഠിക്കാതെ ഒരു ചലചിത്ര വിദ്യാര്‍ത്ഥിക്കും മുന്നോട്ടു പോകാനും കഴിയില്ല.
അരവിന്ദന്റെ ശ്രദ്ധിക്കാതെ പോയ രണ്ടു ചിത്രങ്ങളാണ് ഉണ്ണിയും മാറാട്ടവും. കഥകളി ആശാന്റെയും ശിഷ്യന്മാരുടെയും കാഴ്ചക്കാരുടെയും അന്വേഷണങ്ങളിലൂടെ പിന്നിട്ട് വിഭ്രാത്മകതയില്‍ ചെന്നെത്തി നില്ക്കുന്ന മാറാട്ടവും ആഗ്ലോ ഇന്ത്യന്‍ യുവാവിന്റെ ചാപല്യങ്ങളുടെ കഥ പറയുന്ന ഉണ്ണിയും ടെലിഫിലിമുകളായതുകൊാവണം ഒരുപക്ഷേ ശ്രദ്ധ നേടാതെ പോയത്. ടെലിഫിലിമുകളും സീരിയലുകളും ഏറേ പ്രചാരത്തിലില്ലാത്ത ഒരു കാലത്താണ് ഈ രണ്ടു ചിത്രങ്ങളുടെയും നിര്‍മ്മിതിയെന്നതും ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ കാരണമായിരിക്കാം.
തമ്പില്‍ നിന്ന് തുടങ്ങി വാസ്തുഹാരയില്‍ വന്നെത്തുമ്പോള്‍ അരവിന്ദന്റെ ദൃശ്യഭാഷയ്ക്ക് തീഷ്ണതയും ആഴവും ഏറുന്നതായി കാണാം. അഭയാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ തേടിയുള്ള യാത്രയുടെ കഥയാണ് നേരത്തെ കഥ എന്ന നിലയില്‍ ഏറെ പ്രസിദ്ധമായ സി. വി. ശ്രീരാമന്റെ വസ്തുഹാര. അഭിയാര്‍ത്ഥികളെ അവരുടെ സ്വപ്ന ഭൂമിയിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെടുന്ന റഫ്യൂജി ഓഫീസര്‍ വേണുവിലൂടെ കാലങ്ങളായി അഭിയാര്‍ത്ഥികളുടെ ദുഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അര്‍ത്ഥം തേടുകയാണ് അരവിന്ദന് വാസ്തുഹാരയില്‍. 1971 ലെ ബംഗാള്‍ വിഭജനകാലത്ത് കല്‍ക്കത്തയിലെ റാണാഘട്ടിലെ അഭയര്‍ത്ഥി കോളനിയില്‍ തങ്ങളുടേതെല്ലാം ഇട്ടെറിഞ്ഞ് ബന്ധങ്ങള്‍പോലും മുറിഞ്ഞു സ്വപ്നങ്ങള്‍ ഹൃദയത്തിലൊതുക്കി അഭയം തേടിയെത്തിയ അഭയാര്‍ത്ഥികള്‍. അവര്‍ക്കിടയിലെ പരിചിതമുഖങ്ങളായ ആരതിപണിക്കരും പുത്രിയും. അവര്‍ തന്റെ എല്ലാമായിരുന്ന വിപ്ലകാരിയും സാഹിത്യകാരനുമായിരുന്ന, വാസ്തുഹാരയിലെ ഒരു ഫ്രെയിമില്‍ പോലും പ്രത്യക്ഷപ്പെടാത്ത, കുഞ്ഞുണ്ണിപണിക്കരുടെ ഭാര്യയും മകളുമാണെന്നറിയുമ്പോഴുള്ള വേണുവിന്റെ ദുഖവും അവരെ വീണ്ടും ജീവിതത്തിന്റെ വസന്തങ്ങളിലേക്ക് കൈപിടിച്ചുകൊണ്ടുവരാനുള്ള വിഫലമായ പരിശ്രമവുമാണ് വാസ്തുഹാരയുടെ ഇതിവൃത്തം. അഭയാര്‍ത്ഥി പ്രവാഹത്തിന്റെ തിരക്കില്‍ ബന്ധങ്ങള്‍ അറ്റുപോകുന്നതിന്റെയും ദൈവങ്ങളെപ്പോലും ഉപേക്ഷിക്കേണ്ടിവരുന്നതിന്റെയും തീവ്രമായ ദുഖവും നിസ്സഹായുമാണ് ഈ ചിത്രം വരച്ചിടുന്നത്. വാചാലമായ മൗനത്തിലൂടെയും മിന്നിമറയുന്ന ബിംബങ്ങളിലൂടെയുമാണ് പ്രേക്ഷകരുടെ നെഞ്ചിടിപ്പുകളെ കൃത്യമായി അരവിന്ദന് അളന്നെടുക്കുന്നതെന്നു കാണാം. നിശ്ശബദ്ത ശബ്ദം പോലെ തന്നെ സിനിമയുടെ അഭിവാജ്യ ഘടകമാണെന്ന് തിരിച്ചറിഞ്ഞ മലയാളത്തിലെ അപൂരവ്വം ചില സംവിധായകരില്‍ ഒരാളാണ് അരവിന്ദനെന്ന് ഈ ചിത്രം തെളിയിക്കുന്നു. ജീവിതത്തിന്റെ അതി സങ്കീര്‍ണ്ണതയെ പലപ്പോഴും അരവിന്ദന് വ്യാഖ്യാനിക്കുന്നത് നിശ്ശബ്ദതകൊണ്ടാണ്. ബര്‍ഗ്മാനും തര്‍ക്കോവിസ്കിയും നേരത്തെ പരീക്ഷിച്ചതാണെങ്കിലും മലയാളത്തില്‍ ആദ്യമായി നിശ്ശബ്ദതയുടെ ആഴം ചലചിത്രങ്ങളില്‍ ഒരു കഥാപാത്രത്തിന്റെ സാന്നിദ്ധ്യംപോലെ അനുവഭവിക്കുന്നത് അരവിന്ദന് ചിത്രങ്ങള്‍ മാത്രമാണ്. തകര്‍ന്നടിയുന്ന സ്വപ്നങ്ങളുടെയും നഷ്ടപ്പെടുന്ന ആത്മബന്ധങ്ങളുടെയും ദുഖം നിശ്ശബ്ദമായ ചില മിന്നല്‍ ചിത്രങ്ങളിലൂടെ (ഉദാഹരണം തകര്‍ന്ന ട്രൈയിനിന്റെ ബോഗികള്‍, കാടിന്റെ ഉള്ളറ തേടിപ്പോകുന്ന ക്യാമറക്കാഴ്ചകള്‍, ജീര്‍ണ്ണിച്ച കെട്ടിടങ്ങളും ലോറിയും എന്നിവ) തെന്നിതെന്നി നീങ്ങുന്ന സണ്ണിജോസഫിന്റെ ക്യാമറ സത്യത്തില്‍ പ്രേക്ഷകരുടെ മനസ്സും കാഴ്ചയുമാകുന്ന അപൂര്‍വ്വ നിമിഷമാക്കി തീര്‍ക്കാന്‍ പ്രതിഭാശാലിയായ ഒരു സംവിധായകനുമാത്രമേ കഴിയൂ. ഷാജി എന്‍ കരുണിന്റെ പിറവിയെന്ന ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ച അരവിന്ദന് വിരഹവേദനയെ നിശ്ശബ്ദതയിലൂടെ തീഷ്ണമായി അനുഭവവേദ്യമാക്കിയത് ഇവിടെ കൂട്ടിവായിക്കാം.
എതെങ്കിലും ചലചിത്രസിദ്ധാന്തത്തെയോ ചലചിത്ര വ്യാകരണത്തേയോ പിന്‍പറ്റാത്ത അരവിന്ദന് ചിത്രങ്ങള്‍ അതിന്റെ വിനോദ മുല്യങ്ങള്‍ക്കപ്പുറം ഒരു സര്‍ഗധനനായ കലാകാരന്റെ മാനുഷികവും വൈയക്തികവുമായ ആത്മഭാവങ്ങളുടെ ആവിഷ്കാരമാണ്. ശബ്മുഖരിതമായ ഒരു ചലചിത്ര സംസ്കാരത്തെ പിന്‍പറ്റുന്ന നമ്മുടെ നിരൂപകരും സിനിമ പ്രവര്‍ത്തകരും വേണ്ട രീതിയില്‍ അരവിന്ദന് ചിത്രങ്ങളെ വിലയിരുത്തിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. ജോണ്‍ എബ്രഹാമിനെ പോലെ അവകാശികളാരുമില്ലാതിരുന്നതിനാലും തന്റെ ചലചിത്രങ്ങളെപ്പറ്റി പോലും അരവിന്ദന് നിശ്ശബ്ദനായിരുന്നതിനാലുമാണ് ചലചിത്രലോകം അവരവിന്ദനെ പെട്ടെന്ന് വിസ്മരിച്ചുപോകുന്നതെന്ന ബാലചന്ദ്രന് ചുള്ളിക്കാടിന്റെ നിരീക്ഷണത്തോട് നമ്മുക്കും ഇവിടെ യോജിക്കാം. എന്നാല്‍ യഥാര്‍ത്ഥ പ്രതിഭാശാലിയുടെ സൃഷ്ടികള്‍ കാലങ്ങള്‍ക്കതീതമാണ്. അതുകൊണ്ടു തന്നെ വരും തമമുറയ്ക്ക് അരവിന്ദന് ചിത്രങ്ങളെ കാണാതെ കടന്നുപൊകാന്‍ കഴിയില്ല. ഓരോ ചിത്രവും ഒരു ചലചിത്ര ഗ്രന്ഥമാക്കി മാറ്റിയ അരവിന്ദനെ പഠിക്കാതെ ഒരു ചലചിത്ര വിദ്യാര്‍ത്ഥിക്കും മുന്നോട്ടു പോകാനും കഴിയില്ല.
സിനിമ സംവിധായകന്റെ മാത്രം കലയാണോയെന്ന
ചോദ്യം ഉയര്‍ന്നുകൊണ്ടിരിക്കെ, അതെ എന്ന് ശക്തവും ധീരവുമായ ശബ്ദത്തില്‍ പറയാന്‍ മടിയില്ലാത്ത
ചലചിത്രകാരനായിരുന്നു ജി. അരവിന്ദന്. സിനിമയില്‍ സംവിധായകന്റെ മൗലികത എത്രത്തോളം
സന്നിവേശിപ്പിക്കാമെന്നതിന് ഉത്തമോദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകള്‍.
അരവിന്ദന് സംവിധാനത്തിനിടക്കു ഒരിക്കലും
‘സ്റ്റാര്‍ട്ട്’ ‘കട്ട്’ ഇവ പറഞ്ഞിരുന്നില്ല.
ചിദംബരത്തിന്റെ ഛായാഗ്രഹണത്തിനിടക്കു സീന്‍ തീര്‍ന്നതറിയാതെ നടന്നു നടന്നു പോയ സ്മിതാ പാട്ടിലിനെ
പിടിച്ചുനിറുത്തുവാന്‍ അരവിന്ദനു പിറകേ ഓടേണ്ടിവന്നു. അരവിന്ദന്
ഒരിക്കലും എഴുതിത്തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സിനിമ നിര്‍മ്മിച്ചിട്ടില്ല.
അറുപതുകളില്‍ വളര്‍ന്നു വന്ന മലയാള സിനിമയെ അന്താരാഷ്ട്രതലത്തിലേക്കുയര്‍ത്തിയ അപൂര്‍വം ചലചിത്രകാരന്മാരിലൊരാളായിരുന്നു അരവിന്ദന്. വിദേശ സിനിമകളോടുപോലും മത്സരിക്കാന്‍ തക്ക ഭാവ സാന്ദ്രമായിരുന്നു അരവിന്ദന് ചിത്രങ്ങള്‍. ഒരു ചിത്രകാരനായി ജീവിതം തുടങ്ങിയ അരവിന്ദന്റെ ജീവിതം അഭ്രപാളികളിലേക്ക് പറിച്ചുനടപ്പെട്ടത് ആകസ്മികമായിരുന്നു. മാതൃഭൂമിയുടെ അവസാന പുറത്തില്‍ 'ചെറിയ ലോകവും വലിയ മനുഷ്യരും' എന്ന പേരില്‍ കാര്ട്ടൂണുകള് വരച്ചു ജീവിച്ചിരുന്ന അരവിന്ദന് മലയാള സിനിമയ്ക്കായി തന്റെ ബാക്കി ജീവിതം മാറ്റിവെയ്ക്കുകയായിരുന്നു. ചെറുപ്പകാലം മുഴുവന്‍ ചിത്രരചനയ്ക്കായി നല്കിയ അരവിന്ദന് വളരെ ഹൃസ്വമായ ജീവിതമാണ് ചലചിത്രങ്ങള്‍ക്കായി ബാക്കിവെച്ചത്. കൂട്ടുകാരുമായി ചേര്‍ന്നു രൂപം നല്കിയ ചലചിത്ര ക്ലബുകളാണ് അരവിന്ദന് എന്ന ചലചിത്ര സംവിധായകനെ സൃഷ്ടിച്ചത്. നിറങ്ങളുടെ വര്‍ണ്ണവൈവിധ്യങ്ങളുടെ ലോകത്തു ജീവിച്ചിരുന്ന അരവിന്ദനെ സംബന്ധിച്ചിടത്തോളം സിനിമയുടെ ലോകം അപരിചിതമായ ഒരു മായക്കാഴ്ചയായിരുന്നില്ല. ആശങ്ങളുടെ വര്ണ്ണത്തിന് വര്‍ണ്ണവിധേയമായി ദൃശ്യങ്ങള്‍ നല്കി കാഴ്ചക്കാരോട് ആത്മബന്ധം നടത്താനുള്ള കഴിവ് ഒരു ചലചിത്രകാരന് എന്ന നിലയില്‍ അരവിന്ദനെ പെട്ടെന്നു തന്നെ ശ്രദ്ധേയനാക്കി.
അറുപതുകളില്‍ വളര്‍ന്നു വന്ന മലയാള സിനിമയെ അന്താരാഷ്ട്രതലത്തിലേക്കുയര്‍ത്തിയ അപൂര്‍വം ചലചിത്രകാരന്മാരിലൊരാളായിരുന്നു അരവിന്ദന്. വിദേശ സിനിമകളോടുപോലും മത്സരിക്കാന്‍ തക്ക ഭാവ സാന്ദ്രമായിരുന്നു അരവിന്ദന് ചിത്രങ്ങള്‍. ഒരു ചിത്രകാരനായി ജീവിതം തുടങ്ങിയ അരവിന്ദന്റെ ജീവിതം അഭ്രപാളികളിലേക്ക് പറിച്ചുനടപ്പെട്ടത് ആകസ്മികമായിരുന്നു. മാതൃഭൂമിയുടെ അവസാന പുറത്തില്‍ 'ചെറിയ ലോകവും വലിയ മനുഷ്യരും' എന്ന പേരില്‍ കാര്ട്ടൂണുകള് വരച്ചു ജീവിച്ചിരുന്ന അരവിന്ദന് മലയാള സിനിമയ്ക്കായി തന്റെ ബാക്കി ജീവിതം മാറ്റിവെയ്ക്കുകയായിരുന്നു. ചെറുപ്പകാലം മുഴുവന്‍ ചിത്രരചനയ്ക്കായി നല്കിയ അരവിന്ദന് വളരെ ഹൃസ്വമായ ജീവിതമാണ് ചലചിത്രങ്ങള്‍ക്കായി ബാക്കിവെച്ചത്. കൂട്ടുകാരുമായി ചേര്‍ന്നു രൂപം നല്കിയ ചലചിത്ര ക്ലബുകളാണ് അരവിന്ദന് എന്ന ചലചിത്ര സംവിധായകനെ സൃഷ്ടിച്ചത്. നിറങ്ങളുടെ വര്‍ണ്ണവൈവിധ്യങ്ങളുടെ ലോകത്തു ജീവിച്ചിരുന്ന അരവിന്ദനെ സംബന്ധിച്ചിടത്തോളം സിനിമയുടെ ലോകം അപരിചിതമായ ഒരു മായക്കാഴ്ചയായിരുന്നില്ല. ആശങ്ങളുടെ വര്ണ്ണത്തിന് വര്‍ണ്ണവിധേയമായി ദൃശ്യങ്ങള്‍ നല്കി കാഴ്ചക്കാരോട് ആത്മബന്ധം നടത്താനുള്ള കഴിവ് ഒരു ചലചിത്രകാരന് എന്ന നിലയില്‍ അരവിന്ദനെ പെട്ടെന്നു തന്നെ ശ്രദ്ധേയനാക്കി.
അരവിന്ദന്റെ ചലച്ചിത്ര ജീവിതത്തെ മൂന്ന് കാലഘട്ടങ്ങളാക്കി തിരിക്കാം
1.
ഉത്തരായനം (1974)
2.
കാഞ്ചന സീത മുതല്‍ പോക്കുവെയില്‍ വരെ (1977 –
1981)
3.
ചിദംബരം മുതല്‍ വാസ്തുഹാര വരെ (1985 -1990)
ഉത്തരായനം (1974)
അരവിന്ദന്റെ ചലച്ചിത്രത്തിന്റെ പൂര്‍ണ്ണ ഭംഗികള്‍ ഉത്തരായം
അനുഭവപ്പെടുത്തുന്നില്ല. സിനിമയില്‍ താന്‍ പിന്തുടരേണ്ട പാതയേതെന്ന് പൂര്‍ണ്ണ
ബോദ്ധ്യം വരും മുമ്പാണ് ഈ ചലച്ചിത്ര രചന ഉണ്ടായിരിക്കേണ്ടത് എന്ന്
പറയേണ്ടിയരിക്കുന്നു. അതിനാല്‍ തന്നെ ഇത് ഒന്നാം ഘട്ടത്തെ കുറിക്കുന്നു.
എഴുപതുകളുടെ തുടക്ക്ത്തിലെ രാഷ്ട്രീയ പ്രസക്തിയുള്ള ചിത്രങ്ങള്‍ ഉത്തരായന രചനയില്‍
സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രതിദ്വന്ദി (സത്യജിത് റായ്), ഇന്റര്‍വ്യൂ (മൃണാള്‍
സെന്‍) എന്നീ ചിത്രങ്ങളുടെ ആത്മഭാവവുമായി ഉത്തരായനം ഏറെ അടുത്തുനിന്നു. തൊഴില്‍
തേടി അലയുന്ന അഭ്യസ്തവിദ്യന് അഭിമുഖീകരിക്കുന്ന പൊള്ളയായ സമൂഹത്തിന്റെ ചിത്രമാണ്
ഉത്തരായനം നിര്‍വ്വഹിച്ചത്. രണ്ട് തലമുറകള്‍ തമ്മിലുള്ള മൂല്യ വൈജാത്യം അനുവാചകന്
മുന്നില്‍ അനാവരണം ചെയ്യപ്പെട്ടു. ഗാന്ധിയുടെയും സ്വാതന്ത്ര്യ സമരത്തിന്റെയും
നഷ്ട പൈതൃകത്തിലൂടെ സ്വാതന്ത്ര്യാനന്തര സമൂഹത്തിന്റെ
വൈചിത്രങ്ങളിലൂടെ രവി എന്ന ചെറുപ്പക്കാരന് നടത്തുന്ന യാത്രയാണ് പ്രമേയം. ഏറ്റവും
നല്ല ചലച്ചിത്രം, സംവിധായകന്, ഛായാഗ്രഹണം, തിരക്കഥ, കലാസംവിധാനം എന്നീ സംസ്ഥാന
അംഗീകാരങ്ങള്‍, സ്വാതന്ത്ര്യത്തിന്റെ 25 ആം വാര്‍ഷികത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ
ചരിത്രത്തെ ആസ്പദമക്കി ഇറങ്ങിയ ഏറ്റവും നല്ല ചലച്ചിത്രമെന്ന ദേശീയ ബഹുമതി ഇവ
ഉത്തരായനത്തിന് ലഭിച്ചു.
1974-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചിത്രമാണ് ഉത്തരായനം. മികച്ച ചലച്ചിത്രം, മികച്ച
ഛായാഗ്രാഹകന്‍, മികച്ച തിരക്കഥ എന്നിവക്കുള്ള ആ വര്‍ഷത്തെ കേരളസംസ്ഥാനം
ചലച്ചിത്രപുരസ്കാരങ്ങള്‍ ലഭിച്ച ഈ ചിത്രം, അരവിന്ദന്റെ ആദ്യചലച്ചിത്രമാണ്.
പട്ടത്തുവിള കരുണാകരനും തിക്കോടിയനും അരവിന്ദനും അടങ്ങുന്ന
കോഴിക്കോട്ടെ സുഹൃത്ത് സംഘത്തിന്റെ നേതൃത്വത്തിലാണ് ഈ ചലച്ചിത്രം രൂപം കൊണ്ടത്.
തിക്കോടിയനാണ് ഉത്തരായനത്തിന്റെ തിരക്കഥ തയാറാകിയത്.
സ്വാതന്ത്ര്യസമര സേനാനികളായ കുമാരന് മാസ്റ്ററും സേതുവും
ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്.അവരുടെ സമര സഖാവിന്റെ മകനാണ് രവി.തൊഴിലന്വേഷകനായ
രവിയുടെ ജീവിതത്തിലെ സംഭവ ഗതികളാണ് കേന്ദ്ര പ്രമേയം.അഴിമതിയും വഞ്ചനയും സ്വജനപക്ഷ
പാതവും നിറഞ്ഞ നഗരം ഉപേക്ഷിച്ച് രവി സത്യാന്വേഷകനാകുന്നു.ജനറല്‍ പിക്ചേഴ്സിന്റെ
ബാനറില്‍ കെ. രവീന്ദ്രനാഥന്‍ നായരാണ് ഈ
ചിത്രം വിതരണം ചെയ്തത്.
“ഉത്തരായനത്തിന്റെ പ്രാരംഭചര്‍ച്ചകളില്‍ ഈ ചിത്രം അടൂര്‍
ചെയ്യുന്നതാവും നല്ലതെന്ന് അരവിന്ദന് തന്നെ
പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരായനം പോലൊരു ചിത്രം ഞാനൊരിക്കലും എടുക്കില്ല.
എന്റേയും അദ്ദേഹത്തിന്റേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. മാതൃഭൂമി
ആഴ്ചപ്പതിപ്പില്‍ 'വലിയ ലോകവും ചെറിയ മനുഷ്യരും' എന്ന
പംക്തി അരവിന്ദന് ചെയ്യുമ്പോഴായിരുന്നു ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ആ
പംക്തിയുടെ വലിയ ആരാധകനായിരുന്നു ഞാന്‍. തിരുവനന്തപുരത്ത് വച്ചാണ് ഞങ്ങള്‍
പരിചയപ്പെടുന്നത്. ആ സൗഹൃദം വളര്‍ന്നപ്പോഴായിരുന്നു അരവിന്ദന് സിനിമ
വിഷയമായിയെടുത്തു തുടങ്ങിയത്.” – അടൂര്‍ ഗോപാലകൃഷ്ണന്.
മലയാള സിനിമയ്ക്ക് അദ്ദേഹം എല്ലാമായിരുന്നു.
സംവിധായകനായും തിരക്കഥാകൃത്തായും സംഗീതജ്ഞനായും കാര്‍ട്ടൂണിസ്റ്റായും അദ്ദേഹം
മലയാളത്തില്‍ നിറഞ്ഞു നിന്നു. അതു വരെയുണ്ടായിരുന്ന സിനിമാസങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു
കൊണ്ട് തന്‍േറതായ ഒരു സ്റ്റെല്‍ മലയാളത്തിനു സമ്മാനിച്ചു. ആക്ഷനും കട്ടും
പറയാതെ കാമറാമാനെ സ്പര്‍ശിച്ചു മാത്രം ആശയവിനിമയം കൈമാറിയിരുന്ന ആ വലിയ കലാകാരന്
അരവിന്ദന് അല്ലാതെ മറ്റാരാണ്. അദ്ദേഹത്തിന്റെ 19ആം ചരമ
വാര്‍ഷികമാണ് ഇന്ന്. മാതൃഭൂമി വാരികയില്‍ കാര്‍ട്ടൂണിസ്റ്റായി ഔദ്യോഗിക ജീവിതമാരംഭിച്ച
അരവിന്ദന് ചെറിയ മനുഷ്യരും വലിയ ലോകവും എന്ന പേരില്‍ കാര്‍ട്ടൂണ്‍ പംക്തി
കൈകാര്യം ചെയ്തു തുടങ്ങി. കാവാലം നാരായണ പണിക്കരുമായുളള ബന്ധം അരവിന്ദനെ
രംഗകലയോട് അടുപ്പിച്ചു. 1974ല്‍ ഉത്തരായനമെന്ന അരവിന്ദന്‍െറ ആദ്യത്തെ സിനിമ
പുറത്തിറങ്ങി. ഐതിഹ്യവുമായി അടുത്ത് നില്ക്കുന്ന കാഞ്ചനസീതയായിരുന്നു
അദ്ദേഹത്തിന്റ്റെ രണ്ടാമത്തെ ചിത്രം. ഒരു സര്‍ക്കസ് ട്രൂപ്പിന്‍െറ പ്രശ്നങ്ങള്‍
അവതരിപ്പിച്ച തമ്പ് അദ്ദേഹത്തിന്റ്റെ മാസ്റ്റര്‍പീസ് എന്ന് വേണമെങ്കില്‍
പറയാം. വിപ്ളവകവിയായ ബാലചന്ദ്രന് ചുളളിക്കാടിനെ നായകനാക്കി അരവിന്ദന് സംവിധാനം നിര്‍വഹിച്ച
ചിത്രമാണ് പോക്കുവെയില്‍. 1986ല്‍ മികച്ച ചിത്രത്തിനുളള ദേശീയ അവാര്‍ഡ് ലഭിച്ച
ചിദംബരത്തിന്റെ നിര്‍മ്മാതാവും സംവിധായകനും അരവിന്ദനാണ്. മികച്ച സംവിധായകനുളള
ദേശീയ അവാര്‍ഡ് അദ്ദേഹത്തെ തേടി മൂന്നു തവണ എത്തി. 1978ല്‍
കാഞ്ചനസീതയിലൂടെയും 1979ല്‍ തമ്പിലൂടെയും 1987ല്‍
ഒരിടത്തിലൂടെയും അരവിന്ദന് ഈ നേട്ടം സ്വായത്തമാക്കി. ഇതോടൊപ്പം അനവധി സംസ്ഥാന
അവാര്‍ഡുകളും അരവിന്ദന് സ്വന്തമാക്കി. കുമ്മാട്ടി എന്ന പേരില്‍ അദ്ദേഹം കുട്ടികള്‍ക്കായി
ഒരു ചിത്രമെടുത്തിരുന്നു. പിറവി, എസ്തപ്പാന്,
ആരോ ഒരാള്‍ എന്നീ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചു. ബംഗാളിലെ
അഭയാര്‍ത്ഥികളുടെ കഥ പറയുന്ന വാസ്തുഹാര പുറത്തിറങ്ങുന്നതിനു മുമ്പ് 1991
മാര്‍ച്ച് 15ന് അരവിന്ദന് മലയാളത്തോടു വിട പറഞ്ഞു.
ഒരു ഗവണ്മെന്റുദ്യോഗസ്ഥനായിരിക്കുമ്പോഴും
വിവിധ കലാരംഗങ്ങളില്‍ സര്ഗ്ഗചൈതന്യംവിതറിയിരുന്ന ജി. അരവിന്ദന് (1935-1991)
ചിത്രമെഴുത്ത്, സംഗീതം, സിനിമ, കാര്‍ട്ടൂണ്‍ എന്നീ രംഗങ്ങളിലെല്ലാം വിജയം കൈവരിച്ച ഒരുജ്ജ്വല
പ്രതിഭയാണ്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് റബ്ബര്‍ബോര്‍ഡില്‍ ഓഫീസറായിരിക്കുമ്പോള്‍
തന്ന കോഴിക്കോട്ട് എം.ടിയും തിക്കോടിയനും എന്‍.പി മുഹമ്മദുമൊക്കെയടങ്ങുന്ന സര്‍ഗധനരുടെ
സുഹൃത്വലയത്തിന്റെ തീക്ഷ്ണവും സജീവവുമായ സാഹിത്യ സദസ്സുകളില്‍ ഭാഗഭാക്കാക്കുകയും
മാതൃഭൂമി വാരികയില്‍ ‘ചെറിയമനുഷ്യരും വലിയ ലോകവും’ എന്ന
കാര്‍ട്ടൂണ്‍ പരമ്പരയി ലൂടെ ശ്രദ്ധിക്കപ്പെട്ടു. കര്‍ണ്ണാടക ഹിന്ദുസ്ഥാനി
സംഗീതത്തില്‍ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ഉത്തരായനത്തിലൂടെ നല്ല സിനിമയും തനിക്കു വശംവദമാകുമെന്ന്
തെളിയിച്ചു. തമ്പ്, കാഞ്ചനസീത, കുമ്മാട്ടി, ചിദംബരം, ഒരിടത്ത്,വാസ്തുഹാര
എന്നീ ഒന്നാംകിട കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ
അരവിന്ദന് ഏറ്റവും നല്ല ഡയറക്ടര്‍ക്കുള്ള കേന്ദ്രപുരസ്ക്കാരം ലഭ്യമായിട്ടുണ്ട്.
ഒന്നിലധികം തവണ മികച്ച ചലച്ചിത്രങ്ങള്‍ക്കുള്ള കേന്ദ്രസംസ്ഥാനഗവണ്മെന്റു
സംഘടിപ്പിച്ച അന്താരാഷ്ട്ര ഫിലിം ഫെസ്റിവലില്‍ ജൂറി അംഗമായിരിന്നിട്ടുള്ള
ജി.അരവിന്ദന് ഒട്ടനവധി ഹ്രസ്വചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. തിരുനെല്‍വേലിയിലെ
ഗ്രാമങ്ങളിലൊന്നില്‍ മഞ്ഞുകാലത്തു വന്നത്തി കൂടുകെട്ടി കുഞ്ഞുങ്ങളെ വളര്‍ത്തി
മടങ്ങിപ്പോകുകയും വരുംകൊല്ലം കൃത്യമായി എത്തുകയും ചെയ്യുന്ന കൊക്കുകളെക്കുറിച്ചുള്ള
അദ്ദേഹത്തിന്റെ ചിത്രം അത്തരത്തിലുള്ള ഏതു പാശ്ചാത്യസിനിമയേയും വെല്ലുന്നതത്രെ. ഈ
കൊക്കുകളെ ഗ്രാമീണര്‍ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നുവെന്ന വസ്തുത കൂടി നാം
അറിയേണ്ടിയിരിക്കുന്നു. അധികം സംസാരിക്കാന്‍ മടിക്കുന്ന, വായനയും
സംഗീതവും, സിനിമയും ചിത്രരചനയുമായി ധന്യമായ ഒരു ജീവിതം നയിച്ചിരുന്ന
ജി.അരവിന്ദന് കോട്ടയത്തെ പ്രസിദ്ധ സാഹിത്യകാരനും അഭിഭാഷകനുമായിരുന്ന എം.എന്‍
ഗോവിന്ദന് നായരുടെ പുത്രനാണ്. ഫലിതരസപ്രധാനങ്ങളായ ഒട്ടേറെ കഥകളും നോവലുകളും
ബാലസാഹിത്യകൃതികളും മലയാളത്തിനു സംഭാവനചെയ്ത സാഹിത്യകാരന് കൂടിയാണ് ഗോവിന്ദന്‍നായര്‍.
മലയാളചലച്ചിത്ര സംവിധായകനും കാര്‍ട്ടൂണിസ്റ്റും. 1935
ജനു. 23-ന് കോട്ടയത്തു ജനിച്ചു. സാഹിത്യകാരനും അഭിഭാഷകനുമായ എം.എന്‍.ഗോവിന്ദന്‍നായരാണ്
പിതാവ്. ബിരുദം നേടിയശേഷം കുറേക്കാലം റബ്ബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു.
ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും സംസ്ഥാന ചലച്ചിത്ര
വികസന കോര്‍പ്പറേഷന്റെ ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു.
പതിനൊന്നു ചലച്ചിത്രങ്ങളും നിരവധി ഡോക്യുമെന്ററി
ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള അരവിന്ദന് സിനിമാലോകത്ത് ഏറെ പ്രശസ്തനായി.
സാഹിത്യം, സംഗീതം, ചിത്രകല എന്നിവയെ സംയോജിപ്പിച്ച് തന്റെ സിനിമയ്ക്കു ഊടും
പാവും നെയ്ത അരവിന്ദന്റെ ചലച്ചിത്രങ്ങള്‍ ആഖ്യാനത്തിലും പ്രമേയത്തിലും ഘടനയിലും വൈവിധ്യം
പുലര്‍ത്തി. അതിവാചാലതയുടെ ലോകത്തിലേക്ക് വിശുദ്ധമൗനത്തിന്റെ സംഗീതവുമായി ചെന്ന
അരവിന്ദന്റെ കലാസൃഷ്ടികളില്‍ മൗനമെന്നപോലെ ഫാന്റസിയും ആന്തരശ്രുതിയായി അനുരണനം
ചെയ്യുന്നു. മലയാളസിനിമാപ്രേക്ഷകന്റെ സംവേദനക്ഷമതയെ വലിയൊരളവില്‍ പരിപോഷിപ്പിച്ച
ഈ മികച്ച സംവിധായകന് സിനിമ എന്ന ബഹുജനമാധ്യമത്തെ നിരവധി നിരീക്ഷണങ്ങള്‍ക്കു
വിധേയമാക്കി. ആത്മീയദര്‍ശനം കലര്‍ന്ന ഉന്നതമായ സൌന്ദര്യബോധം, നമ്മുടെ
പൌരാണികസാഹിത്യത്തില്നിന്നും നാടന്‍ കലാരൂപങ്ങളില്‍നിന്നും വശഗമായ അനുഭവങ്ങള്‍,
സംഗീതത്തോടുള്ള ഉത്കടമായ താത്പര്യം മുതലായ സവിശേഷതകള്‍ കൊണ്ട് മലയാള സിനിമാരംഗത്തെ
സമ്പന്നവും ധന്യവുമാക്കിയ ഈ ചലച്ചിത്രകാരന്റെ ആഖ്യാനശൈലി ധ്വന്യാത്മകമായിരുന്നു.
ഉത്തരായനം, കാഞ്ചനസീത, തമ്പ്, എസ്തപ്പാന്,
കുമ്മാട്ടി, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത്, മാറാട്ടം, വാസ്തുഹാര, ഉണ്ണി
എന്നിവയാണ് അരവിന്ദന് സംവിധാനം ചെയ്ത ചലച്ചിത്രങ്ങള്‍. 1974,
79, 81, 85, 86, 90 എന്നീ വര്‍ഷങ്ങളില്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും
1977, 78, 86, 90 എന്നീ വര്‍ഷങ്ങളില്‍ ദേശീയ അവാര്‍ഡും അരവിന്ദനു ലഭിച്ചു.
ദ് മാന്‍ ഹു വാസ് എലോണ്‍,
മാണിമാധവചാക്യാര്‍, ദ് കാച്ച്, വി.ടി.
ഭട്ടതിരിപ്പാട്, ജെ.കൃഷ്ണമൂര്‍ത്തി, മോഹിനിയാട്ടം, ഇ.എം.
എസ്സിന്റെ ഒരു ദിവസം, വി.കെ. കൃഷ്ണമേനോന് എന്നിവ അരവിന്ദന്റെ ശ്രദ്ധേയമായ ഡോക്യുമെന്ററികളാണ്.
ഏതാനും സിനിമകള്‍ക്കു സംഗീതം പകരുകയും ചെയ്തു. അമച്വര്‍ നാടകങ്ങളുടെ സംഘാടകനും
പ്രയോക്താവുമായ അരവിന്ദന് അവനവന് കടമ്പ, കലി
തുടങ്ങിയ പല നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ലോകപ്രശസ്തമായ നിരവധി
ചലച്ചിത്രമേളകളില്‍ അംഗീകരിക്കപ്പെട്ട അരവിന്ദന് അമേരിക്കയിലേക്കു ക്ഷണിക്കപ്പെട്ടതനുസരിച്ച്
അവിടെ പ്രഭാഷണപര്യടനം നടത്തി. 1990-ല്‍ പദ്മശ്രീ ലഭിച്ചു. 1991
മാ. 15-ന് അരവിന്ദന് നിര്യാതനായി.
ഈ സംഘങ്ങള്‍ വഴി നിരവധി നാടകങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
കാളി (1964), അവനവന് കടമ്പ (1976)
തുടങ്ങിയ നാടകങ്ങള്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചു. മിക്കതും
കാവാലം നാരായണപ്പണിക്കരുമായി സഹകരിച്ചായിരുന്നു. ഭരത് ഗോപിയും നെടുമുടി വേണുവുമാണ്
അരവിന്ദന് സിനിമകളില്‍ക്കൂടി ഏറെ ശ്രദ്ധിക്കപ്പെട്ടവര്‍.
സിനിമകള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ആരോ ഒരാള്‍ (1978), പിറവി, ഒരേ തൂവല്‍പ്പക്ഷികള്‍ (1988).
സിനിമകള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ആരോ ഒരാള്‍ (1978), പിറവി, ഒരേ തൂവല്‍പ്പക്ഷികള്‍ (1988).
അരവിന്ദന് സിനിമകള്‍ എന്തുകൊണ്ടാണ്
ഇന്നത്തെ കാലഘട്ടത്തില്‍ അസാധ്യമാകുന്നത് എന്ന വിഷയത്തില്‍ സി.എസ്. വെങ്കിടേശ്വരന്
സോദോഹരണ പ്രഭാഷണം നടത്തി.
മറ്റ് ചലച്ചിത്രകാരന്മാരെ അപേക്ഷിച്ച് പലതരം കലാരൂപങ്ങളെ സിനിമയുടെ ഭാഗമാക്കിയ ചലച്ചിത്രകാരനാണ് അരവിന്ദന്. സംഗീതം, നാടകം, ചിത്രകല, നാടന്‍ കലാരൂപങ്ങള്‍, ക്ലാസിക്കല്‍ കലകള്‍ എന്നിവ അരവിന്ദന് തന്റെ സിനിമയില്‍ ഇഴ ചേര്‍ക്കുകയും ആവിഷ്കരിക്കുകയും ചെയ്തതായി സി.എസ്. വെങ്കിടേശ്വരന് പറഞ്ഞു.
കാര്‍ട്ടൂണിസ്റ്റായ അരവിന്ദന് പലപ്പോഴും അദ്ദേഹത്തിന്റെ സിനിമകളില്‍ കടന്നുവരുന്നുണ്ട്. ഒട്ടേറെ കാര്‍ട്ടൂര്‍ കഥാപാത്രങ്ങള്‍ അരവിന്ദന് സിനിമയില്‍ കാണാന്‍ കഴിയും. 1977 മുതല്‍ 81 വരെ അരവിന്ദന് സംവിധാനം ചെയ്ത എസ്തപ്പാന് ഉള്‍പ്പെടെയുള്ള അഞ്ചോളം സിനിമകളാണ് അരവിന്ദന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന ചിത്രങ്ങളായി തനിക്ക് തോന്നുന്നതെന്ന് സി.എസ്. വെങ്കിടേശ്വരന് പറഞ്ഞു.
രേഖിയമായ ആഖ്യാന രീതിയെ തകര്‍ക്കുന്ന നിരവധി പരീക്ഷണങ്ങള്‍ അരവിന്ദന് സിനിമകളില്‍ നടത്തി. തൊണ്ണൂറുകള്‍ക്കുശേഷം കേരളീയ സമൂഹത്തില്‍ മാധ്യമ വിസ്ഫോടനം തന്നെ നടന്നു. അരവിന്ദന് സിനിമയില്‍ നടത്തിയ ധ്യാനവും ആഴവും ഇന്നത്തെ സിനിമകള്‍ക്ക് അന്യമാണെന്നും ആധിക്യത്തിന്റെതായ ദൃശ്യമാധ്യമ സാഹചര്യം ആഴവും ധ്യാനവും സിനിമയില്‍ നിര്‍വഹിക്കുന്നത് തടയുന്നെന്നും സി.എസ്. പറഞ്ഞു.
മറ്റ് ചലച്ചിത്രകാരന്മാരെ അപേക്ഷിച്ച് പലതരം കലാരൂപങ്ങളെ സിനിമയുടെ ഭാഗമാക്കിയ ചലച്ചിത്രകാരനാണ് അരവിന്ദന്. സംഗീതം, നാടകം, ചിത്രകല, നാടന്‍ കലാരൂപങ്ങള്‍, ക്ലാസിക്കല്‍ കലകള്‍ എന്നിവ അരവിന്ദന് തന്റെ സിനിമയില്‍ ഇഴ ചേര്‍ക്കുകയും ആവിഷ്കരിക്കുകയും ചെയ്തതായി സി.എസ്. വെങ്കിടേശ്വരന് പറഞ്ഞു.
കാര്‍ട്ടൂണിസ്റ്റായ അരവിന്ദന് പലപ്പോഴും അദ്ദേഹത്തിന്റെ സിനിമകളില്‍ കടന്നുവരുന്നുണ്ട്. ഒട്ടേറെ കാര്‍ട്ടൂര്‍ കഥാപാത്രങ്ങള്‍ അരവിന്ദന് സിനിമയില്‍ കാണാന്‍ കഴിയും. 1977 മുതല്‍ 81 വരെ അരവിന്ദന് സംവിധാനം ചെയ്ത എസ്തപ്പാന് ഉള്‍പ്പെടെയുള്ള അഞ്ചോളം സിനിമകളാണ് അരവിന്ദന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന ചിത്രങ്ങളായി തനിക്ക് തോന്നുന്നതെന്ന് സി.എസ്. വെങ്കിടേശ്വരന് പറഞ്ഞു.
രേഖിയമായ ആഖ്യാന രീതിയെ തകര്‍ക്കുന്ന നിരവധി പരീക്ഷണങ്ങള്‍ അരവിന്ദന് സിനിമകളില്‍ നടത്തി. തൊണ്ണൂറുകള്‍ക്കുശേഷം കേരളീയ സമൂഹത്തില്‍ മാധ്യമ വിസ്ഫോടനം തന്നെ നടന്നു. അരവിന്ദന് സിനിമയില്‍ നടത്തിയ ധ്യാനവും ആഴവും ഇന്നത്തെ സിനിമകള്‍ക്ക് അന്യമാണെന്നും ആധിക്യത്തിന്റെതായ ദൃശ്യമാധ്യമ സാഹചര്യം ആഴവും ധ്യാനവും സിനിമയില്‍ നിര്‍വഹിക്കുന്നത് തടയുന്നെന്നും സി.എസ്. പറഞ്ഞു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന
കാര്‍ട്ടൂണ്‍ പരമ്പര വരച്ചുകൊണ്ടാണ് അരവിന്ദന് കലാരംഗത്തേക്കു പ്രവേശിച്ചത്. ഈ
പരമ്പരയിലൂടെ ഒരുകാലഘട്ടത്തിലെ സാമൂഹികജീവിതത്തിന്റെ പരിച്ഛേദം കാഴ്ചവക്കാന്‍
അരവിന്ദനു കഴിഞ്ഞു. ദാര്‍ശനികമാനമുള്ള ഈ കാര്‍ട്ടൂണ്‍ പരമ്പര അരവിന്ദനെ
പ്രശസ്തനാക്കി.
“സ്വയംവരത്തിന്റെ പോസ്റ്റര്‍ വരയ്ക്കാന്‍ ശാസ്തമംഗലത്തെ
ചിത്രലേഖ സ്റ്റുഡിയോയില്‍ അരവിന്ദന് വന്നു. ആ സമയത്താണ് അരവിന്ദനുമായി അടുത്ത്
പരിചയപ്പെടുന്നത്. സര് വിളിയില്‍ തുടങ്ങിയ ബന്ധം പിന്നീട് ഉറ്റ മിത്രമായി
മാറുകയായിരുന്നു.
കേരള കൗമുദിയില്‍ ജോലി ചെയ്യുന്ന സമയത്താണ് കോഴിക്കോട് പിഷാരികാവിനടുത്ത് അരവിന്ദന്റെ ഉത്തരായനത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. കൗമുദിയില്‍നിന്ന് ലീവ് വാങ്ങി ഞാന്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സെറ്റില്‍ ടി.ജി. രവി, ബാലന് കെ. നായര്‍ ആണ്ടി മാഷ് എന്നിവരാണ് താരങ്ങള്‍. ഒരു കുടുംബാന്തരീക്ഷത്തിലായിരുന്നു ചിത്രീകരണം. അന്ന്മുതല് അരവിന്ദന്റെ 11 പടങ്ങള്‍ക്ക് വേണ്ടി വര്‍ക്ക് ചെയ്തു. അവസാന ചിത്രമായ വാസ്തുഹാരയില്‍ അഭിനയിക്കുകയും ചെയ്തു.
അരവിന്ദന്റെ സെറ്റില്‍ വര്‍ക്ക്ചെയ്യാന്‍ ഏറെ സുഖമുണ്ട്. മൂവി ക്യാമറയുടെ ശിങ്കിടിപ്പണി വിട്ട് സെറ്റിലൂടെ കറങ്ങി നമ്മുടേതായ രീതിയില്‍ പടമെടുക്കാന്‍ സ്വാതന്ത്ര്യം കിട്ടിയിരുന്നു. സിനിമ എടുത്താല്‍ പിന്നെ അതിനെക്കുറിച്ച് ഏറെ പ്രസംഗിക്കാത്ത സംവിധായകനും ഒരുപക്ഷേ അരവിന്ദന് മാത്രമായിരിക്കും.” -
കേരള കൗമുദിയില്‍ ജോലി ചെയ്യുന്ന സമയത്താണ് കോഴിക്കോട് പിഷാരികാവിനടുത്ത് അരവിന്ദന്റെ ഉത്തരായനത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. കൗമുദിയില്‍നിന്ന് ലീവ് വാങ്ങി ഞാന്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സെറ്റില്‍ ടി.ജി. രവി, ബാലന് കെ. നായര്‍ ആണ്ടി മാഷ് എന്നിവരാണ് താരങ്ങള്‍. ഒരു കുടുംബാന്തരീക്ഷത്തിലായിരുന്നു ചിത്രീകരണം. അന്ന്മുതല് അരവിന്ദന്റെ 11 പടങ്ങള്‍ക്ക് വേണ്ടി വര്‍ക്ക് ചെയ്തു. അവസാന ചിത്രമായ വാസ്തുഹാരയില്‍ അഭിനയിക്കുകയും ചെയ്തു.
അരവിന്ദന്റെ സെറ്റില്‍ വര്‍ക്ക്ചെയ്യാന്‍ ഏറെ സുഖമുണ്ട്. മൂവി ക്യാമറയുടെ ശിങ്കിടിപ്പണി വിട്ട് സെറ്റിലൂടെ കറങ്ങി നമ്മുടേതായ രീതിയില്‍ പടമെടുക്കാന്‍ സ്വാതന്ത്ര്യം കിട്ടിയിരുന്നു. സിനിമ എടുത്താല്‍ പിന്നെ അതിനെക്കുറിച്ച് ഏറെ പ്രസംഗിക്കാത്ത സംവിധായകനും ഒരുപക്ഷേ അരവിന്ദന് മാത്രമായിരിക്കും.” -
കാഞ്ചന സീത (1977)
അധികാരവും വ്യക്തിയുമായുള്ള സംഘര്‍ഷത്തെപ്പറ്റിയാണ്
കാഞ്ചന സീത പറയുന്നത്. അതിനദ്ദേഹം സ്വീകരിച്ചത്. തീര്‍ത്തും വ്യത്യസ്തമായ ആഖ്യാന
ഘടനയാണ്. ഐതിഹാസികമായ ഇതിവൃത്തത്തെയും കഥാപാത്രങ്ങളെയും ഗോത്ര ജീവിതത്തിലേയ്ക്ക്
പരിവര്‍ത്തനപ്പെടുത്തി അത്യന്തം ശൈലീകൃതമായ പരിചരണ രീതിയാണ് കാഞ്ചന സീതയില്‍
ഉള്ളത്. ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ അവാര്‍ഡ് ഈ ചലച്ചിത്രത്തിന് ലഭിച്ചു. രാമായണത്തെ ആസ്പദമാക്കി
അരവിന്ദന് സംവിധാനം
ചെയ്ത് 1977-ല്‍ പുറത്തിറങ്ങിയ ഒരു മലയാളസിനിമയാണ് കാഞ്ചനസീത. ഗൗരവകരമായ
സമീപനത്തിനു തയ്യാറായ ഇന്ത്യയിലെ ആദ്യത്തെ ഇതിഹാസചിത്രമാണിത്. പ്രശസ്ത
നാടകകൃത്തായ സി.എന്‍. ശ്രീകണ്ഠന് നായരുടെ നാടകത്തെ
ആസ്പദമാക്കിയാണു ഈ സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. പ്രകൃതിപുരു സംയോഗം
എന്ന വേദാന്താശയത്തെ ജി.അരവിന്ദന്
ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നു. രാജീവ് താരാനാഥ്
ആണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ജനറല്‍ പിക്ചേഴ്സിന്റെ
ബാനറില്‍ കെ. രവീന്ദ്രനാഥല് നായരാണ് ഈ
ചിത്രം നിര്‍മ്മിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഇതിഹാസ ചിത്രമാണു കാഞ്ചന സീത
തമ്പ് (1978)
ഒരു ഗ്രാമത്തിലെത്തി തമ്പടിച്ച അഭ്യാസങ്ങള്‍ പ്രദര്ശിപ്പിക്കാനെത്തുന്ന
സര്‍ക്കസ് സംഘം ആ ജീവിതത്തില്‍ സൃഷ്ടിക്കുന്ന വൈകാരികമായ അനുരണനങ്ങളെ പറ്റിയാണ്
തമ്പ് പറയുന്നത്. ഭിന്നമായ ഒരു മൃഗലോക സങ്കല്പവും തമ്പ് മുന്നോട്ടു വെയ്ക്കുന്നു.
അരവിന്ദന്റെ മാസ്റ്റര്‍ പീസായി ഈ ചിത്രത്തെ കൊണ്ടാടുന്നവരുമുണ്ട്. സംവിധായകനും
ഛായാഗ്രഹണത്തിനും നല്ല പ്രാദേശിക ചിത്രത്തിനുമുള്ള ദേശീയ അംഗീകാരം ലഭിച്ചു.
സര്‍ക്കസ് കൂടാരത്തിലെ അപരിചിതരായ ഒരു പറ്റം മനുഷ്യരുടെ സുഖവും
ദുഖവും വരച്ചു കാണിച്ചാണ് അരവിന്ദന് സിനിമയുടെ ലോകത്തേക്ക് പ്രവേശിച്ചത്. മലയാള
സിനിമയെ മാറ്റിമറിച്ച ഒരു ചിത്രമൊന്നുമായിരുന്നില്ല തമ്പ് എങ്കിലും അരവിന്ദന്
ഉപയോഗിച്ച സിനിമാ വ്യാകരണം പരമ്പാഗതമായ പാതയില്‍ നിന്ന് തികച്ചും വ്യതിചലിച്ച
ഒന്നായിരുന്നു അക്കാലത്ത്. അതുകൊണ്ടു തന്നെ സിനിമ വേദിയില്‍ ഒട്ടേറെ ചര്‍ച്ചയ്ക്ക്
വന്ന ഒരു ചിത്രമായി തമ്പ് മാറി. പിന്നീട് അദ്ദേഹം ചെയ്ത ചിത്രങ്ങളില്‍ പലതും
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാവുകയും മിക്ക ചിത്രങ്ങളും ഇന്ത്യന്‍
പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അടിസ്ഥാനപരമായി ഒരു
ചിത്രകാരനായതുകൊണ്ടാവാം മനോഹര ചിത്രങ്ങള്‍ ഫ്രയിമില്‍ ഉള്‍പ്പെടുത്താന്‍ അരവിന്ദന്
എന്നും ഉത്സുകനായിരുന്നു. അമിതമായ ഈ സൗന്ദര്യബോധം ചിലപ്പോഴെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക്
ജീവിതത്തിന്റെ ദശാസന്ധികളില്‍ വെച്ച് മനുഷ്യര്‍ക്ക് അനുഭവപ്പെടുന്ന തീഷ്ണ
വികാരങ്ങളെ യഥാതഥമായി പകര്‍ത്തുവാന്‍ കഴിയാത്തവിധം വിഘ്നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
പ്രധാന അശയങ്ങളെ അതേ പടി നിലനിറുത്തി മറ്റൊരു കഥ ഉള്‍കൊള്ളിക്കാനുള്ള അരവിന്ദന്റെ
അപാരമായ കഴിവാണ് മറ്റുള്ള സംവിധായകരില്‍ നിന്നും അരവിന്ദനെ മാറ്റി നിര്‍ത്തിയത്.
ചെറിയ റോളുകളില്‍ പോലും പ്രത്യക്ഷപ്പെട്ടുന്ന കഥാപാത്രങ്ങള്‍ക്ക് അവിസ്മരണീയമായ
ജീവിത മുഹുര്ത്തങ്ങള് നല്കാന് ഇതുവഴി അരവിന്ദനു കഴിഞ്ഞു. ഒരു കഥ പറച്ചിലുകാരന്റെ
ലാഘവത്തോടെ പ്രേക്ഷകനുമായി സംവദിക്കുവാനുള്ള കഴിവും അവരില്‍ തീഷ്ണ വികാരങ്ങള്‍
സൃഷ്ടിക്കാനുള്ള ദൃശ്യബോധവും മറ്റുള്ളവരില്‍ നിന്ന് അരവിന്ദനെ വ്യത്യസ്തനാക്കുന്നു.
തമ്പില്‍ നിന്നു തുടങ്ങി ഉത്തരായണവും ഒരിടത്തും കഴിഞ്ഞ് ചിദംബരത്തില്‍ വന്ന് നില്ക്കുന്ന അരവിന്ദന് ചിത്രങ്ങളുടെ പ്രത്യേകത, ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്തതെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള യാഥാര്‍ത്ഥ്യബോധമുള്ള ഒരു സംവിധായകന്റെ ആത്മഭാവനകളുടെ ആവിഷ്കാരം അവയിലൊക്കെയും തുടിക്കുന്നുവെന്നതാണ്. കാലത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് തന്റെ ഓരോ ചിത്രവും വ്യത്യസ്തമാക്കാന്‍ തുടക്കം മുതലേ അരവിന്ദന് ശ്രദ്ധിച്ചിരുന്നു. അവയില്‍ ഏറിയപങ്കും സാധാരണക്കാരനായ മനുഷ്യരുടെ അസാധാരണമായ ജിവിത പശ്ചാത്തലങ്ങളും കഥാ സന്ദര്‍ഭങ്ങളുമായിരുന്നു. അധികം ബിംബങ്ങളോ തീഷ്ണമായ വര്‍ണ്ണങ്ങളോ ഉപയോഗിക്കാത്ത ലളിതമായ ഈ ചിത്രങ്ങള്‍ പക്ഷേ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളെ അനാവരണം ചെയ്യുന്നവയായിരുന്നു.
തമ്പില്‍ നിന്നു തുടങ്ങി ഉത്തരായണവും ഒരിടത്തും കഴിഞ്ഞ് ചിദംബരത്തില്‍ വന്ന് നില്ക്കുന്ന അരവിന്ദന് ചിത്രങ്ങളുടെ പ്രത്യേകത, ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്തതെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള യാഥാര്‍ത്ഥ്യബോധമുള്ള ഒരു സംവിധായകന്റെ ആത്മഭാവനകളുടെ ആവിഷ്കാരം അവയിലൊക്കെയും തുടിക്കുന്നുവെന്നതാണ്. കാലത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് തന്റെ ഓരോ ചിത്രവും വ്യത്യസ്തമാക്കാന്‍ തുടക്കം മുതലേ അരവിന്ദന് ശ്രദ്ധിച്ചിരുന്നു. അവയില്‍ ഏറിയപങ്കും സാധാരണക്കാരനായ മനുഷ്യരുടെ അസാധാരണമായ ജിവിത പശ്ചാത്തലങ്ങളും കഥാ സന്ദര്‍ഭങ്ങളുമായിരുന്നു. അധികം ബിംബങ്ങളോ തീഷ്ണമായ വര്‍ണ്ണങ്ങളോ ഉപയോഗിക്കാത്ത ലളിതമായ ഈ ചിത്രങ്ങള്‍ പക്ഷേ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളെ അനാവരണം ചെയ്യുന്നവയായിരുന്നു.
കുമ്മാട്ടി (1979)
കേരളീയ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള മിത്തിക്കല്‍ (mythical)
ലോകത്തിലൂടെയുള്ള സഞ്ചാരമാണ് കുമ്മാട്ടി എന്ന രചന. ഏറ്റവും നല്ല
ബാലചിത്രത്തിനുള്ള ദേശീയ അംഗീകാരം കുമ്മാട്ടിക്കായിരുന്നു. രണ്ട് തലമുള്ള ഇതിവൃത്ത
ഘടനയാണ് ഇതിനുള്ളത്. സമ്പൂര്‍ണ്ണ ബാലചിത്രം എന്ന നിലയില്‍ കുമ്മാട്ടി ഇന്നും
ഒരനന്വയമാണ്.
കുട്ടികളെ കേന്ദ്ര
കഥാപാത്രമാക്കിക്കൊണ്ട് മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും കൂട്ടിക്കുഴച്ച് 1979 ല്‍
ജി.അരവിന്ദന് സംവിധാനം ചെയ്ത ‘കുമ്മാട്ടി’എന്ന
മലയാള സിനിമ ചിണ്ടന് എന്ന കുട്ടിയുടെ മനസ്സിലൂടെയാണ് വികസിക്കുന്നത്. സൂര്യനുദിച്ചുയരുന്ന
ദീര്‍ഘമായ ഒരു ഷോട്ടില്‍ പഴയകാലത്തിന്റെ
തുടിപ്പുകളെല്ലാം ഒരു വായ്ത്താരിയില്‍ സംവിധായകന് ഉള്‍ചേര്‍ത്തിട്ടുണ്ട്.
ഗ്രാമത്തിലെ കുടിലില്‍ നിന്നും സ്കൂളിലേക്ക് കൂട്ടുകാര്‍ക്കൊപ്പം നടക്കുന്ന
ചിണ്ടന് സംസാരിക്കുന്നത് അമ്പലത്തിലെ മുത്തശ്ശി പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ്. ‘കുമ്മാട്ടി’ വന്നാല്‍
കുസൃതികളായ അവരെ പിടിച്ച് കൊടുക്കുമെന്നവര്‍ പറഞ്ഞിട്ടുണ്ട്. മന്ത്രവാദവും
ബാധയൊഴിക്കലും പഴയ വിശ്വാസങ്ങളും നിറഞ്ഞ ഗ്രാമാന്തരീക്ഷത്തില്‍ അവര്‍ക്ക്
കുമ്മാട്ടിയെ ഭയമുണ്ട്. എങ്കിലും കുമ്മാട്ടിപ്പാട്ട് പാടി അവര്‍ തമാശ നൃത്തം ചെയ്യുന്നുമുണ്ട്.
ആയിടക്കാണ്
സഞ്ചാരിയായ കുമ്മാട്ടി കുന്നിറങ്ങി അവരുടെ ഗ്രാമത്തിലുമെത്തുന്നത്.
“മാനത്തെ മച്ചോളം തലയെടുത്ത്...
പാതാള കുഴിയോളം പാദം നട്ട്...
മാല ചേല കൂറ കെട്ടിയ കുമ്മാട്ടി...”
പാതാള കുഴിയോളം പാദം നട്ട്...
മാല ചേല കൂറ കെട്ടിയ കുമ്മാട്ടി...”
എന്നവര്‍ ഭയത്തോടെ ഓര്‍ത്തിരുന്ന മുത്തശ്ശിക്കഥയിലെ കുമ്മാട്ടി അവിടെയെത്തുന്നു. ചെമ്പട്ട് കോത്തുടുത്ത്, അരമണി കിലുക്കി,വെപ്പു താടി വെച്ച്, മൃഗങ്ങളുടെ മുഖരൂപങ്ങല്‍ കെട്ടി ഞാത്തിയ തണ്ട് ചുമലില്‍ വെച്ച്, തുന്നികൂട്ടിയ മാറാപ്പുമായി, കൈയിലെ വാളും കിലുക്കി, നാടുണര്‍ത്തുന്ന പാട്ടുറക്കെ പാടി , നൃത്ത ചുവടുകളോടെ വരുന്ന കുമ്മാട്ടിയെ കണ്ട് കുട്ടികള്‍ പേടിക്കുന്നു. എങ്കിലുമവരുടെ ജിജ്ഞാസ കുമ്മാട്ടിക്കൊപ്പം തന്നെയുണ്ട്.
“ആരമ്പത്തീരമ്പത്തൂരമ്പം-
ആലേലുല ചേലുല പാലുല
കിഴക്ക് നേരെ -മലക്കുമേലെ
പഴുക്ക പാക്കിന്റെ പഴുപ്പും കൊഴുപ്പും മുഴുപ്പും”-
ആലേലുല ചേലുല പാലുല
കിഴക്ക് നേരെ -മലക്കുമേലെ
പഴുക്ക പാക്കിന്റെ പഴുപ്പും കൊഴുപ്പും മുഴുപ്പും”-
ഉള്ള സൂര്യബിംബത്തെക്കുറിച്ചാണ് കുമ്മാട്ടിയുടെ പാട്ട്. അമ്പലത്തിനടുത്തുള്ള അരയാല്‍ ചോട്ടില് തന്റെ ഭാണ്ഡമിറക്കി കുമ്മാട്ടി വിശ്രമിക്കുന്നത് കുട്ടികള്‍ ഒളിഞ്ഞ് നോക്കുന്നു. അതിമാനുഷനായ കുമ്മാട്ടിയാണവരുടെ സങ്കല്‍പ്പത്തിലുള്ളത്. പരുന്തിനെപോലെ പറക്കാനും ,മീനിനെ പ്പോലെ നീന്താനും,സ്വയം രൂപം മാറാനും,മറ്റുള്ളവരുടെ രൂപം മറ്റാനും കഴിയുന്ന ആള്. പക്ഷെ അവര്‍ കാണുന്നതോ- താടി അഴിച്ച് വെച്ച് ക്ഷീണം തീര്‍ക്കാന്‍ ബീഡി വലിച്ച് കിടക്കുന്ന ഒരു വൃദ്ധന് കുമ്മാട്ടിയെ. അമ്പലക്കുളത്തില്‍ നീന്തിക്കുളിക്കുകയും ഷേവ് ചെയ്യിക്കുകയും,അടുപ്പ് കൂട്ടി കഞ്ഞി വെച്ച് കുടിക്കുകയും ചെയ്യുന്ന കുമ്മാട്ടിയുടെ കാഴ്ചകള്‍ അവരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ക്ലാസ്സ് നേരത്ത് സ്കൂള്‍ പരിസരത്തെത്തിയ കുമ്മാട്ടിയുടെ പാട്ട്കേട്ട് കുട്ടികളെല്ലാം അയാള്‍ക്ക് ചുറ്റും കൂടുന്നു. ചന്തയില്‍ നിന്ന് സന്ധ്യക്ക് മടങ്ങുമ്പോള്‍ വിജനമായ പെരുവഴിയില്‍ ചിണ്ടന് കുമ്മാട്ടിയുടെ മുന്നില്‍ പെട്ടുപോകുന്നു. മദ്യപിച്ച് കാലിടറി നടന്നു വരികയാണ് കുമ്മാട്ടി. ചിണ്ടന് ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല. ചിണ്ടനോട് പോയ്കൊള്ളാന്‍ കുമ്മാട്ടി ആംഗ്യം കാട്ടി. ഈ സംഭവം ചിണ്ടന് കൂട്ടുകാരോട് പറയുന്നുണ്ട്. പക്ഷെ ആരും വിശ്വസിക്കുന്നില്ല. കുമ്മാട്ടി ആവിയായി പോകുന്നത് താന്‍ കണ്ടുവെന്നും അവന് പറയുന്നുണ്ട്. ഒരിക്കല്‍ കുമ്മാട്ടി അവന് ആകാശത്ത് നിന്ന് ഒരു ഈത്തപ്പഴം ഉണ്ടാക്കി തിന്നാന്‍ കൊടുത്തത്രേ.
പതുക്കെ കുട്ടികളുടെ ഭയം മാറുകയും
അവര്‍ കുമ്മാട്ടിയുമായി കൂട്ടാകുകയും ചെയ്യുന്നു. കുമ്മാട്ടിക്കൊപ്പം അവര്‍
പാട്ടുപാടി നാടുചുറ്റുന്നുമുണ്ട്. കുമ്മാട്ടി അവര്‍ക്ക് മൃഗരൂപങ്ങളുള്ള കുഞ്ഞ്
ബിസ്കറ്റുകള്‍ കൊടുക്കും.ഒരിക്കല്‍ പനിപിടിച്ച് അരയാല്‍ ചുവട്ടില്‍
അവശനായിക്കിടക്കുന്ന കുമ്മാട്ടിയെ നോക്കാന്‍ വൈദ്യരെ കൂട്ടി വരുന്നത് ചിണ്ടനാണ്.
കൊയ്ത്ത് കഴിഞ്ഞു. വരണ്ടുണങ്ങിയ ഗ്രാമത്തില്‍ നിന്നും കുമ്മാട്ടി പോവുകയാണ്.പോവല്ലേ എന്നു പറഞ്ഞ് കുട്ടികള്‍ കൂടെ തന്നെ ഉണ്ട്. പോവും മുമ്പ് നിങ്ങള്‍ക്ക് ഞാനൊരു ചെപ്പടിവിദ്യ കാണിച്ച് തരാം എന്നു പറഞ്ഞ് - അവര്‍ക്ക് തന്റെ കൈയിലെ മൃഗമുഖമ്മൂടികള്‍ കുമ്മാട്ടി നല്കുന്നു. മുഖമ്മൂടിയണിഞ്ഞ ഒരോ കുട്ടികളെയും അതാത് മൃഗങ്ങളും പക്ഷികളുമാക്കി കുമ്മാട്ടി മാറ്റുന്നു. അവര്‍ക്കൊപ്പം നൃത്തം വെക്കുകയാണു കുമ്മാട്ടി. ചിണ്ടനു കിട്ടിയത് നായയുടെ മുഖം മൂടിയായിരുന്നു. നായായി മാറിയ ചിണ്ടന് കൂട്ടം തെറ്റി ഓടിപ്പോക്കുന്നു. കളിക്കുശേഷം മറ്റുള്ളവരെയെല്ലാം പൂര്‍വരൂപത്തിലേക്ക് മാറ്റി കുമ്മാട്ടി എങ്ങോ പോയ്ക്കഴിഞ്ഞു. രാത്രി മുഴുവന്‍ നാട്ടുകാര്‍ ചിണ്ടനെത്തേടി നടക്കുകയാണ്.
കൊയ്ത്ത് കഴിഞ്ഞു. വരണ്ടുണങ്ങിയ ഗ്രാമത്തില്‍ നിന്നും കുമ്മാട്ടി പോവുകയാണ്.പോവല്ലേ എന്നു പറഞ്ഞ് കുട്ടികള്‍ കൂടെ തന്നെ ഉണ്ട്. പോവും മുമ്പ് നിങ്ങള്‍ക്ക് ഞാനൊരു ചെപ്പടിവിദ്യ കാണിച്ച് തരാം എന്നു പറഞ്ഞ് - അവര്‍ക്ക് തന്റെ കൈയിലെ മൃഗമുഖമ്മൂടികള്‍ കുമ്മാട്ടി നല്കുന്നു. മുഖമ്മൂടിയണിഞ്ഞ ഒരോ കുട്ടികളെയും അതാത് മൃഗങ്ങളും പക്ഷികളുമാക്കി കുമ്മാട്ടി മാറ്റുന്നു. അവര്‍ക്കൊപ്പം നൃത്തം വെക്കുകയാണു കുമ്മാട്ടി. ചിണ്ടനു കിട്ടിയത് നായയുടെ മുഖം മൂടിയായിരുന്നു. നായായി മാറിയ ചിണ്ടന് കൂട്ടം തെറ്റി ഓടിപ്പോക്കുന്നു. കളിക്കുശേഷം മറ്റുള്ളവരെയെല്ലാം പൂര്‍വരൂപത്തിലേക്ക് മാറ്റി കുമ്മാട്ടി എങ്ങോ പോയ്ക്കഴിഞ്ഞു. രാത്രി മുഴുവന്‍ നാട്ടുകാര്‍ ചിണ്ടനെത്തേടി നടക്കുകയാണ്.
വഴിതെറ്റിയ ചിണ്ടന് (ഇപ്പോഴവന് നായയാണ്.)
നഗരത്തിലെത്തുകയും ഒരു വീട്ടില്‍ ചങ്ങലയിലാവുകയും ചെയ്യുന്നു. നാടന്‍
പട്ടിയായതിനാല്‍ ആ വീട്ടുകാര്‍ അഴിച്ച് വിട്ടപ്പോള്‍ അവന് നേരെ ഗ്രാമത്തിലേക്ക്
ഓടിവരുന്നു. അവന്റെ അമ്മയ്ക്കും തത്തയ്ക്കും ഒക്കെ ചിണ്ടനെ
തിരിച്ചറിയാനാവുന്നുണ്ട്. നായ രൂപത്തില്‍ വന്ന മകനെ വാരിപ്പുണരുന്ന അമ്മ-
അനിയത്തിക്കൊപ്പം പ്ലേറ്റില്‍ കഞ്ഞി വിളമ്പിവെച്ച് അവനെ ഊട്ടുന്നുമുണ്ട്. മകന്റെ
രൂപം തിരിച്ച് കിട്ടാനായി നേര്‍ച്ചകളും പൂജകളും ചെയ്യുകയാണവര്‍ പിന്നീട്. പക്ഷെ നായ
ജീവിതം ചിണ്ടന് തുടരുകയാണ്.
എസ്തപ്പാന് (1979)
കൃസ്തുവിന്റെ നിഴല്‍ വീണ ഒരു ജീവിതവും അതിന്റെ ദൈവികമായ ഇടപെടലും
ഐഹിക സമൂഹത്തില്‍ ഉണ്ടാക്കുന്ന ഉദ്വിഗ്നതകളുമാണ് പ്രമേയം. ഏറ്റവും നല്ല ചിത്രം,
സംവിധാന നിര്‍വ്വഹണം, ഛായാഗ്രഹണം എന്ന അംഗീകാരങ്ങള്‍ ലഭിച്ചു.
“സര്‍റിയലിസ്റ്റിക് സ്റ്റോറിക്ക് ഒരു ഉദാഹരണം
ചൂണ്ടിക്കാട്ടാന്‍ പറഞ്ഞാല്‍ ഞാന്‍ ഈ സിനിമ തെരഞ്ഞെടുക്കും.” ബി ഉണ്ണികൃഷ്ണന്.
പോക്കുവെയില്‍ (1981)
വ്യക്തിയുടെ സത്താപരമായ ഏകാന്തതയിലേയ്ക്ക് സംഗീതാത്മകമായി നടത്തുന്ന
പര്യവേഷണമാണ് പോക്കുവെയില്‍. ആത്മഹത്യയ്ക്കും കൊലയ്ക്കും ഇടയിലൂടെ കടന്നുപോകുന്ന ബാലുവിന്റെ ജീവിതത്തെ
ചിത്രം അപഗ്രഥിക്കുന്നു. താളം തെറ്റിയ മനസ്സുകളെ അപഗ്രഥിക്കുന്ന അപൂര്‍വ്വം മലയാള
ചിത്രങ്ങളില്‍ ഒന്നാണിത്. ഏറ്റവും നല്ല ചിത്രത്തിനുള്ള പ്രാദേശിക ബഹുമതിയും
രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ അംഗീകാരവും നേടി. "പോക്കുവെയിലില്‍' നായകനായത്
ബാലചന്ദ്രന് ചുളളിക്കാടാണ്.
“മലയാളം എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യമെത്തുന്നത്
അരവിന്ദനും പിന്നെ ‘പോക്കുവെയിലു’മാണ്.
അരവിന്ദന് ഒരു ജീനിയസ്സാണ്. ഒരിക്കല്‍ അദ്ദേഹം ബോംബെയില്‍ എന്നെ കാണാന്‍
വന്നു. നേരം പോക്ക് പറഞ്ഞ് തിരികെ പോകും
നേരം എന്നെ മദ്രാസിലേയ്ക്ക് ക്ഷണിച്ചു. ഒരു സിനിമയ്ക്ക് സംഗീതം നല്‍കാനാണ് വന്നത്
എന്നറിയാതെ ഞാന്‍ അരവിന്ദന്റെ മുറിയിലെത്തി.
വെറുതെ രണ്ട് മണിക്കൂര്‍ എന്നെക്കൊണ്ട് ഓടക്കുഴലില്‍ ചില രാഗങ്ങള്‍
വായിപ്പിച്ചു. ആ സംഗീതത്തിന് അനുസരിച്ച് അദ്ദേഹം ഒരു സിനിമ ഒരുക്കി. പോക്കുവെയിലിന്റെ
ഓരോ സീനും എന്റെ സംഗീതം കേട്ട് അദ്ദേഹം ചിട്ടപ്പെടുത്തിയതാണ്.ഞാന്‍ പലപ്പോഴും അദ്ദേഹത്തെ
ബോംബെയിലേയ്ക്ക് ക്ഷണിച്ചതാണ്, എന്നാല്‍ മലയാളം വിട്ടുവരാന്‍ അയാള്‍ക്ക് വലിയ
മടിയായിരുന്നു.” –ഹരിപ്രസാദ് ചൌരസ്യ.
ചിദംബരം (1985)
സി.വി.ശ്രീരാമന്റെ ചെറുകഥയുടെ ചലച്ചിത്ര ആവൈഷ്കാരമാണ് ചിദംബരം.
സാഹിത്യ കൃതിയെ ചലച്ചിത്രത്തിലേയ്ക്ക് പകര്‍ത്തുമ്പോള്‍ മുന്‍ തലമുയ്ക്ക് പറ്റിയ
അബദ്ധങ്ങള്‍ അരവിന്ദന് പറ്റിയില്ല. കാഞ്ചന സീത മുതല്‍ പോക്കുവെയില്‍ വരെയുള്ള
അരവിന്ദന് ചിത്രങ്ങളില്‍ നിന്നും പല അംശങ്ങളിലും ചിദംബരം വ്യതിരിക്തത പുലര്‍ത്തി.
ചിദംബരത്തിലാണ് സാമാന്യ ജനങ്ങള്‍ക്ക് കൂടി സ്വീകാര്യമാകുന്ന ഒരു ചലച്ചിത്ര ശൈലി അരവിന്ദന്
സ്വീകരിച്ചുതുടങ്ങിയത്. വിശ്വാസവും വഞ്ചനയുമെല്ലാം നിഴല്‍ വീഴ്ത്തുന്ന ആണ് - പെണ്
ബന്ധത്തിന്റെ അടരുകളെ പ്രതീകാത്മകമായി വരച്ചു കാട്ടി. നല്ല ചിത്രത്തിനും
സംവിധാനത്തിനും ശബ്ദലേഖനത്തിനും സംഗീതത്തിനുമുള്ള സംസ്ഥാന ബഹുമതികളും നല്ല
ചലച്ചിത്രത്തിനുള്ള ദേശീയ അംഗീകാരവും ലഭിച്ചു. സ്മിതാപാട്ടീലിന്റെ ആദ്യ ചിത്രമായിരുന്നു
"ചിദംബരം'.
“തെറ്റുകള്‍ ഏതു മനുഷ്യരിലും സംഭവ്യമാണ്. ഒരു പാപഭാരത്തിന്റെ തലച്ചുമടുമായാണ്
പലരും അലഞ്ഞു നടക്കുന്നത്. എന്നാല്‍ അവിടെ ചില മുഖങ്ങളെ വീണ്ടും കണ്ടുമുട്ടുമ്പോള്‍
അസ്വസ്ഥമാകുന്നുമുണ്ട്. തെറ്റും കുറ്റവും മാനസിക സംഘര്‍ഷങ്ങളും
ബോധ്യപ്പെടുത്തുന്നൊരു സിനിമ” – പ്രിയനന്ദനന്
ഒരിടത്ത് (1986)
നാഗരികതയുടെ വെളിച്ചം ഗ്രാമജീവിതത്തിന്റെ സ്വച്ഛമായ ചെറുവട്ടങ്ങളെ
ഗ്രസിക്കുമ്പോഴുണ്ടാകുന്ന താളപ്പിഴകളെക്കുറിച്ച് ഒരിടത്ത് പറയുന്നു. "ഒരിടത്ത്' കാട്ടിത്തന്നത്
സമൂഹത്തിന്റെ പ്രതികരണങ്ങളായിരുന്നു. വൈദ്യുതിയെത്താത്ത ഒരു ഗ്രാമത്തില്‍
പെട്ടെന്ന് വൈദ്യുതിയെത്തുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളായിരുന്നു അത്.
“ഈ ചിത്രം അതിലെ നാടന്‍ കഥാപാത്രങ്ങളും നര്‍മവും കൊണ്ട് ശ്രദ്ധേയമാണ്”
– ലാല്‍ജോസ്
മാറാട്ടം (1988)
ഒരു കൊലപാതകത്തിന്റെ മൂന്ന് പാഠാന്തരങ്ങള്‍ നൃത്തമാദ്ധ്യമത്തിലൂടെ
പരീക്ഷണാത്മകമായി ആവിഷ്കരിക്കുന്നു.
ഉണ്ണി (1989)
ഒരു വിദേശ വനിതയുടെ അന്യദേശ പഠന കാലവും അവര്‍ക്ക് അവിടെ ജനിക്കുന്ന
പ്രണയബന്ധവുമാണ് വിഷയം.
വാസ്തുഹാര (1990)
പ്രവാസത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥായീ ജീവിതത്തിന്റെ പ്രതീകമായ
കുടുംബവും വ്യക്തിബന്ധങ്ങളും ഒക്കെ സൃഷ്ടിക്കുന്ന വിചിത്രമായ മുറിവുകളെ ഓര്‍മ്മിപ്പിക്കുന്നു.
സ്വന്തം മണ്ണില്‍ നിന്നും മനസ്സുകളില്‍ നിന്നും കുടിയിറക്കപ്പെടുന്നവരുടെ
നിസ്സഹായതകളുടെ നിലവിളികള്‍ ഈ ചിത്രം പിടിച്ചെടുക്കുന്നു. നല്ല ചിത്രം, സംവിധായകനുള്ള
പ്രാദേശിക ബഹുമതി, ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ അംഗീകാരം എന്നിവ നേടി.
മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് 6 തവണയും ദേശീയ അവാര്‍ഡ് 4
തവണയും അരവിന്ദന് നേടി. ലോകപ്രശസ്തമായ പല ഫിലിം മേളകളിലും ഈ ചിത്രങ്ങളും
ഡോക്യുമെന്ററികളും നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടി.
അരവിന്ദന് സിനിമകള്‍ - പട്ടിക
2.
കാഞ്ചന സീത (1977)
4.
കുമ്മാട്ടി (1979)
5.
എസ്തപ്പാന് (1980)
6.
പോക്കുവെയില്‍
(1981)
17. വാസ്തുഹാരാ (1991)
ഡോക്യുമെന്ററികള്‍
1.
ദി മാന്‍ ഹു വാസ് എലോണ്‍
2.
മാണിമാധവചാക്യാര്‍
3.
ബ്രൌണ്‍ ലാന്റ്സ്കേപ്പ്
4.
ദി ക്യാച്ച്
5.
വി.ടി.ഭട്ടതിരിപ്പാട്
6.
ജേ.കൃഷ്ണമൂര്‍ത്തി
7.
കോണ്ടൂര്സ് ഓഫ് ലീനിയര്‍ റിഥം
8.
മോഹിനിയാട്ടം
9.
വി.കെ. കൃഷ്ണമേനോന്
10.
ഇ.എം.എസ്സിന്റെ ഒരു ദിവസം
ചെറിയ മനുഷ്യരും വലിയ ലോകവും – പരമ്പരയുടെ തുടര്‍ച്ച ചലച്ചിത്രങ്ങളില്‍
ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സൃഷ്ടാവിന്റെ
സ്പര്‍ശമുള്ള അപൂര്‍വ്വം ചില അരവിന്ദന് ചിത്രങ്ങളിലൊന്നാണ് ഉത്തരായനം. രവിയുടെ
കാഴ്ചപ്പാടിലൂടെ സമകാലീന ജീവിതത്തെ ചിത്രീകരിക്കുന്ന ഭാഗങ്ങളിലാണ് പ്രധാനമായും
അരവിന്ദനിലെ കാര്‍ട്ടൂണിസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. ഉത്തരായനത്തിന് ശേഷം ഒരു
കാര്‍ട്ടൂണിസ്റ്റിന്റെ വീക്ഷണം അദ്ദേഹത്തിന്റെ സിനിമകളില്‍ ചുരുങ്ങിവന്നു.
കാര്‍ട്ടൂണിസ്റ്റെന്ന നിലയില്‍ പ്രകടിപ്പിച്ച ഭാവനാ സമ്പന്നതയുടെ ചില
ഘടകങ്ങള്‍ ചിദംബരത്തില്‍ ഉള്‍ച്ചേരുന്നുണ്ട്. ഈ ഘടകങ്ങള്‍ക്ക് കുറേക്കൂടി വ്യക്തത
കിട്ടുന്നത് ‘ഒരിടത്തി’ലാണ്.
ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് സ്ട്രിപ്പ് കാര്‍ട്ടൂണിലെ കഥാപാത്രങ്ങളുമായി
മുഖസാദൃശ്യമുണ്ട്. ചെറിയ മനുഷ്യരും വലിയ ലോകവും പരമ്പരയുടെ സംഭാഷണ ശൈലിയെ ഓര്‍മ്മിപ്പിക്കുന്നതാണ്
ഈ ചിത്രത്തിലെ സംഭാഷണ ശൈലി. കാര്‍ട്ടൂണുകളില്‍ ഇഴചേര്‍ത്ത ബഹുമേഖലാ ചര്‍ച്ചകള്‍
അതേ അളവില്‍ അല്ലെങ്കിലും മറ്റൊരു വിതാനത്തില്‍ അരവിന്ദന് ചിത്രങ്ങളിലും ഒളിഞ്ഞും
തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നുണ്ട്.
അരവിന്ദന് ചലച്ചിത്ര വേദിയ്ക്ക് പുറമേ അമേച്വര്‍ നാടകരംഗവുമായി
ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ശ്രീകണ്ഠന് നായരുടെ ‘കലി’,
കാവാലത്തിന്റെ ‘അവനവന് കടമ്പ’
എന്നീ നാടകങ്ങള്‍ സംവിധാനം ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന്
അംഗമായും ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് ഡയറക്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അദ്ധ്യായം മൂന്ന്
ചെറിയ മനുഷ്യരും വലിയ ലോകവും – അകവും പുറവും
ചെറിയ മനുഷ്യരും വലിയലോകവും അനുക്രമമായാണ് വികസിക്കുന്നത്. ലളിതമായ
ഒരു കഥയായി ഇതിനെ ചുരുക്കിപ്പറയുക എളുപ്പമല്ല. ചുരുക്കിപ്പറഞ്ഞാല്‍ ഋജുവായ ഒരു
സംഗ്രഹത്തിലൂടെ ഈ പരമ്പരയുടെ സങ്കീര്‍ണ്ണമായ കാഴ്ചകള്‍ ലഘൂകരിക്കപ്പെടാനും
ഇടയുണ്ട്.
ചലനചിത്രങ്ങള്‍
കാലം ആര്‍ക്കും കാത്തുനില്‍ക്കാതെ ഓടിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ
ഒഴുക്കില്‍ നിന്നും ഒഴിഞ്ഞുനില്ക്കാന്, നടുക്കണ്ടം തിനനതിരിക്കാന്
ബഹുഭൂരിപക്ഷത്തിനും സാധിക്കുകയില്ലെന്നും അരവിന്ദന് പറഞ്ഞുവെയ്ക്കുന്നു.
ചിത്രീകരിക്കപ്പെട്ട ഓരോ കഥാപാത്രവും പരിണാമത്തിന് വിധേയമാണ്. അതുകൊണ്ടുതന്നെ
നിശ്ചല ചിത്രങ്ങളില്‍ കുടുങ്ങിപ്പോകാറുള്ള ചിത്രങ്ങളെ അരവിന്ദന്
ചലനചിത്രങ്ങളാക്കിയിരുന്നു.
അവനവനിലേയ്ക്ക്
സമ്പന്നവര്‍ഗത്തിന്റെ ചെയ്തികളും
മദ്ധ്യവര്‍ത്തി – ദരിദ്രവര്ഗങ്ങളുടെ സംഘര്‍ഷവും അപകര്‍ഷതകളും
അസ്വസ്ഥതകളുമാണ് ഈ പരമ്പരയിലെ മുഖ്യ പ്രതിപാദ്യം. എങ്കിലും ചുറ്റുപാടുകളുടെ നേര്പകര്പ്പല്ല,
മറിച്ച് ശൈലീകൃതവും ഭാവനാത്മകവും സൌന്ദര്യാത്മകവുമായ പുനഃസൃഷ്ടിയുമാണ് അരവിന്ദന്
നടത്തുന്നത്. ഒരു അന്തിമ തീരുമാനം എന്ന നിലയിലോ ഒരു പ്രഖ്യാപനത്തിന്റെ സ്വരത്തിലോ
അല്ല അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്, മറിച്ച് ഒരു തീരുമാനത്തിലെത്താനുള്ള
നമ്മുടെ ജിജ്ഞാസയുടെ വഴിതെളിച്ച് ആശയ സംവാദത്തിന് ഒരുമ്പെടുമ്പെടുകയാണ് അരവിന്ദന്.
ആത്മപരിശോധനകള്‍ നടത്തിക്കൊണ്ട് മുന്നോട്ട് പോവുകയാണ് കൃതി ചെയ്തത്. പ്രതിപാദന
രീതി അത്തരത്തിലായതുകൊണ്ടാണ്. “ഈ ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത ഇവ
അന്യനെക്കുറിച്ചുള്ളവയല്ല, അവനവനെക്കുറിച്ചുള്ളവയാണ്”
എന്നാണ് എം.വി. ദേവന് പറഞ്ഞത്.
ബഹുസ്വരത
ഒരു ഏകഭാഷണ രീതിയില്‍ നിന്ന് ഈ കൃതി
ബഹുവചന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ബഹുസ്വരതയുടെ ഒരു പ്രത്യേകത അതിന് ഒരു
കുറ്റിയ്ക്ക് ചുറ്റും കിടന്ന് തിരിയേണ്ടതില്ല എന്നതാണ്. ഈ കൃതിയിലും ബഹുസ്വരത
സ്പഷ്ടമാണ്. അതിനാല്‍ സംഭവങ്ങളും കഥാപാത്രങ്ങളും കൂട്ടിപ്പറഞ്ഞുപോകുന്നു, ചില
കഥാപാത്രങ്ങളെക്കുറിച്ച് സൂക്ഷ്മമായി നോക്കുകയും ചെയ്യും.
മദ്ധ്യവര്‍ഗ്ഗ പ്രാതിനിധ്യം
രാമു വേണമെങ്കില്‍ നമ്മുടെ
വ്യവസ്ഥാപിത സാഹിത്യ സങ്കല്പം അനുസരിച്ച് കേന്ദ്ര കഥാപാത്രമാണ് എന്ന് പറയാം. രാമു
കേരളീയ മദ്ധ്യവര്‍ത്തി സമൂഹത്തിന്റെ പ്രതിനിധിയാണ്; സ്വര്‍ഗമോ പാതാളമോ ഇല്ലാത്ത
ഇടനിലയുള്ള മദ്ധ്യവര്‍ഗത്തിന്റെ പ്രതിനിധി. സ്വന്തം വര്‍ഗത്തിന്റെ എല്ലാ സംഘര്‍ഷങ്ങളും
പ്രതിസന്ധികളും ചാഞ്ചാട്ടങ്ങളും അസ്വസ്ഥതകളും ഒക്കെ രാമുവിനുമുണ്ട്. കഥാരംഭത്തില്‍
രാമു ബിരുദധാരിയായൊരു തൊഴിലന്വേഷകനാണ്. അക്കാലത്തെ യുവാക്കള്‍ ‘നോ
വേക്കന്‍സി’ ബോര്‍ഡുകള്‍ ഉടനീളം തൂക്കിയ തെരുവുകളിലൂടെ ഏത്
മാനസികാവസ്ഥയുമായാണ് നടന്നുപോയതെന്ന് രാമുവിലൂടെ തെളിയുന്നുണ്ട്. രാമുവിന്റെ
കുടുംബം – അച്ഛന്, അമ്മ, പെങ്ങള് എന്നിവരാണ്. അച്ഛന്റെ പെന്ഷന്
മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഒരു യാഥാസ്ഥിതിക കുടുംബമാണ് രാമുവിന്റേത്.
ആധുനിക ജീവിത പരിവര്‍ത്തനം സംഭവിച്ചത് എന്ന് പറയാന്‍ മാത്രം ആ കുടുംബത്തില്‍
ഒന്നും കാണുന്നില്ല. രാമു പ്രതികരിക്കുന്ന ഒരു ക്ഷുഭിത യൌവ്വനമായാണ് കൃതിയില്‍
പ്രത്യക്ഷപ്പെടുന്നത്. ലിബറലിസത്തിന്റെ ഒരുപാട് സവിശേഷതകള്‍ രമുവില്
കണ്ടെത്താനാകും. വായനകളും ചര്‍ച്ചകളും സംവാദങ്ങളും ഒക്കെയായിരുന്നു രാമുവിന്റെ
മുഖ്യ വിനോദങ്ങള്‍. രാമു ലീലയുമായി പ്രേമത്തിലായിരുന്നു. വളരെ പ്രായോഗികമായി
ജീവിക്കാന്‍ ശ്രമിച്ച ലീല കൃതിയിലെ ഒരു ദുരന്തകഥാപാത്രമായി പരിണമിക്കുന്നു.
ലീലയുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് വേഷമിടാന്‍ രാമുവിനാകുന്നില്ല. കാല്പനികമായ ഒരു
മസൃണത രാമുവിലുണ്ടെങ്കിലും ചുറ്റുപാടുകളുടെ സമ്മര്‍ദ്ദം അയാളെ പ്രണയത്തിന്റെ
പരുക്കന്‍ വശം മാത്രം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു. തൊഴില്‍ രഹിതനായ രാമുവില്‍
പ്രതീക്ഷ നശിച്ച ലീല മറുവഴിയേ പോകുന്നു. സമൂഹം നിരാശാജനകമായ കാര്യങ്ങളുടെ സാകല്യം
മാത്രമായപ്പോള്‍ രാമു മിക്കവാറുമെല്ലാ ദുശ്ശീലങ്ങള്‍ക്കും അടിമയായി.
അന്യവല്‍ക്കരണം
രാമുവിലേയ്ക്ക് തുടക്കത്തില്‍ നമ്മെ
ആകര്‍ഷിക്കുന്നത് അയാളുടെ പ്രബുദ്ധതയാണ്. പ്രതികരണശേഷിയും രാഷ്ട്രീയവും സാമൂഹ്യവും
സാംസ്കാരികവുമായ തിരിച്ചറിവുകളും കലാരംഗത്തെ താല്പര്യവും ഒക്കേച്ചേര്ന്ന് ഒരു
മാതൃകായുവത്വം കെട്ടിപ്പടുക്കാനുള്ള ആഗ്രഹവുമായാണ് രാമു ജീവിതയാത്ര തുടങ്ങിയത്. എന്നാല്‍
വ്യക്തിയുടെ സത്തയും സമൂഹത്തിന്റെ സത്തയും തമ്മിലുള്ള അന്തഃസംഘര്‍ഷങ്ങള്‍ക്ക്
ഒടുവില്‍ രാമുവിന് തന്നെത്തന്നെ സ്വയം അന്യാധീനപ്പെടുത്തേണ്ടിവരുന്നു.
സാഹചര്യങ്ങള്‍ രാമുവിനെ പരാജയപ്പെടുത്തി. ഗുരുജിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ‘രാമുവിന്
ഒരു വ്യവസ്ഥാപിത നായക’നാകാനേ കഴിഞ്ഞുള്ളൂ. അസ്തിത്വവാദവും, വ്യക്തിവാദവും
തുടങ്ങി ഒരുപാട് തത്വചിന്തകള്‍ രമുവിലൂടെ കടന്നുവരുന്നുണ്ട്. ആധിനികതയുടെ കാലം നല്കിയ
ആത്മമുദ്രകളാണ് ഇവയെല്ലാം.
ലിബറലിസം
ഗുരുജി സ്വാതന്ത്ര്യത്തിനു മുമ്പും
ശേഷവും ജീവിക്കുന്ന ഒരു കഥാപാത്രമാണ്. അയാള്‍ക്ക് അനുഭങ്ങളുടേതായ കരുത്തും
സ്ഥിരതയുമുണ്ട്. ഗുരുജി കൃതിയിലെ സജീവ സാന്നിദ്ധ്യമാണ്. അഭിപ്രായഗതികളില്‍
പലപ്പോഴും ഗുരുജി അരവിന്ദ സാന്നിദ്ധ്യവുമാണ്. സ്വാതന്ത്ര്യത്തിന്റെ മൂല്യബോധങ്ങള്‍
അനന്തര കാലത്ത് കളഞ്ഞുപോയത് എങ്ങനെ എന്ന്
ഗുരുജിയുടെ വര്‍ത്തമാനങ്ങളിലൂടെ തെളിയുന്നുണ്ട്. ഗുരുജി തന്റെ ജന-വാതിലുകള്‍ സദാ
തുറന്നിട്ടിരുന്ന ലിബറല്‍ ആശയങ്ങളുടെ വക്താവാണ്.
ഇതിനിടെ താല്ക്കാലികമായൊരു
അദ്ധ്യാപന ജോലി രാമുവിന് കിട്ടുന്നു. രാമു ‘മാഷാ’യി
സമൂഹ മനസ്സില്‍ അവരോധിക്കപ്പെടുന്നു. ഒരാള്‍ അളക്കപ്പെടുന്നത് അയാളുടെ കഴിവുകളുടെ
അടിസ്ഥാനത്തിലല്ല, മറിച്ച് സ്ഥാന മാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണെന്ന ദുരന്തം;
നമ്മെ അലട്ടുന്ന സത്യമായി അരവിന്ദന് ഉന്നയിക്കുന്നു. സ്ഥിരം അദ്ധ്യാപകന് ലീവ്
കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ രാമു പുറത്തായി. പഠിപ്പിച്ച കാലത്തെ ശമ്പളം പോലും
ദീര്‍ഘകാലം ഓഫീസുകള്‍ കയറിയിറങ്ങി നടന്നിട്ടും അയാള്‍ക്ക് ലഭിച്ചില്ല. അക്കാലത്ത്
പെങ്ങള്‍ക്ക് വന്നുകൊണ്ടിരുന്ന ആലോചനകളൊക്കെ സാമ്പത്തിക പരാധീനതകള്‍ കൊണ്ട് മാത്രം
മുടങ്ങിക്കൊണ്ടിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഒരാള്‍ പിന്നെയും എങ്ങനെയാണ്
വ്യവസ്ഥയുടെ ഭക്തനായി തുടരുക, മൂല്യങ്ങളെ മുറുകെപ്പിടിക്കുക? എന്ന് ചോദിക്കുകയാണ്
അരവിന്ദന് ചെയ്യുന്നത്. അത്തരം സാഹചര്യങ്ങളെ മൂല്യവത്തായി മറികടക്കാന്‍ മദ്ധ്യവര്‍ത്തി
സമൂഹത്തിന് കഴിയുന്നില്ല എന്ന വിമര്‍ശനവും ഉന്നയിക്കപ്പെടുന്നുണ്ട്.
ആശയസംവാദം
ചുറ്റുപാടുകളും സാഹചര്യങ്ങളുമാണ്
തെറ്റുകുറ്റങ്ങള്‍ സൃഷ്ടിക്കുന്നതെന്ന പരമാര്‍ത്ഥം രാമുവിലൂടെ ഭംഗിയായി
വായനക്കാരിലേയ്ക്ക് സംവദിക്കാന്‍ അരവിന്ദന് കഴിഞ്ഞു. പൊതുവെ ജീവിതത്തില്‍ അന്തര്‍മുഖത്വം
പുലര്‍ത്തിയ അരവിന്ദന് ഊര്‍ജ്ജസ്വലമായ ആശയ സംവാദമാണ് കൃതിയിലൂടെ
നടത്തിയിരിക്കുന്നത്. ഒരു പക്ഷെ അദ്ദേഹം പറയാതിരുന്ന വാക്കുകളുടെ സംഗ്രഹമാണ് ‘ചെറിയ
മനുഷ്യരും വലിയ ലോകവും’ പ്രവചനാത്മകവുമായി പറയാന്‍ ശ്രമിച്ചത്.
മദ്ധ്യവര്ഗപ്രബുദ്ധത
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ
രാഷ്ട്രീയ നിലവാരവും സാമൂഹ്യ നിലവാരവും സാഹിത്യ കലാ രംഗങ്ങളിലെ ആധുനിക പ്രവണതകളും
മൂല്യച്യുതികളുമൊക്കെ ചര്‍ച്ചയ്ക്ക് വരുന്നു. കേരളീയ മദ്ധ്യവര്‍ഗ പ്രബുദ്ധതയുടെ
വൈവിദ്ധ്യമാര്‍ന്ന ദൃശ്യങ്ങളിലൂടെയാണ് കൃതി മുന്നോട്ട് പോകുന്നത്. ഉദ്യോഗത്തിലിരിക്കുന്നവര്‍
അഴിമതിയ്ക്ക് അടിമകളാവുകയും ഓഫീസുകള്‍ ചുവപ്പു നാടയില്‍ കുരുങ്ങിപ്പോവുകയും ചെയ്ത
കാലത്ത് വികസനത്തിന്റെ നേര് വിപരീതമായ മരവിപ്പും കെടുകാര്യസ്ഥതയും വഹിച്ച്
രാഷ്ട്രീയക്കാര്‍ ഫാനിന് താഴെ കുഷ്യനിട്ട കസേരകളില്‍ ഊഴമിട്ട് അയ്യഞ്ചുകൊല്ലം വീതം
വിശ്രമിച്ചു. സമൂഹം എല്ലാത്തരം മൂല്യച്ച്യുതികളിലൂടെയും അരാജകത്വങ്ങളുടെയും
വിളനിലമായി; സത്യസന്ധത ജനമനസ്സുകളില്‍ വെറുമൊരു ന്യൂനപക്ഷമായി ചുരുങ്ങിക്കൊണ്ടിരുന്നു.
നവോത്ഥാന മൂല്യങ്ങള്‍ അട്ടിമറിക്കപ്പെട്ടു.
രാമുവിന്റെയും ഗുരുജിയുടെയും
വൃത്തത്തില്‍ നിന്ന് കൊഴിഞ്ഞ് ഗോപി കല്‍ക്കത്തയിലേയ്ക്ക് പോയി. കൂടെ ജോലി ചെയ്ത
ബംഗാളി പെണ്‍കുട്ടിയെ അയാള്‍ പ്രേമിക്കുകയും എതിര്‍പ്പുകളെയെല്ലാം അതിജീവിച്ച്
വിവാഹം കഴിക്കുകയും ചെയ്യുന്നു. ഗോപിയുടെ കുടുംബത്തിലൂടെയാണ് ഗുരുജി ബംഗാളി
സിനിമയെക്കുറിച്ചും കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളും
അഭിപ്രായ പ്രകടനങ്ങളും നടത്തുന്നത്.
ഭാഗ്യാന്വേഷണം
പാപങ്ങളുടെ നിവാരണത്തിനായി
ശബരിമലയിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും മറ്റും വലിയ തിരക്ക് അനുഭവപ്പെട്ട്
തുടങ്ങിയ കാലമായിരുന്നു അത്. അത്മീയതയുടെ ഭാഗ്യാന്വേഷികളായി മാറുന്ന സമൂഹം
അസ്വസ്ഥതയുടെ അനന്തരഫലമാണ് എന്ന ശരിയായ കാഴ്ചപ്പാടാണ് അരവിന്ദന് കൃതിയിലുടനീളം
വെച്ചുപുലര്‍ത്തുന്നത്. കാശുവാരാനുള്ള നെട്ടോട്ടത്തിനിടെ ആദര്‍ശങ്ങള്‍ അനുക്രമമായി
ഉപരിപ്ലവതയിലേയ്ക്ക് സഞ്ചരിച്ചു. മനുഷ്യന് ഒരു റിബലായി ജീവിക്കാനാരംഭിച്ചാലും
സംഘര്‍ഷങ്ങളില്‍ അവയുമായി സമരസപ്പെട്ട് കഴിഞ്ഞ കാലവുമായി മറക്കുന്ന പതിവു കാഴ്ച ഒരു
മറവിയുടെ പാഠം എന്ന നിലയ്ക്ക് അരവിന്ദന് വരച്ചു കാണിക്കുന്നു. വ്യക്തിയുടെ
മൂല്യബോധം സമൂഹത്തിന്റെ മൂല്യബോധങ്ങളുമായി ഏറ്റുമുട്ടുമ്പോള്‍ വ്യക്തി ഒരു
പതിറ്റാണ്ട് കാലം കൊണ്ടൊക്കെത്തന്നെ തന്റെ പോരാട്ടത്തെ നിരുപാധികം പിന്‍വലിച്ച്
സമരസപ്പെടുകയും നിര്‍ലജ്ജം കീഴടങ്ങുകയും ചെയ്യുന്നു.
കൃതിയിലെ ഒരു കഥാപാത്രവും അവരവരില്‍
തന്നെ ഒതുങ്ങിന്നില്ല. ഓരോരുത്തരും അനേകായിരങ്ങളുടെ പ്രതിനിധികളാണ്. ചില പൊതു
സ്വഭാവ പ്രകൃതങ്ങള്‍ക്ക് അരവിന്ദന് പേരിട്ടു വിളിച്ചപ്പോള്‍ അവ
കഥാപാത്രങ്ങളായിത്തീര്‍ന്നു എന്നു പറഞ്ഞാല്‍ തെറ്റാവുകയില്ല.
പലായന സാദ്ധ്യത
പെട്ടിക്കടക്കാരന് മമ്മതും, പില്ക്കാലത്ത്
പെട്ടിക്കടയെ വലിയൊരു സാമ്രാജ്യമാക്കി മാറ്റിയ അബുവും ശുദ്ധഗതിക്കാരാണ്, എങ്കിലും
അവര്‍ ചെയ്യുന്നത് തെറ്റുകളാണ്. ഒരാള്‍ക്ക് താനറിയാതെ തന്നെ ശരിയെന്ന് കരുതി
തെറ്റു ചെയ്യേണ്ടിവരുന്ന ദുഷിച്ച അന്തരീക്ഷത്തിന്റെ ദുഃസാദ്ധ്യത അക്കാലത്ത്
നിലനിന്നിരുന്നു എന്നാണ് നമ്മള് വായിക്കുന്നത്. ജീവിക്കാന്‍ നിവൃത്തിയില്ലാതെ നാടു
വിട്ടുപോകുന്ന മാഷും, കുടുംബം നോക്കാന്‍ പില്ക്കാലത്ത് മനുഷ്യദൈവത്തിന്റെ വേഷം
കെട്ടിയ നാഗന്പിള്ളയും, നൃത്തം കൊണ്ട് ജീവിക്കാന്‍ കഴിയാതെ ഒടുവില്‍ ഹോട്ടല്‍
തുടങ്ങി കലയെ കച്ചവടം ചെയ്യേണ്ടിവരുന്ന കൈലാസ് നാഥും ഒക്കെ നമ്മെ
വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. കാലത്തിനകത്തെ പലായന സാദ്ധ്യത
ഇവരിലൂടെ തെളിയുന്നു. ലീല അതിന് ഏറ്റവും ഉചിതമായ കഥാപാത്രമാണ്. സ്വാര്‍ത്ഥതയുടെ
സര്‍വ ചിഹ്നങ്ങളെയും വഹിക്കുന്നുവെങ്കിലും സ്വാമിയോട് ദേഷ്യം തോന്നുന്നില്ല. ഇത്
അരവിന്ദന്റെ ചിത്ര വിവരണത്തിന്റെ മികവിന് ദൃഷ്ടാന്തമാകുന്നുണ്ട്. ആശ്യത്തിന്
പരിഹാരം, ചോദ്യത്തിന് ഉത്തരം, അവ്യക്തതയ്ക്ക് വ്യക്തത എന്നിങ്ങനെ തര്ക്കശാസ്ത്രത്തിന്റേതായ
ഒരു പ്രതിഭ കഥാപാത്ര സൃഷ്ടിയിലൊക്കെയും ഒളിഞ്ഞുകിടക്കുന്നുണ്ട്.
വിശ്വവും കൈലാസ് നാഥുമൊക്കെ അവരവര്‍ക്ക്
അഭിരുചികളുള്ള മേഖലയില്‍ പണിയെടുത്ത് മാന്യമായി ജീവിക്കാന്‍ ഉദ്ദേശിച്ചവരാണ്
എന്നാല്‍ അതില്‍ നിന്നുണ്ടായ പരാജയമാണ് ഓടുന്ന നാടിന്റെ നടുവേയോടാനും ചേരയുടെ
നടുക്കണ്ടം തിന്നാനും അവരെ നിര്‍ബന്ധിതരാക്കിയത്. ഈ കൃതിയില്‍ ഏറ്റവും അസ്വസ്ഥത
ജനിപ്പിക്കുന്ന കഥാപാത്രമായ ‘സ്കര്’ ജാതിരാഷ്ട്രീയത്തിന്റെ ആളാണ്. മിക്കവാറും എല്ലാ
കഥാപാത്രങ്ങളുടെയും ചെയ്തികള്‍ക്ക് ബോദ്ധ്യപ്പെടാവുന്ന ന്യായങ്ങള്‍ കണ്ടെത്തിയ
അരവിന്ദന് എന്തുകൊണ്ട് ഇത്തരത്തിലൊരു കഥാപാത്രത്തെ നിര്‍മിച്ചു എന്നത്
സ്പഷ്ടമാണ്. എന്തെന്നാല്‍ അത്രത്തോളം ജാതിരാഷ്ട്രീയത്തോടുള്ള വെറുപ്പും
പ്രതിഷേധവും ഒരു ജനാധിപത്യവാദി എന്ന നിലയില്‍ തുറന്നുപറയാനാണ് അദ്ദേഹം
തീരുമാനിച്ചത്.
സ്വയം ബലി
പൌരപ്രമുഖനായ മേനോന് രാമുവിന്
കണക്കെഴുത്ത് ജോലി കൊടുക്കുന്നു. അന്നുമുതല്‍ രാമുവിന്റെ നിശ്ശബ്ദത രാമുവിന്റെ
വളര്‍ച്ചയ്ക്ക് വളമാകുന്നു. ശബ്ദമുണ്ടാക്കുന്നവര്‍ വ്യവസ്ഥിതിക്കകത്ത് അടിച്ചമര്‍ത്തപ്പെടുമെന്ന
ചിരപുരാതന സത്യമാണ് അരവിന്ദന് പറഞ്ഞത്. ഒന്നിനോടും പ്രതികരിക്കാതെ എല്ലാത്തിനും
മനസ്സില്ലെങ്കില്‍ പോലും ഒത്താശ ചെയ്യുന്നവനായി സ്വയം മാറാന്‍ രാമു തന്നെത്തന്നെ
ഒരിരയായി എറിഞ്ഞുകൊടുക്കുന്നു. രാമു പടിപടിയായി ഉയര്‍ന്നുകൊണ്ടിരുന്നു.
കള്ളക്കടത്തും കഞ്ചാവും രാഷ്ട്രീയ പ്രീണനവും മേനോന് സ്ഥാപിത താല്പര്യക്കാരുടെയും;
പകല്‍ മാന്യനെന്ന നിലയില്‍ പൊതുജനങ്ങളുടെയും നേതാവായി ഒടുവില്‍ നിയമസഭയില്‍ എത്തി.
ക്രമേണ രാമു പണം പലിശയ്ക്ക് കൊടുത്ത് സ്വയം പെരുപ്പിച്ചുകൊണ്ടിരുന്നു. മേനോന്റെ
കള്ളപ്പണത്തില്‍ നിന്ന് തന്റെ സ്വകാര്യ സമ്പത്തുണ്ടാക്കുമ്പോള്‍ ആദ്യം രാമുവിന്
പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല, പിന്നീട് അതിനോട് നിരുപാധികം സന്ധിചെയ്യുന്നു. രാമു
ശരിക്കും പിന്നീട് വെളിപ്പെട്ടത് മദ്യപാന വേളകളില്‍ മാത്രമാണ്. അയാളുടെ സംഘര്‍ഷങ്ങള്‍
തുറന്നൊഴുകി. സ്വസ്ഥത എന്ന ഒരു സ്ഥിതി ഒരിക്കലും അയാള്‍ക്ക് അനുഭവിക്കാനായില്ല. അസ്തിത്വപരമായ
ഒരു അന്വേഷണമാണ് ഇത്. സാമ്പത്തിക വര്ഗാന്വേഷണവും നടക്കുന്നുണ്ട്. സമ്പത്ത്
തങ്ങളുടെ എല്ലാ ദുഃഖങ്ങളെയും ഇല്ലാതാക്കുമെന്ന് മദ്ധ്യവര്‍ഗം വിശ്വസിച്ചു. പക്ഷെ
അത് കൂടുതല്‍ സംഘര്‍ഷങ്ങളിലേയ്ക്കും ദുരന്തങ്ങളിലേയ്ക്കുമാണ് അവരെ കൂട്ടിക്കൊണ്ടുപോയത്.
അങ്ങനെ യുവാക്കള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്ക്കും പാപബോധത്തിന്റെ ആത്മീയ
ശൂന്യതയിലേയ്ക്കും ഫാഷന്‍ തരംഗങ്ങളിലേയ്ക്കും ഒഴുകിക്കൊണ്ടിരുന്നു.
മേനോന് മരിച്ചപ്പോള്‍ കമ്പനിയുടെ
എല്ലാമെല്ലാമായി രാമു വളര്‍ന്നു. അപ്പോഴേയ്ക്കും രാഷ്ട്രീയക്കാര്‍ക്കും വണിക്കുകള്‍ക്കും
അയാള്‍ നാണയപ്പെട്ടു. വലിയൊരു മുഖവും അഭിപ്രായവുമായി രാമു വളര്‍ന്നു.
അലച്ചില്‍
അപ്പോള്‍ ലീല ഡല്‍ഹിയിലും കല്‍ക്കത്തയിലും
മറ്റുമായി തലയ്ക്ക് വെളിവില്ലാതെ ആരുടെയൊക്കെയോ കൂടെ അലയുകയാണ്. പലായനം
പോലെത്തന്നെ അക്കാലത്തിന്റെ മറ്റൊരു മനോഭാവമായിരുന്നു അലച്ചിലും. സ്വയം
ഭ്രഷ്ടമാവുകയോ ഭ്രഷ്ടമാക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണത്. കുറ്റബോധം കൊണ്ട് സ്വയം
ഉരുകിത്തീരുന്ന കഥാപാത്രമാണ് ലീല. ഒരിക്കലും അതില്‍ നിന്ന് കരകയറാന്‍ ലീലയ്ക്ക്
കഴിഞ്ഞില്ല. അത്രയേറെ സാമ്പത്തിക ഉന്നതി കൈവരിച്ചിട്ടും രാമുവിന്റെ
കുടുംബാന്തരീക്ഷം മാറുന്നില്ല. രാമു മാത്രമാണ് ആ കൂടിനെ ഭേദിച്ച് പുറത്തുചാടിയത്.
ആദര്ശബോധങ്ങളില് തുടങ്ങുകയും പെട്ടെന്നുതന്നെ തകര്‍ച്ചയിലേയ്ക്ക് എത്തുകയും
ചെയ്യുന്ന കഥാപാത്രങ്ങളാണ് രാമുവും ലീലയും.
അട്ടിമറിയുന്ന പരിഗണനകള്‍
ഗോപി നിരന്തരം രാമുവിനോട് പരിഭവം
പറയുമായിരുന്നു. പഴയതുപോലെ എന്തുകൊണ്ട് ഒരാള്‍ തുടരുന്നില്ല എന്ന ചോദ്യം
അപ്രസക്തമാണ്. ഒടുവില്‍ ഗോപിയും അനിരോദ്ധ്യമായ കാലത്തിന്റെ കുത്തൊഴുക്കില്‍ വീണ്
കൂടെയൊഴുകുന്നു, വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വന്നുപോയാല്‍ കടം വീട്ടാന്‍
മുമ്പ്, ഒരു കൊല്ലം വേണ്ടിയിരുന്ന കാലത്തും സന്തുഷ്ടനും ആരോഗ്യവുമുള്ള ആദര്‍ശവാദിയും
ആയിരുന്ന ഗോപി ഇന്ന് അടുത്ത് വിമാനത്താവളം ഇല്ലാത്തതിനാല്‍ ഉണ്ടാകുന്ന
ബുദ്ധിമുട്ടുകളെക്കുറിച്ച് വേവലാതിപ്പെടുന്നു. മാറിമറിയുന്ന പ്രാഥമിക പരിഗണനകളാണ്
അരവിന്ദന് ചര്‍ച്ചയ്ക്കെടുത്തത്.
സമ്പത്ത്-ഭക്തി-അന്ധവിശ്വാസം
രാമുവിന്റെ സൌകര്യങ്ങള്‍ വര്‍ദ്ധിച്ചു.
കാറുമേടിച്ചു. ബാങ്ക് ബാലന്‍സ് വര്‍ദ്ധിച്ചു. അങ്ങനെ അയാള്‍ ചൊവ്വാദോഷത്തിലും
ഗ്രഹങ്ങളിലും വിധിയിലുമൊക്കെ വിശ്വാസമുള്ള ഒരു ഭക്തനോ അന്ധവിശ്വാസിയോ ആയിത്തീര്‍ന്നു.
കുറ്റബോധവും മനസ്താപവുമാണ് അത്തരം കഥാപാത്രങ്ങളെ വിശ്വാസികളാക്കുന്നത് എന്നും അവരാണ്
പല മൂലകങ്ങള്‍ കൊണ്ടും സങ്കരങ്ങള്‍ കൊണ്ടും തുലാഭാരം നടത്തുന്നതെന്നും അരവിന്ദന്
സൂചിപ്പിക്കുന്നു. ഇതാണോ വിശ്വാസം? എന്ന പ്രസക്തമായ ചോദ്യം ഉന്നയിക്കുമ്പോള്‍
തന്നെ വ്യക്തിയുടെ നിസ്സഹായ അവസ്ഥകളെയും അരവിന്ദന് തിരിച്ചറിയുന്നുണ്ട്.
ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക്
വിധേയമാക്കാവുന്ന ഏറെ കഥാപാത്രങ്ങളും സംവാദങ്ങളും കൃതിയിലുണ്ട്. കൈലാസ് നാഥ എന്ന
നര്ത്തകന്, സ്കര് എന്ന ജാതിരാഷ്ട്രീയവാദി, നാഗന് പിള്ള, ബി. ഡി. പുരപ്പുറത്ത്,
ബി. ഡി. ഒ എന്ന ഉദ്യോഗസ്ഥ ലമ്പടന്, രാമുവിന്റെ അച്ഛന്, അമ്മ, പെങ്ങള്, വിശ്വം,
ജേക്കബ്, ശാസ്ത്രികള്‍, സ്വാമി, ഗോപാല മേനോന്, മേനോന് എന്ന ബിസിനസ്സ് മാഗ്നറ്റ്,
രാജന് എന്ന ഫിലിം പ്രൊഡ്യൂസര്‍ തുടങ്ങിയവരൊക്കെ ഏറെ ചര്‍ച്ച ചെയ്യേണ്ട
കഥാപാത്രങ്ങളാണ്.
വിവേചനം – തന്റേടം
തനിക്ക് താനുണ്ട് കൂട്ട് എന്ന്
പറഞ്ഞുകൊണ്ട് ഗുരുജി മാറ്റങ്ങളിലും അടിപതറാതെ തന്റെ വ്യക്തിത്വത്തിന്റെ
രൂഢവിശ്വാസങ്ങളിലും ശരികളിലും ഉറച്ചു നില്ക്കുന്നു. അയാള്ക്കിപ്പൊഴും നല്ലതും
ചീത്തയും തിരിച്ചറിയാനുള്ള വിവേചന ബോധമുണ്ട്. അതനുസരിച്ച് ജീവിക്കാനുള്ള തന്റേടവുമുണ്ട്.
എന്നാല്‍ പുതിയ തലമുറയല്ലേ അങ്ങനെ ജീവിക്കേണ്ടത്? എന്നാണ് അരവിന്ദന് ചോദിക്കുന്നത്.
ഗുരുജി വീണ്ടും തനിച്ചായി. വലിയ കൂട്ടങ്ങളില്‍ ജീവിക്കുമ്പോഴും രാമുമാരും
തനിച്ചായി.
അദ്ധ്യായം
നാല്
ആധുനിക പ്രബുദ്ധതയുടെ അടയാളങ്ങള്‍
സംഗീതം
സംഗീത സംബന്ധിയായ നീണ്ട ചര്‍ച്ചകളൊന്നും
അരവിന്ദന് നടത്തുന്നില്ല. എന്നാല്‍ ലഭ്യമായ സൂചനകളെയും പരാമര്‍ശങ്ങളെയും
വ്യാഖ്യാനിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ നിലപാടുകള്‍ സ്പഷ്ടമാണ്.
‘രവീന്ദ്രസംഗീതം
തന്നെയാവട്ടെ’ എന്ന് ഗുരുജി പ്രകടിപ്പിക്കുന്ന അഭിപ്രായം കേവലം ഒരു വര്‍ത്തമാനമെന്ന്
ഗണിക്കുന്നതില്‍ അര്‍ത്ഥമില്ല. തിരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന അഭിപ്രായമാണ്
അതിലൂടെ വെളിപ്പെടുന്നത്. എന്ത് വേണം എന്ന ചോദ്യത്തിന് ‘എന്തെങ്കിലുമാകട്ടെ’
എന്നല്ല മറിച്ച് അതുതന്നെയാകട്ടെ എന്ന് ഉറപ്പിച്ച് പറയുകയാണ് ചെയ്യുന്നത്.
സംഗീതത്തിന്റെ അത്ഭുതകരമായ
സിദ്ധികളെക്കുറിച്ച് ഭൌതികസത്യങ്ങളില് നിന്ന് വീണുപോകാതെ തന്നെ ചില പരാമര്‍ശങ്ങള്‍
കൃതിയിലുണ്ട്. ‘ബാലചന്ദ്രന്റെ വീണയല്ലേ ഗംഭീരമാകും സംശയമില്ല, ആ പഹയന്
വീണയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കേട്ടിരിക്കുന്നത്’
എന്ന ഭാഗത്ത് ‘അത്ഭുഥം സൃഷ്ടിക്കുക’
എന്ന പ്രയോഗം ഇനിവരുന്ന ഭാഗവുമായി കൂട്ടിവായിക്കേണ്ടതാണ്; ‘ശ്രീ
കൃഷ്ണന് ഓട്ക്കുഴലൂതി സാധിച്ചു എന്നു പറയുന്ന കാര്യങ്ങളൊക്കെ സത്യമാണ്’.
നല്ല സംഗീതത്തിന് മനസ്സിനെ മാസ്മരികമായി സ്വാധീനിക്കാനാകുമെന്ന് പ്രബലമായൊരു
മിത്തിനെ സാക്ഷി നിര്‍ത്തി അരവിന്ദന് പറയുന്നു. സംഗീതത്തെ
വൈദ്യശാസ്ത്രവുമായിപ്പോലും നേരിട്ട് ബന്ധപ്പെടുത്തുന്ന പുത്തന്‍ അന്വേഷണങ്ങളുടെ
വര്‍ത്തമാന കാലത്ത് ഈ അഭിപ്രായങ്ങള്‍ വിലവെയ്ക്കേണ്തവ തന്നെയാണ്.
അരവിന്ദന്റെ സംഗീതാവബോധം കഠിനമായ
അന്വേഷണങ്ങളിലൂടെ ആര്ജ്ജിച്ചെടുത്തവയായിരുന്നു. അതിന്റെ സമഗ്രത കൃതിയിലെ
അഭിപ്രായഗതികളിലൊക്കെ തെളിഞ്ഞുകാണുന്നുണ്ട്. ‘യാരോ
ഒരാള്‍’, ‘പിറവി’, ‘എസ്തപ്പാന്’
എന്നീ സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് അരവിന്ദനായിരുന്നു. ‘പോക്കുവെയിലി’ല്‍
ഒരു ഹിന്ദുസ്ഥാനി രാഗത്തെ ദൃശ്യവല്‍ക്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. സംഗീതത്തെ
ദൃശ്യവല്ക്കരിക്കുന്നതില് അദ്ദേഹം പ്രകടിപ്പിച്ച പ്രതിഭയുടെ പ്രഥമ പാദങ്ങള്‍
കാണുക ‘ചെറിയമനുഷ്യരും വലിയലോക’ത്തിലുമാണ്.
അത്തരത്തില്‍ ചില പരാമര്‍ശങ്ങളെക്കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാം. ‘രവീന്ദ്ര
സംഗീതം ഇന്ത്യന്‍ മ്യൂസിക്കിന്റെ ഒരു പ്രത്യേക വിഭാഗമാണ് എന്ന് പറയാനാകില്ല,
അഡാപ്റ്റേഷന്സാണ് അധികവും’ എന്നിടത്ത് ശുദ്ധ സംഗീതം എന്ന സങ്കല്പത്തെ ചോദ്യം
ചെയ്യുക കൂടിയാണ് അദ്ദേഹം ചെയ്യുന്നത്. ഒന്ന് മറ്റൊന്നുമായി കൂടിക്കലരുന്നത്
പാപമാണെന്ന് വ്യവസ്ഥാപിത സംഗീത വിഭാഗങ്ങള്‍ അഭിപ്രായപ്പെടുന്നതിന് ഇടയിലാണ്
അരവിന്ദന് ഇങ്ങനെ പറഞ്ഞത്. തന്റെ സാങ്കേതിക ജ്ഞാനത്തിന്റെ അതിപ്രസരം ഒരിടത്തും
കൃതിയില്‍ അദ്ദേഹം അനുവദിച്ചിട്ടില്ല.
‘ഒരാഴ്ച
വായിക്കാതിരുന്നതിന്റെ കുറവ് മണിക്കൂറുകളുടെ സംഗീത സാമീപ്യത്താല്‍ മാഞ്ഞുപോ’യെന്ന്
രാമു പറയുന്നുണ്ട്. അറിവും പ്രയോഗവും തമ്മിലുള്ള താരതമ്യം നടത്തുകയാണ് അരവിന്ദന്.
അടയിരിക്കുന്ന അറിവുകളെക്കാള്‍ ആവിഷ്കാരങ്ങള്‍ക്കാണ് സംവേദനക്ഷമത കൂടുതല്‍ എന്ന
ബോദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
‘ഫിലിം
മ്യൂസിക്, ഹൊറിബിള്‍... ക്ലാസിക്കല്‍ മ്യൂസിക് മുഴുവന്‍ അരിത്മെറ്റിക് അല്ലേ...
അതും ഈ ഫിളിം മ്യൂസിക്കും തമ്മില്‍ വല്ല കമ്പാരിസണുമുണ്ടോ? ത്യാഗരാജനും ദീക്ഷിതര്ക്കും
കിട്ടിയിരുന്ന സ്ഥാനമല്ലേ ഇപ്പോച്ചില തുക്കടാ പിള്ളേര്‍ക്ക് കിട്ടുന്നത്?
കലികാലവൈഭവം, വാട്ട് യു സേ?’ എന്ന്
ഗുരുജിയോട് ചോദിക്കുമ്പോള്‍ ഗുരുജി പറയുന്നു: ‘സംഗീതത്തിന്
രണ്ട് വിഭാഗമേയുള്ളൂ സ്വാമീ നല്ലതെന്നും ചീത്തയെന്നും’.
ദുര്‍വാശികളുടെ വ്യവസ്ഥാപിത ബ്രാഹ്മണ്യത്തെ അരവിന്ദന് ഇവിടെ അതിശക്തിയായി ചോദ്യം
ചെയ്യുന്നു.ശാസ്ത്രീയ സംഗീതത്തെ മാത്രം പിന്തുണയ്ക്കുകയാണ് അരവിന്ദന് എന്ന്
തുടക്കത്തില്‍ സംശയം തോന്നാമെങ്കിലും അതൊരു തെറ്റിദ്ധാരണയാണെന്ന് കൃതിപരിണാമം
തെളിയിക്കുന്നു. ‘അത് ഓരോ വ്യക്തിയുടെയും ഓഡിറ്ററി സെന്‍സിനെ
ആശ്രയിച്ചിരിക്കുകയും ചെയ്യും’ എന്ന അഭിപ്രായം നല്ലതും ചീത്തയും നിശ്ചയിക്കുന്നതിന്
പിറകില്‍ ഓരോ വ്യക്തിയുടെയും ഇഷ്ടാനിഷ്ടങ്ങള്‍ കൂടി പ്രവര്‍ത്തിക്കുന്നു എന്ന
തിരിച്ചറിവാണ്. കൂടെ അതിന്റെ പിന്നണി ധാരണയെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.
എല്ലാവര്ക്കും വേണ്ടി സംസാരിക്കുക
എന്നാല്‍, നല്ലത് ആരില്‍ കണ്ടാലും അവയെ അംഗീകരിക്കുക, സ്വീകരിക്കുക
എന്നതുകൂടിയാണ്. അതാണ് ശരിയായ സംസ്കാരം. ആരുടെയും കക്ഷിചേരാതെ, പക്ഷഭേദം
കാണിക്കാതെ മുന്‍വിധികളില്ലാത്ത അരവിന്ദന് അത്തരം സംസ്കാര സമ്പന്നമായ
ജനകീയതയിലേയ്ക്ക് എത്തിയിരിക്കുന്നു.
സാഹിത്യം
എന്തിന് സാഹിത്യം? പ്രായോഗിക
ജീവിതത്തില്‍ ഇതിനെന്ത് സ്ഥാനം? എന്ന് നിരന്തരം ചോദ്യങ്ങളും, സാഹിത്യം
പ്രയോജനമില്ലാത്ത കെട്ടുകഥകളാണ്, സാഹിത്യം സാമൂഹ്യബോധമുള്ളതാവണമെന്നില്ല, അത്
വ്യക്തിപരവും ആത്മനിഷ്ഠവുമായാല് മതി എന്നൊക്കെ അഭിപ്രായങ്ങളുയര്‍ന്ന കാലത്താണ്
അരവിന്ദന് സാഹിത്യത്തെക്കുറിച്ച് വ്യത്യസ്തരീതിയില്‍ ചിന്തിച്ചത്.
മാറിമറിയുന്ന അഭിരുചികളെ അരവിന്ദന്
ശരിയായി വായിക്കുന്നുണ്ട്. കസാന്ദ സാക്കിസും മറ്റുമേഴുതിയത് ചവറാണ് എന്നുവരെ വിമര്‍ശനങ്ങളുണ്ടായപ്പോള്‍
അരവിന്ദന് അതിനോട് പ്രതികരിച്ചത് ആഴത്തിലുള്ള ഹാസ്യം അവതരിപ്പിച്ചുകൊണ്ടാണ്.
വസ്തുതകള്‍ അവതരിപ്പിക്കുകയും അതിന്റെ കൂട്ടിവായനയും ഗ്രഹണവും വായനക്കാരന്
വിട്ടുതരികയുമാണ് അദ്ദേഹം ചെയ്തത്. രണ്ട് ഷോട്ടുകളുടെ കൂടിച്ചേരലിന്റെ
ഫലമായുണ്ടാകുന്ന മൊണ്ടാഷിന്റെ അര്‍ത്ഥം പോലെയാണത്.
ലൈബ്രറി വാര്‍ഷികത്തിന്
ക്ലാസിക്കലുകള്‍ ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ തിരഞ്ഞുപിടിച്ച് മേടിച്ചുകൊണ്ടുവന്ന
ഗുരുജിയും കൂട്ടുകാരും നേരിടുന്ന വിമര്‍ശനങ്ങള്‍ അക്കമിട്ടെഴുതിയാല്‍ അത് അക്കാല
സാഹിത്യ വിമര്‍ശനത്തിന്റെ ഭൂരിപക്ഷ മുഖ്യധാരാ വിമര്‍ശനങ്ങളായി:-
1. ‘ഇരുനൂറ്
രൂപ മുടക്കിയിട്ട് അമ്പത് പുസ്തകങ്ങള്‍ പോലുമില്ലെന്നൊ?’
2.
‘പെരിമേസണ്‍ ഒരെണ്ണം പോലുമില്ലേ?’
3.
‘ഡിറ്റക്റ്റീവ് ബുക്സ്?’
ഗുരുജിയും സംഘവും
മേടിച്ചുകൊണ്ടുവന്നത് ഡറലിന്റെ ‘അലക്സാണ്ട്രിയ ക്വാര്ട്ടറൈറ്റ്’
പോലുള്ളവയായിരുന്നു. നെഹറു സാഹിത്യം മേടിച്ചതിന് അവര്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടു.
വിമര്‍ശിച്ച അതേ ആളുകള്‍ പില്ക്കാലത്ത് ഖദറില്‍ വന്ന് പറയുന്നു ‘നെഹറു
സാഹിത്യം മുഴുവനുണ്ടാകണം പറഞ്ഞേക്കാം.’
അത് ഒരു സൂചനയാണ്, വിമര്‍ശനങ്ങളുടെ കാര്യത്തില്‍ നടന്ന അട്ടിമറികളും എഴുതപ്പെട്ടു.
രാഷ്ട്രീയ പ്രവര്ത്തകന് അന്യമാകുന്ന
വായന വലിയ അപകടങ്ങള്‍ ഉണ്ടാക്കുമെന്ന് അരവിന്ദന് പറയുന്നു. ചില അഭിപ്രായങ്ങളിലൂടെ
പോയാല്‍ അത് ബോദ്ധ്യമാകും.
ഓടയില്‍ നിന്ന് എന്ന
നോവലിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചൊദിക്കുന്ന ആള് പറയുകയാണ്: ‘രാഷ്ട്രീയ
പ്രവര്ത്തകന് എന്ന നിലയില്‍ ഒരു അഭിപ്രായം പറയാന്‍ അങ്ങേയ്ക്ക് കഴിയുമല്ലോ?’
എന്ന്. ഇതിലൂടെ കനപ്പെട്ട വിമര്‍ശനമാണ് അരവിന്ദന് ഉന്നയിച്ചത്. ‘രാഷ്ട്രീയമായോ
സാമുദായികമായോ ഉള്ള ഉപാസനയാണ് സാഹിത്യകാരന് മേലില്‍ വേണ്ടത്’
എന്ന് പറയുന്നിടത്ത് അവിശുദ്ധ ബന്ധങ്ങളെ അദ്ദേഹം വിമര്‍ശിക്കുന്നു. അക്കാലത്ത്
സംഭവിച്ചതെന്ത് എന്നാണ് അരവിന്ദന് എഴുതിയത്.
ഒരുപാട് ഉദ്ധരണികള്‍ കൃതിയില്‍
ഉടനീളം അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. അവയെ വിദഗ്ദ്ധമായി വിളക്കിച്ചേര്ക്കുവാനും
അദ്ദേഹത്തിന് കഴിഞ്ഞു. അതുന്നയിക്കപ്പെടുന്ന ഇടത്തില്‍ നിന്നും വേര്‍പെടുത്തിയാല്‍
അര്‍ത്ഥപൂര്‍ത്തി കൈവരില്ല; എങ്കില്‍ തന്നെയും തിരഞ്ഞെടുപ്പിലെ പരിഗണനകളും
സ്വഭാവഗരിമയും അതിലൂടെ അറിയാം.
“ഒരിക്കലും
കരഞ്ഞിട്ടില്ലാത്ത ഒരു യുവാവ് പ്രാകൃതനാണ്” –
ജോര്‍ജ് സന്തായന
“ലക്ഷ്യം
മാര്‍ഗത്തെ സാധൂകരിക്കുന്നു”
“നമ്മുടേതെല്ലാമെന്ത്
ജീവിതമാണ്? മരിക്കാത്ത അവസ്ഥ മാത്രം” –
കമ്മിംഗ്സ്
“ഫ്രൈലിറ്റി
ദൈ നെയിമീസ് വുമണ്‍” – ഷേക്സ്പിയര്
“എ
സ്പെക് ഓഫ് കാര്‍ബണ്‍ ക്രോളിങ്ങ് ഓണ്‍ എ കോസ്മിക് ഡസ്റ്റ്” –
എം.എന്‍.റോയ്
“ഓന്ത്
ഒരു തുള്ളി മുതല” – ലോര്‍ക്ക
“മാളങ്ങളറിഞ്ഞീല
സഞ്ചരിക്കുന്നു കാലകാളകുണ്ഡലി”
“ജീവിതത്തിന്റെ
അനന്തമായ ഗതിയെ തണുത്തുറഞ്ഞ നിശ്ചലാവസ്ഥയില്‍ ബന്ധിക്കാനുള്ള ശ്രമം” –
ജോണ്‍ അപ്ടെക്
“ഒരു
നിമിഷം പോലും അടര്‍ത്തിമാറ്റാനോ മറയ്ക്കാനോ ആവാത്ത വൃത്തമാണ് അനുഭവം” –
ട്രൂമാന് കപാഡി
“നഗ്നനായ
വാനരന്” – ഡസ്മണ്ട് മോറിസ്
തത്വചിന്താധിഷ്ഠിതമായാണ്
സാഹിത്യാഭിരുചികളെ ആവിഷ്കരിച്ചത്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ കേവലം
യാദൃച്ഛികമല്ല. മാര്ജിനെഴുത്താണ് യഥാര്‍ത്ഥ സാഹിത്യ വിമര്‍ശനമെന്ന് അല്പം
തമാശയായും അതേസമയം കാര്യമായും ഗുരുജി പറയുന്നുണ്ട്. ആശുപത്രി സാഹിത്യകാരന് പറ്റിയ
ഒരിടമാണ് എന്ന് ഗുരുജി പറയുന്നതിനും ഇത്തരം രണ്ട് തലങ്ങളുണ്ട്. ‘ഞാനൊരു
രാഷ്ട്രീയ പ്രവര്‍ത്തകനല്ലേ, പുസ്തകം വായിക്കുന്ന സ്വഭാവം ഇല്ല എന്നറിയില്ലേ’
എന്ന കഥാപാത്രത്തിന്റെ വര്‍ത്തമാനം വാസ്തവത്തില്‍ കറുത്ത തമാശയാണ്. ‘രാമ്വേട്ടന്റെ
കയ്യിലുള്ള പുസ്തകങ്ങളൊന്നും വായിക്കരുത്, എല്ലാം നിറയെ ദുഃഖമാണ്’
എന്ന് കഥാപാത്രം പറയുന്നത് സമൂഹത്തിന്റെ സാഹിത്യാഭിരുചി ഗതകാലത്തില്‍ തന്നെ
ചുറ്റിത്തിരിയുകയാണ് എന്ന് അരവിന്ദന് പറഞ്ഞുവെയ്ക്കുന്നു. ശുഭാന്തമാകണം സാഹിത്യം
എന്ന പൌരസ്ത്യ നിര്‍ബന്ധത്തെ ഒന്നിളക്കി പ്രതിഷ്ഠിക്കുക കൂടിയാണ് അരവിന്ദന്.
എഴുത്തിനെക്കുറിച്ചൊരു വീണ്ടുവിചാരം
‘എനിക്ക്
ഒരെഴുത്തുകാരനാകണം. ഞാന്‍ ഇംഗ്ലന്റില്‍ ജീവിക്കാനാഗ്രഹിക്കുന്നു’
എന്ന പുതിയ ഒരു എഴുത്തുകാരന്റെ അഭിപ്രായം അക്കാലത്തിന്റെ പുതുപ്രവണതയായിരുന്നു.
അരവിന്ദന് രാമുവിലൂടെ ഇതിന് മറുപടി പറയുന്നു: ‘എഴുതാനുള്ള
ഏര്‍ജ് ഉണ്ടെങ്കില്‍ എവിടെയായാലെന്താ?’
തുടര്‍ന്ന് കഥാപാത്രം: ‘ നോ നോ നോ എഴുത്തല്ലേട്ടാ പ്രധാനം, ഞാനൊരു എഴുത്തുകാരനായി
ജീവിക്കാനാഗ്രഹിക്കുന്നു.’ എഴുത്തുകാരന് അവന്റെ മനുഷ്യ ജീവിതമെന്ന സാമൂഹ്യവശം
ഉപേക്ഷിച്ചുകൂടാ. എന്നാല്‍ അയാള്‍ പറയുന്നത് എഴുത്തുകാരന് മാത്രമായി ഒരു ജീവിതം
എന്ന അര്‍ത്ഥത്തിലാണ്. തന്റെ അയല്പക്കമോ, കൂട്ടക്കൊലകളോ അയാള്‍ക്ക് പ്രശ്നമല്ല.
അയാള്‍ ‘എഴുത്തുകാരനാണ്’.
തലമുറകള്‍ തമ്മിലുള്ള അകല്‍ച്ച തന്നെയാണ് പ്രശ്നമെന്ന് ഈ ചര്‍ച്ചയിലൂടെ അരവിന്ദന്
തുടര്‍ന്ന് പറയുന്നുണ്ട്. ചര്‍ച്ച തുടരുകയാണ്: “അയം
ഇന്‍ സര്‍ച്ച് ഓഫ് മൈ ഗുരു”, ‘എന്റെ വഴി അടഞ്ഞിരിക്കുന്നു’, ‘അദ്ദേഹത്തെ
കാണാതെ എനിക്കിനി വിശ്രമമില്ല’, ‘ഞാന്‍ എവിടെയായിരുന്നു. എല്ലായിടത്തുമുണ്ട് എന്നാല്‍
ഒരിടത്തുമില്ല എന്ന അവസ്ഥ’. അസ്തിത്വാന്വേഷണം എന്ന് പേരിട്ട ഒരു തരംഗത്തില്‍
മുറികളടച്ചിരുന്ന് അക്കാലത്ത് എഴുത്തുകാര്‍ മേലുദ്ധരിച്ച പോലെ എഴുതുകയും വര്‍ത്തമാനം
പറയുകയും ചെയ്തു. കഞ്ചാവിനും ചാരായത്തിനും അടിപ്പെട്ട് നിലതെറ്റിയ പുതു തലമുറയെ
പ്രതിനിധീകരിച്ചുകൊണ്ട് ചര്‍ച്ചയ്ക്കായി ഒരിടം ഉണ്ടാക്കുകയാണ് അരവിന്ദന് ചെയ്തത്.
നോവല്‍ തീര്‍ക്കാനായി അയാള്‍ ബോംബെയിലും ഡല്‍ഹിയിലുമായി ഇരുന്നെഴുതി,
ഇംഗ്ലന്റിലിരുന്ന് ഇന്ത്യ പശ്ചാത്തലമാക്കി നോവലേഴുതി. ഇങ്ങനെ സ്വയം, സ്വന്തം
സമൂഹത്തില്‍ നിന്ന് വിച്ഛേദിക്കുന്നത് ശരിയോ എന്ന പ്രസക്തമായ ചോദ്യം
ഉന്നയിക്കപ്പെട്ടു. നമ്മുടെ പല പ്രമുഖരായ എഴുത്തുകാരും ഇതെഴുതുന്ന കാലത്ത് അന്യ
നഗരങ്ങളില്‍ പ്രവാസികളായി പല കാരണങ്ങളാല്‍ താമസിച്ച് കേരളത്തെ നിരന്തരം
എഴുതിക്കൊണ്ടിരിക്കുകയായിരുന്നു എന്ന കാര്യം വിസ്മരിച്ചുകൂടാ. അരവിന്ദന്റെ പരാമര്‍ശം
കേവലം യാദൃച്ഛികമായിരിക്കാന്‍ വഴിയില്ല.
നൃത്തം
നൃത്ത ജീവിതത്തെ പ്രത്നിധീകരിക്കുന്ന
കഥാപാത്രമാണ് കൈലാസ് നാഥ്. ഒരു സമൂഹം എങ്ങനെയാണ് നൃത്തത്തെയും നര്‍ത്തകരെയും
നോക്കിക്കാണുന്നത് എന്ന് അരവിന്ദന് കൃതിയിലൂടെ പറയുന്നു. കച്ചവടവല്‍ക്കരിക്കപ്പെടുന്ന
കലാരൂപങ്ങളില്‍ അരവിന്ദന് പ്രധാനമായും ചൂണ്ടിക്കാണിച്ചത് നൃത്തത്തെയാണ്. അത് വര്‍ത്തമാന
കാലത്തില്‍ വന്ന് തറച്ചുനില്ക്കുന്ന പതിറ്റാണ്ടുകള്‍ക്ക് മുമ്പേ എയ്ത പ്രവചനത്തിന്റെ
അമ്പാണ്. സിനിമയെയോ മറ്റ് പരസ്യരൂപങ്ങളെയോ പരിശോധിച്ചാല്‍ തന്നെ അരവിന്ദന്റെ
അഭിപ്രായം സാധുവാണ് എന്ന് നിസ്സംശയം തെളിയും. സിനിമാഗാനങ്ങളൊക്കെ
കാണുവാനുള്ളതുമാത്രമായി ചുരുങ്ങിയപ്പോള്‍ അരവിന്ദന്റെ വാക്ക് കനപ്പെട്ടതാകുന്നു,
മൌനം ഘനഗംഭീരമാകുന്നു, അയാളുടെ വാക്കുകള്‍ക്കായി നമ്മള് കാത്തിരുന്നു. പാരമ്പര്യ
നൃത്തരൂപങ്ങള്‍ കാപ്സ്യൂള്‍ രൂപങ്ങളില്‍ വില്പനയ്ക്കെത്തിക്കൊണ്ടിരിക്കുന്നു.
കൂട്ടിക്കുഴച്ച ചിഹ്നങ്ങളിലൂടെയും
ജടില സാങ്കേതികോക്തിയിലൂടെയും നിര്വചനങ്ങളിലൊതുങ്ങാത്ത പുതിയൊരു
നൃത്തരൂപത്തെക്കുറിച്ച് കൈലാസ് നാഥ് ആദ്യ കൂടിക്കാഴ്ചയില്‍ ഗുരുജിയോട് പറയുമ്പോള്‍,
ഗുരുജി പ്രതികരിക്കുന്നു ‘ഒരു മഷ്റൂം ഡാന്‍സര്‍ക്കുള്ള എല്ലാ ക്വാളിറ്റികളും
ഇയാളിലുണ്ട്’ എന്ന്. ഇവിടെ ഒരു ചര്ച്ചയാകാവുന്നതാണല്ലോ? ചര്‍ച്ചകള്‍ക്ക്
എപ്പോഴും ഒഴിച്ചിടുന്ന അര്‍ദ്ധോക്തികള്‍ ഈ കൃതിയിലുടനീളം കാണാം.
‘ഡാന്‍സ്
ഫോമിനെക്കുറിച്ച് ബുക്കിഷ് നോളേജ് മാത്രം പോരാ’
എന്ന് ഗുരുജി രാമുവിനോട് പറയുന്നുണ്ട്. കലാരൂപങ്ങളെ എങ്ങനെ അക്ഷരങ്ങളില്‍
അടച്ചിടാനാകുമെന്നാണ് അരവിന്ദന് ചോദിക്കുന്നത്. ആവിഷ്കാര രൂപങ്ങളോടുള്ള ആഭിമുഖ്യം
പലപ്പോഴും ഒരു പക്ഷപാതത്തിന്റെ തലത്തിലേയ്ക്ക് വരെ വളരുന്നതായി അനുഭവപ്പെടുന്നു.
കൈലാസ് നാഥ് ഒടുവില്‍ സാമ്പത്തിക
ജീവിതത്തില്‍ രക്ഷപ്പെട്ടത് ഹോട്ടലില്‍ പല നൃത്തരൂപങ്ങള്‍ ഭക്ഷണത്തിനൊപ്പം ആളെ
ചവിട്ടിച്ചാണ്. ഗുരുജി കൂട്ടിച്ചേര്‍ക്കുന്നു: ‘കലയില്‍
മാര്‍ക്കറ്റിങ്ങാണ് വേണ്ടത്, അഗ്രസീവ് മാര്‍ക്കറ്റിംഗ്.’
നെഗറ്റീവായ ഒരു അര്‍ത്ഥത്തിലാണ് അരവിന്ദന് ഇത് പറയുന്നതെന്ന് എന്നതാണ് ധ്വനിപരമായ
വസ്തുത. നിരാശയില്‍ നിന്നുമാണ് ഗുരുജി ഇത്തരത്തില്‍ തിരിച്ചറിവിലൂടെ ഒരു പ്രതികരണത്തിലേയ്ക്കെത്തുന്നത്.
ഇത്തരം പ്രവണതകള്‍ കാലത്തില്‍ പലപ്പോഴും അനിരോദ്ധ്യമാകാറുണ്ട് എന്ന ബോദ്ധ്യം
അരവിന്ദനുണ്ടായിരുന്നു.
ചിത്രകല
ചിത്രകലയെക്കുറിച്ച് ഗൌരവതരമായ ചര്‍ച്ചകള്‍
നടക്കുന്നുണ്ട്. ചിത്രകലയെ സംബന്ധിച്ച് സാമൂഹ്യമായുള്ള അജ്ഞത ടാഗൂറിന്റെ ഒരു
ചിത്രപ്രദര്‍ശനത്തെ മുന്‍നിര്‍ത്തി അരവിന്ദന് ചര്‍ച്ച ചെയ്ത് തുടങ്ങുന്നു. ചില
പരാമര്‍ശങ്ങള്‍ -
‘കവിയെന്നതിലുപരി
ചിത്രകാരനാണ് അദ്ദേഹമെന്നുവരെ ആയിരിക്കുന്നു.’
‘അങ്ങനെയെല്ലാം
പറയാതെ പറ്റില്ല, ആളുകള്‍ ഇംപ്രസ്ഡാവണ്ടെ’
‘ഒരു
സര്‍റിയലിസ്റ്റിന്റെ ഇഡിയം ചില ചിത്രങ്ങളില്‍ ഞാന്‍ കാണുന്നു.’
തുടര്‍ന്ന് അരവിന്ദന് തന്റെ അഭിപ്രായം
പറയുന്നു: ‘കവിത എഴുതിയപ്പോള്‍ വന്ന വെട്ടലുകളും തിരുത്തലുകളും
കൂട്ടിച്ചേര്‍ത്ത് ഡിസൈന്‍സ് ഉണ്ടാക്കിയപ്പോള്‍ അദ്ദേഹമിതൊന്നും
പ്രതീക്ഷിച്ചിരിക്കില്ല.’
നമ്മുടെ ചിത്രകലാ പാരമ്പര്യം
അത്രയ്ക്കേറെ സമ്പന്നമല്ല എന്ന ശക്തിയായ വാദം അദ്ദേഹമവതരിപ്പിക്കുന്നുണ്ട്. ഒരു
ഗോസിപ്പുണ്ടായ കാലത്ത് രാമുവിനെ ഗുരുജി ആശ്വസിപ്പിക്കുന്നു. അതില്‍ കനത്ത
പരിഹാസമുണ്ട്: ‘സാഹിത്യത്തെക്കാള്‍ എത്രയോ ശക്തിമത്താണ് ചിത്രകല. മ്യൂറല്‍
പെയിന്റിങ്ങില്‍ നമ്മുടെ ട്രഡീഷനും മോശമല്ല.’
പ്ലേറ്റോയുടെ കലാനിരാസം കലാഭിനന്ദനമായതുപോലെ ചിത്രകല ഇതില്‍ വിലയിരുത്തപ്പെടുന്നത്
സാഹിത്യത്തെക്കാള്‍ ശക്തിമത്തായതാണ് എന്നാണ്. ചിത്രകലയ്ക്ക് സംവേദനക്ഷമത
കൂടുതലുണ്ടെന്ന അഭിപ്രായം അരവിന്ദനുണ്ടോ എന്ന് ഈ ഭാഗം സംശയം ജനിപ്പിക്കുന്നു.
കേരളത്തിലങ്ങോളമിങ്ങോളം ഒളിഞ്ഞും
തെളിഞ്ഞും ചുവര്‍ച്ചിത്രങ്ങള്‍ കാണാം. അശ്ലീലച്ചുവരുകള് സമൂഹത്തിന്റെ ആന്തരിക
മനസ്സിന്റെ എഴുത്താണ്. അത് ശ്ലീലമാണെന്നും ശരിയായ സാഹിത്യമാണെന്നും
പ്രതിഷേധമാണെന്നും കാലാകാലമായി പലരാലും പറഞ്ഞുകേട്ടിട്ടുണ്ട്. അതിനെ ഒരു പരിധി വരെ
അരവിന്ദന് ചോദ്യം ചെയ്യുന്നുണ്ട്.
സിനിമ
സിനിമകളുടെ സൃഷ്ടാവ് എന്ന നിലയില്‍
അരവിന്ദന് എന്നും അദ്ദേഹത്തിന്റെ നിലപാടില്‍ തന്നെ ഉറച്ചുനിന്നു.
ജനകീയതയ്ക്കുവേണ്ടി താന്‍ അടിയുറച്ചു വിശ്വസിക്കുന്ന മൂല്യങ്ങളെ അടിയറവെയ്ക്കാന്‍
അദ്ദേഹം തയ്യാറായിരുന്നില്ല. സിനിമയെക്കുറിച്ചും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും
പ്രാദേശികവും ദേശീയവുമായ നിറയെ ചര്‍ച്ചകള്‍ അദ്ദേഹം നടത്തുന്നുണ്ട്. അത്തരത്തില്‍
എഴുതപ്പെട്ടവയെ കൂട്ടിവായിക്കുകയാണ് ഈ ഉപശീര്‍ഷകത്തിന്റെ ഉന്നം.
സിനിമയിലേയ്ക്കുള്ള താക്കോലായി
തുടക്കത്തില്‍ വര്‍ത്തിക്കുന്നത് കല്‍ക്കത്തയിലെ സുഹൃത്തായ ഗോപിയാണ്. കല്ക്കത്തെയെ
ഗുരുജി പലപ്പോഴും വിശേഷിപ്പിക്കുന്നത് സത്യജിത് റായുടെ നാട് എന്നാണ്. കുടുംബത്തോടെ
ഒരു മലയാളം സിനിമയ്ക്ക് ഇറങ്ങിയ ഗോപിയോട് ഗുരുജി ചോദിക്കുന്നു: ‘സത്യജിത്
റായുടെ നാട്ടില്‍ നിന്ന് വരുന്നവര്‍ നമ്മുടെ സിനിമ കാണാതിരിക്കുന്നതല്ലേ നല്ലത്’
എന്ന്. ഇത് സുപ്രധാനമായൊരു ചോദ്യമാണ് (പരമ്പര പ്രസിദ്ധീകരിച്ചിരുന്ന സമയത്ത്
പ്രത്യേകിച്ചും). മലയാള സിനിമയെ തള്ളിപ്പറയാനോ ബംഗാളി സിനിമയെ ഉത്തേജിപ്പിക്കാനോ
അല്ല ഗുരുജിയോ ആത്യന്തികമായി അരവിന്ദനോ അഭിപ്രായ പ്രകടനം നടത്തുന്നത്, മറിച്ച്
വസ്തുനിഷ്ഠമായ താരതമ്യവിശകലനം തുടര്‍ന്ന് നടത്തുന്നുണ്ട്. ബോളിവുഡ്ഡിലോ തമിഴിലോ
മലയാളത്തിലോ അക്കാലത്ത് സിനിമയില്‍ സംഭവിച്ചിരുന്നത് എന്താണ് എന്ന് അരവിന്ദന്
പലേടത്തായി പറയുന്നുണ്ട്. ചില പരാമര്‍ശങ്ങളിലൂടെ –
1. ‘സിനിമയ്ക്ക്
പറ്റിയ ഒരു സ്റ്റോറി ഉണ്ടാക്കുക’
2.
തമാശയ്ക്ക് വേണ്ടി ഒരു അടുക്കള പ്രേമം കൂടി അഡ്ജസ്റ്റ്
ചെയ്താല്‍ ഗംഭീരമാകും.’
3.
‘ട്രാജഡി ആയാലും പ്രശ്നമില്ല. ബോക്സോഫീസ്
ഹിറ്റായില്ലെങ്കില്‍ പിന്നീട് കോമഡിയാക്കി മാറ്റാം.’
4.
സാധാരണക്കാര്‍ക്ക് വേണ്ടതെന്താണെന്നത് തീരുമാനിക്കുന്നത്
നിര്‍മ്മാതാക്കളാണ്. സാധാരണക്കാര്‍ നിസ്സഹായരാണ്.’
ഇതൊക്കെ അക്കാലത്തും തുടര്‍ന്നും
നമ്മുടെ സിനിമയില്‍ സംഭവിച്ച കാര്യങ്ങളാണ്. സത്യജിത് റായുടെ നാട്ടിലുണ്ടാകുന്ന
നല്ല സിനിമാ സംസ്കാരത്തെ അട്ടിമറിച്ച് പഴയതിലെത്തിക്കാന് മേല്‍പ്പറഞ്ഞ തരം
സിനിമകളും വേണമെന്ന് അരവിന്ദന് ആക്ഷേപഹാസ്യം ഉന്നയിക്കുന്നുണ്ട്. ചില പരാമര്‍ശങ്ങള്‍
-
1. ‘സിനിമയിലാണെങ്കില്‍
ഒരു കുളിസീന്‍ കൊണ്ട് കാര്യം സാധിക്കാം.’
2.
‘വെറും പ്രേമ കഥകള്‍ക്ക് സ്കോപ്പില്ല, പ്ര്യവസാനം ഒരു
വെടിപൊട്ടലായിരുന്നെങ്കില് സിനിമക്കാര്‍ കഥ ഒരുപക്ഷെ എടുത്തേനെ.’
3.
‘രണ്ട് ഗംഭീര സിനിമകള്‍ കണ്ടു. റായുടെ ചാരുലത, മൃണാള്‍
സെന്നിന്റെ അകാഷ്കുസും, സ്റ്റില്സുകൊണ്ട് എന്തെല്ലാം മഹാത്ഭുതങ്ങളാണ് രണ്ടിലും
കാണിച്ചിരിക്കുന്നത്. പക്ഷെ അവിടെയും പോപ്പുലര്‍ ബോംബെക്കാരന്റെ കോമാളിത്തമാണ്.
മഹത്തായ സംഗതികള്‍ പോപ്പുലറാവാറില്ല.’
സിനിമയിലേയ്ക്ക് എടുത്തുചാടി
മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്നവരെ അദ്ദേഹം കണക്കിന് കളിയാക്കുന്നുണ്ട്. നടി ‘എക്സ്ട്രാ’
വിഭാഗത്തിലാണെന്ന് വിശ്വസിക്കുന്ന മുഖ്യധാരാ സിനിമക്കാരെയും അദ്ദേഹം നിശിതമായി
വിമര്‍ശിക്കുന്നുണ്ട്. നടി അഥവാ ഒരു സ്ഥ്രീ സിനിമയില്‍ ഒരു ചേരുവ മാത്രമാണ് എന്ന്
അവര്‍ വിശ്വസിച്ചു. ‘കുടിസീനും കോര്ട്ട്സീനും’
ചോദിക്കുന്ന നടന്, ഇതൊരു പരീക്ഷണ ചിത്രമായിരിക്കുമെന്നുള്ള അഭിപ്രായം കൊണ്ട്
മാനത്ത് വടിയെറിയുന്ന നിര്‍മ്മാതാവ് എന്നിവരൊക്കെ വിമര്‍ശിക്കപ്പെട്ടു. ‘സിനിമക്കാര്‍
ഓഡിയന്റെ ക്ഷമയെ പരീക്ഷിക്കുന്നു’
എന്നദ്ദേഹം പറഞ്ഞു.
സമാന്തര സിനിമയെക്കുറിച്ച് അരവിന്ദന്
ഏറെ ചര്‍ച്ചകള്‍ നടത്തുന്നു. ‘റായുടെ ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നവര്‍
ഭാഗ്യവാന്മാരാണ്. റായെപ്പോലെ പ്രശസ്തരല്ലാത്ത ചിലരുണ്ട്. റായെക്കാള് ശക്തിയില്‍ ഈ
മീഡിയം കൈകാര്യം ചെയ്യുന്നവര്‍, ഋത്വിക് ഘട്ടക്ക്, മൃണാള്‍ സെന്‍ തുടങ്ങി..’
റായിട്ട തുടക്കം കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നു. ‘പണം
വാരിവലിച്ച് ചിലവാക്കാതെ തമിഴന്റെ യുക്തിയ്ക്ക് നിരക്കാത്ത, കഥാവൈകൃതങ്ങളില്ലാത്ത
നല്ല സിനിമകളെടുക്കുവാനുള്ള ശ്രമം ഇവിടെയും തുടങ്ങിയിട്ടുണ്ട്’
എന്ന് അദ്ദേഹം സമാശ്വസിക്കുന്നുണ്ട്. ‘കഥയോ
സ്റ്റുഡിയോയോ നടന്മാരോ ഒന്നും സിനിമയെ മൊത്തത്തിലൊരു കലാസൃഷ്ടിയായി കാണുന്ന
പ്രതിഭാശാലിയായ ഡയറക്റ്റര്‍ക്ക് പ്രശ്നമല്ല. ഫെല്ലിനിയ്ക്ക് ഒരു കാലത്തും കഥ ഒരു
പ്രശ്നമായിരുന്നില്ല. റായുടെ ചിത്രങ്ങളില്‍ അഭിനയിക്കുന്ന പലരും നടന്മാരേയല്ല.’ ‘ലക്ഷങ്ങള്‍
മുടക്കുന്നത് ഒരിക്കലും ഒരു ചിത്രത്തിന്റെ ക്വാളിഫിക്കേഷനല്ല’
എന്നിവയൊക്കെ സമാന്തര സിനിമയെ ന്യായീകരിക്കുന്ന അര്‍ത്ഥവാദങ്ങളാണ്.
നമ്മുടെ മുഖ്യധാരാ സിനിമയുടെ നിരൂപണം
പലപ്പോഴായി അരവിന്ദന് നടത്തുന്നു. പല പരാമര്‍ശങ്ങളും മുമ്പ് രേഖപ്പെടുത്തിയവയാണ്.
വിദേശത്ത് ചിത്രീകരിച്ച സിനിമയെ പ്രശംസിച്ച് ഒടുവില്‍ ഗുരുജിയോട് അഭിപ്രായം
ആരായുമ്പോള്‍ ഗുരുജി പറയുന്നു: ‘നിങ്ങളതിലെ വിദേശീയരെ ശ്രദ്ധിച്ചില്ലേ? അവരുടെ മുഖത്തെ
പരിഹാസച്ചിരി ശ്രദ്ധിച്ചില്ലേ? അതില്‍ കൂടുതല്‍ ഒരു നിരൂപണം ഇതിനാവശ്യമില്ല.’ ‘ഫിലിം
വേള്‍ഡില്‍ എല്ലാവരും ഈശ്വര വിശ്വാസികളാണ്. തിരുപ്പതിയാണ് പ്രധാനം. ശബരിമലയും
മോശമല്ല.’ വിശ്വാസികളാകുന്നതില് തെറ്റില്ല, പക്ഷെ അവര്‍ അന്ധമായ
വില്പന കലയില്‍ നടത്തുന്നത് ആശാസ്യമോ എന്നാണ് അരവിന്ദന് ഉന്നയിക്കുന്ന ചോദ്യം.
അര്‍ത്ഥമില്ലാതെയും, നീതിപുലര്ത്താതെയും
ഉപരിപ്ലവമായും ഉപയോഗിച്ച കാര്യങ്ങളെയൊക്കെ അദ്ദേഹം കഠിനമായി കളിയാക്കുന്നുണ്ത്.
ജപ്പാനിലെ കുറസോവയും സ്വീഡനിലെ ബര്‍ഗ്മാനും ഫ്രാന്‍സിലെ ഗോദാര്ദ്ദും തുറന്നുതന്ന
പാതയിലൂടെ മുന്നേറാന്‍ പറയുന്ന നിര്‍മ്മാതാവ് എന്തറിഞ്ഞിട്ടാണ് ആ പേരുകള്‍
ഉച്ചരിച്ചത് എന്ന് അരവിന്ദന് ചോദിച്ചു. ‘പിത്തം
പിടിച്ച ലുക്ക് വന്നിട്ടുണ്ട്. ഒരു ഉപനായകനായാല്‍ മതി. നായകനാകാന്‍ വേണ്ട
അണിന്രലിജന്റ് ലുക്ക് കൂടി വരണം’ എന്ന് താരത്തെ കളിയാക്കുമ്പോള്‍ അത് മൊത്തത്തില്‍ ദേശീയ
പ്രാദേശിക മുഖ്യ ധാരാ സിനിമകളെ പ്രതിനിധീകരിക്കുന്നുണ്ട്. ഒരു ബഡ്ഡിംഗ് സ്റ്റാര്‍
നിരത്തിലിറങ്ങരുതെന്ന സാമൂഹ്യ വിശ്വാസത്തെ അരവിന്ദന് പരിഹസിക്കുകയും
കടന്നാക്രമിക്കുകയും ചെയ്തു. സിനിമാ പ്രസിദ്ധീകരണങ്ങളെ അദ്ദേഹം വെറുതെ
വിടുന്നില്ല. എന്താണ് ശരിയായ ഒരു സ്കൂപ്പ്? എന്ന മറുചോദ്യമാണ് ഉന്നയിക്കുന്നത്. പ്രസിദ്ധീകരണങ്ങള്‍
നടത്തുന്നത് മുതലെടുപ്പ് മാത്രമാണ്.
സിനിമയ്ക്ക് ‘എ’
സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ ജനം ഇരച്ചുകയറുമെന്നും നിര്‍മ്മാതാവ്
എന്ത് വിഡ്ഢിത്തരം പറഞ്ഞാലും
വിജയിക്കുന്നത് പിന്നില്‍ ആളും സമ്പത്തും ഉള്ളതുകൊണ്ടാണ് എന്നും ഉള്ള സ്ഥിതിയെ
അരവിന്ദന് ശരിയായി വായിച്ചെടുത്തു. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളൊന്നും
വ്യക്തിപരമല്ല. വ്യക്തിയ്ക്കല്ല തകറാറ്, മറിച്ച് പ്രവൃത്തിക്കാണ്.
രാജാക്കന്മാരെപ്പോലെയുള്ള പ്രൊഡ്യൂസര്മാരുണ്ടാകുന്നതാണ് ഇന്നത്തെ സിനിമയുടെ
ഗതികേട്. സിനിമയില്‍ നിലനിന്ന പല വിശ്വാസപ്രമാണങ്ങളെയും അരവിന്ദന്
കടന്നാക്രമിച്ചു. ജനകീയതയെ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ല. ആരോഗ്യകരമായ
ജനകീയതയിലേയ്ക്ക് എത്തണമെന്നാണ് അദ്ദേഹം ലക്ഷ്യം വെച്ചത്.
കുളിസീനും കോര്‍ട്ട് സീനും എ സര്‍ട്ടിഫിക്കറ്റും
തിരുപ്പതിയും ശബരിമലയുമല്ല വേണ്ടത്, മറിച്ച് ജീവിതമായിരിക്കണം സിനിമ. ഏതൊക്കെയോ
ആകാശ കഥകള്‍ പറയുകയല്ല സിനിമ ചെയ്യേണ്ടത്. സിനിമയില്‍ ജനതയുടെ കഥയും
ഇടവുമുണ്ടാകണം. ചേരുവകളുടെ വിപണനത്തില്‍ വിജയം കണ്ടെത്തുന്ന സിനിമകള്‍ക്ക് ബദല്‍
സിനിമകള്‍ ഉണ്ടാകണം.
ആദ്യ സിനിമയായ ഉത്തരായനം
ചിത്രീകരിക്കുന്നതിന് മുമ്പേ തന്നെ അരവിന്ദന്റെ സിനിമാ അവബോധം സ്പഷ്ടമായിരുന്നു.
നവോത്ഥാന മൂല്യങ്ങള്‍ അഭിരുചികളുടെ
കാര്യത്തില്‍ ഒരു ബഹുസ്വരത ഉണ്ടാക്കി. ഒരുപാട് വിഷയങ്ങള്‍ ഒന്നിച്ച് കൈകാര്യം
ചെയ്യപ്പെട്ടു. ഈ പ്രത്യേകതകള്‍ ഈ കൃതിയില്‍ കാണാം. സര്റിയലിസം, ദാദായിസം,
എക്സ്പ്രഷണലിസം എന്നു തുടങ്ങി ആധുനിക സാഹിത്യ ചിന്തകളൊക്കെത്തന്നെ അരവിന്ദന്റെ
ജാലകങ്ങള്‍ തുറന്നിട്ട മനസ്സില്‍ കയറിക്കൂടിയിട്ടുണ്ട്. അവയുടെയൊക്കെ നല്ല വശങ്ങള്
മാത്രമാണ് സ്വീകരിക്കപ്പെട്ടത്. നഗരാധിനിവേശവും വേവലാതികളും അദ്ദേഹം കൃതിയിലൂടെ
കൈകാര്യം ചെയ്തു.
അരവിന്ദന്റെ മേഖലയും ചിന്തയും
വിശാലമായിരുന്നു. സന്തായന, കമ്മിംഗ്സ്, ഷേക്സ്പിയര്, റോയി, ലോര്‍ക്ക, അപ്ഡെക്ക്,
കപാഡി, മോറിസ്, സത്യജിത റായ്, മൃണാള്‍ സെന്‍, ഘട്ടക്ക്, കുറസോവ, ബര്ഗ്മാന്, ഗോഡാരഡ്,
പിക്കാസോ, വാന്‍ഗോഗ്, ഗോഗിന് തുടങ്ങി എത്രയോ പ്രമുഖരാല്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
ബഹുത്വത്തിന്റെ കലാദര്‍ശനങ്ങളും ജീവിതാദര്‍ശങ്ങളും മലയാളി ജീവിതത്തെ
അമ്പരപ്പിക്കും വിധം അരവിന്ദന് വരച്ചിട്ടു. ധൈഷണികതയുടെ തെളിച്ചങ്ങള്‍ ഈ
പരമ്പരയില്‍ തെളിഞ്ഞു. മലയാളികളുടെ ലോകബോധത്തെ ഈ പരമ്പര നവ്വീകരിക്കുകയും
വിശാലമാക്കുകയും ചെയ്തു.
അദ്ധ്യായം
അഞ്ച്
ചെറിയ മനുഷ്യരും വലിയ ലോകവും: ഒരു ഗ്രാഫിക് നോവല്‍
ചിത്രകലയും സാഹിത്യവും അതിന്റെ
സത്യത്തിലും സത്തയിലും ഉള്ളടക്കത്തിലും രണ്ട് വ്യത്യസ്തമായ ആത്മാവിഷ്കാരങ്ങളാണ്.
സൃഷ്ടിയ്ക്കായി മനുഷ്യന്റെ ഉള്ളിലുള്ള പ്രാഥമിക ത്വരയുടെ ആവിഷ്കൃത രൂപങ്ങളില്‍
ഒന്നാണ് ചിത്രം, മറ്റൊന്ന് സാഹിത്യം. ചിത്രകാരനും സാഹിത്യകാരനും ഒരു രൂപക്രമം
കൈവരിയ്ക്കേണ്ടതുണ്ട്, ആശയക്രമവും പ്രധാനമാണ്. രണ്ടും രചിക്കാന്‍ സാങ്കേതികമായി
രണ്ട് വിഭിന്ന തലങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. എന്നിരുന്നാലും പല തലങ്ങളിലും
അവയ്ക്ക് പൊതുവായ സമാനതകളുമുണ്ട്. അത്തരം സമാനതകളെയാണ് അരവിന്ദന് ഒറ്റ ചരടില്‍
കോര്‍ത്ത് വികസിപ്പിച്ചെടുത്തത്. ഒരു തരത്തില്‍ ഇത്തരം രചനാ രീതിയെ അരവിന്ദന്
സമന്വയപ്പെടുത്തി എന്ന് പറയാം. അതിനാല്‍ തന്നെ ചെറിയ മനുഷ്യരും വലിയ ലോകവും അപൂര്‍വ്വങ്ങളില്‍
അപൂര്‍വമായ ഒരു കൃതിയാണ്.
മലയാളത്തില്‍ ഒരു നല്ല ഗ്രാഫിക് നോവലേ
ഉണ്ടായിട്ടുള്ളു - അരവിന്റെ ചെറിയ മനുഷ്യരും വലിയ ലോകവും. സിനിമാക്കാരനായിട്ടും അത്
അരവിന്ദന് സിനിമയാക്കിയില്ല. ആക്കിയിരുന്നെങ്കില്‍ത്തന്നെ ഗോപിയേയും നെടുമുടിയേയുമൊക്കെ
അഭിനയിപ്പിച്ച ഒരു ഫീച്ചര്‍ ഫിലിമാകുമായിരുന്നു അത്.
ഈ കൃതിയെ കാര്‍ട്ടൂണ്‍ പരമ്പര എന്ന്
വിളിയ്ക്കുന്നതില്‍ ചില പോരായ്മകളുണ്ട്. വരയുടെ സങ്കേതം മാറ്റി നിര്‍ത്തി വര്‍ത്തമാനങ്ങള്‍
എടുക്കുകയും തുടര്‍ന്ന് രണ്ടും കൂടി താരതമ്യം ചെയ്ത് നോക്കുകയും ചെയ്താല്‍ കാര്‍ട്ടൂണിനെക്കാള്‍
പലപ്പോഴും നോവലിനോടാണ് ഇതിന് കൂടുതല്‍ സാദൃശ്യം കാണുന്നത്.
എം.വി.ദേവന് എഴുതി: 1
“കുഞ്ചനും
തോലനും ഈവിയും സഞ്ചയനും കേരളീയ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അത്രതന്നെ
പ്രധാനമല്ലെങ്കിലും അഭ്യസ്തവിദ്യരായ കേരളീയര്‍ക്ക് തര്‍ബറും ഫെര്‍ഗാസും സ്റ്റെന്‍ബര്‍ഗും
സ്റ്റീര്‍ലിയും രസികത്വത്തിന്റെ പുതിയ ഭൂമികകള്‍ വിരിയിച്ചവരത്രെ! ഇതില്‍
ആദ്യത്തെ പാരമ്പര്യം സാഹിത്യത്തിന്റെ വഴിയ്ക്കും രണ്ടാമത്തേത് ചിത്രങ്ങളിലൂടെയും
പ്രകാശനം സാധിച്ചിരിക്കുന്നു. അരവിന്ദന് ഈ രണ്ട് ധാരകളെ കൂട്ടിയിണക്കുന്നു എന്ന്
പറയാം. അദ്ദേഹത്തിന്റെ ചെറിയ മനുഷ്യരും വലിയ ലോകവും ഈ അര്‍ത്ഥത്തില്‍ ഒരു
ചിത്രകാവ്യമാകുന്നു.”
എം.ടി. വാസുദേവന്‍ നായര്‍ എഴുതി:2
“ചെറിയ
മനുഷ്യരും വലിയ ലോകവും പാരമ്പര്യ രീതിയിലുള്ള ഒരു കാര്‍ട്ടൂണ്‍ പംക്തിയല്ല.
വരകളിലൂടെ രൂപം കൊണ്ട കാവ്യമെന്നോ ഒരു നോവലെന്നോ വിശേഷിപ്പിക്കാവുന്ന കൃതി.”
ഗ്രാഫിക് നോവലെന്ന അഭിപ്രായത്തോട്
ഏറെ അടുത്തു നില്ക്കുന്ന അഭിപ്രായ ഗതികളാണ് ദേവനും എം.ടിയും പുറപ്പെടുവിച്ചത്.
പൂര്‍ണ്ണമായും ഒരു നോവലിലെപ്പോലുള്ള ഇതിവൃത്തം കൃതിയിലുണ്ടെന്ന് പറഞ്ഞുകൂടാ,
എന്നാല്‍ തുടക്കങ്ങള്‍ക്കെല്ലാം തുടര്‍ച്ചയും കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും
ആശയങ്ങള്‍ക്കും ഒക്കെ വളര്‍ച്ചയും വികാസവും പരിണാമവും സ്പഷ്ടമാക്കുന്നുണ്ട്.
നോവലിലുള്ള ഇതിവൃത്തം എന്നത് പൊതുവെയുള്ള ഘടന എന്നതില്‍ ഊന്നിപ്പറയുന്നതാണ്.
അക്കാലത്തെ, അതായത്, അറുപതെഴുപതുകളുടെ ആധുനികതയുടെ ഉദയകാലത്ത് നോവലിന്റെ
പ്രത്യേകതകള്‍ എന്തായിരുന്നു എന്ന് പരിശോധിക്കുമ്പോള്‍ കൃത്യമായി നിര്‍വചിക്കാവുന്ന
ആദിമമദ്ധ്യന്ത പൊരുത്തത്തോടെ വിശദീകരിക്കാവുന്ന കഥ അപ്രസക്തമായി എന്നും അവര്‍ക്ക്
ഒന്നിലേറെ തലങ്ങളില്‍ വ്യാഖ്യാനിക്കാവുന്ന അര്‍ത്ഥം കൈവന്നു എന്നും ഇതിവൃത്തം
ശിഥിലമായി എന്നും എടുത്തു പറയണം. എങ്കില്‍ ആ നോവലുകളോളവും ഒരു പക്ഷെ അതിലേറെയും
പൊരുത്തം ഇതിവൃത്തപരമായും ഘടനാപരമായും അരവിന്ദന്റെ കൃതിയില്‍ കാണാം.
അനുക്രമമായ വികാസം ഒരു നോവല്‍
ഇതിവൃത്തത്തിന്റെ സ്വഭാവമാണ്. അത്തരത്തില്‍ ഒരു അനുക്രമത ‘ചെറിയമനുഷ്യനും
വലിയലോക’ത്തിനും ഉണ്ട്. ചിത്ര രേഖകളെ നേരിട്ട് നോവലിനോട് താരതമ്യം
ചെയ്യുമ്പോള്‍ സാങ്കേതികമായി കുറെയേറെ വ്യതിരേകങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ സമാനതകളാണ്
കൂടുതലുള്ളത്. വരയ്ക്കും എഴുത്തിനും വെവ്വേറെ നില്ക്കാന് തക്ക അര്‍ത്ഥ പൂര്‍ത്തിയും
വികാസവും കൃതിയിലുണ്ട്. അത് സാധാരണ ഗതിയില്‍ കാര്‍ട്ടൂണുകളില്‍ കാണുന്നതല്ല. സാര്‍വ്വകാലികത
അരവിന്ദന് രചനയുടെ മറ്റൊരു സവിശേഷതയാണ്.
കൃതിയില്‍ സാഹിത്യവും ചിത്രവും എന്നു
വേണ്ട സംഗീതം, സിനിമ, നൃത്തം, രാഷ്ട്രീയം, ചരിത്ര വര്‍ത്തമാനങ്ങള്‍, സമൂഹം,
സംസ്കാരം എന്നിവയൊക്കെ വിദഗ്ദ്ധമായി ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. സഹിതമാണ്
സാഹിത്യം എന്ന നിര്‍വചനത്തോട് എന്തുകൊണ്ടും നീതി പുലര്‍ത്താന്‍ കൃതിയ്ക്ക്
സാധിക്കുന്നുണ്ട്.
ഒ.വി.വിജയന്
കാര്‍ട്ടൂണിന് സാഹിത്യ ചിത്രം എന്ന
പേര് ഉപേക്ഷിക്കണമെന്ന് ഒരിടത്ത് ഒ.വി.വിജയന് എഴുതിയിട്ടുണ്ട്. പക്ഷെ ശരിയായൊരു
വിവര്‍ത്തനം അദ്ദേഹം ചേര്‍ത്തു കാണുന്നില്ല. കാര്‍ട്ടൂണ്‍ ഫലിതം എന്നും, അത് വിമര്‍ശനവും
ദര്‍ശനവുമാണ് എന്നുമുള്ള നിലപാടാണ് വിജയന് സ്വീകരിച്ചത്. അരവിന്ദന്റെ ‘ചെറിയ
മനുഷ്യരും വലിയ ലോകവും’ വിജയന്റെ അഭിപ്രായവുമായി തട്ടിച്ചുനോക്കിയാല്‍ കൃതിയില്‍
മുന്തി നില്‍ക്കുന്നത് വിമര്‍ശനവും ദര്‍ശനവുമാണെന്ന് കണ്ടെത്താനാകും. മിത്ഥ്യകളെ
നശിപ്പിക്കുക കാര്‍ട്ടൂണിസ്റ്റിന്റെ പ്രധാനപ്പെട്ട ഒരു കടമയാണ്. ഭരണത്തിലും
സമൂഹത്തിലും സമ്പദ് വ്യസ്ഥയിലും ഒക്കെ സജീവ നേതൃത്വം കയ്യാളുന്നവരുടെ
പൊങ്ങച്ചങ്ങളും കാപട്യങ്ങളുമാണ് അയാള്‍ ഇതിവൃത്തമായി സ്വീകരിക്കുക. അതുതന്നെയാണ്
അരവിന്ദനും ചെയ്തത്. തന്റേതായ മൌലിക സംഭാവനകള്‍ ഏറെ കൂട്ടിച്ചേര്‍ത്ത് അരവിന്ദന്
ഗ്രാഫിക് നോവല്‍ എന്ന സങ്കേതത്തെ ഭംഗിയായി വികസിപ്പിച്ചു.
വരയുടെ സങ്കേതം പ്രത്യേകതകള്‍ - പരിണാമം
കാര്‍ട്ടൂണിന് വേണ്ടത് രൂപ പ്രധാനമായ
വര മാത്രമല്ല, പ്രാഥമികമായി അതൊരു ചിത്രമായിരിക്കണം. ‘ചെറിയ
മനുഷ്യരും വലിയ ലോകവും’ പരമ്പരയിലൂടെ അതിന്റെ വരകളെ നിരീക്ഷിക്കുമ്പോള്‍ ഏറെ
കാര്യങ്ങള്‍ ഗ്രഹിക്കാനാകും.
പൊതുജനത്തിന്, അഥവാ ഒരു ഫ്രെയിമിലെ
വിവരിക്കേണ്ടാത്ത ആള്‍ക്കൂട്ടത്തിന് പൊതുവായ മുഖമാണുള്ളത്. കണക്കിലെ അധിക ചിഹ്നം
പൂജ്യത്തിനകത്ത് സ്ഥാനം തെറ്റി ചേര്‍ത്തത് പോലെയായിരിക്കും അത്. ഓരോ ഫ്രെയിമിലും
വിശദീകരിക്കേണ്ടാത്ത ഭാഗങ്ങളുടെ വിശദാംശങ്ങള്‍ വരച്ച് ചേര്‍ത്തിട്ടില്ല.
ലീലയുടെയും പെങ്ങളുടെയും മൂക്കിന് ആദ്യ ഭാഗങ്ങളില്‍ ഒരു പൊതു പ്രത്യേകത
കാണുന്നുണ്ട്. മൂക്ക് മേല്‍ച്ചുണ്ടുമായി കൂട്ടിമുട്ടിയിരുന്നില്ല. ലീലയുടെയും
പെങ്ങളുടെയും മൂക്ക് ഒടുവിലേയ്ക്കെത്തുമ്പൊഴേയ്ക്കും കൂട്ടിമുട്ടിയിട്ടുണ്ട്.
ഇതില്‍ നിന്ന് വേര്‍തിരിച്ചെടുക്കാനുള്ള കോഡ് അഥവാ കുരുക്ക് എന്താണെന്ന് സ്പഷ്ടമല്ല.
എന്തായാലും യാദൃച്ഛികമായി അങ്ങനെ സംഭവിച്ചതാവില്ല എന്നത് ഉറപ്പാണ്.
ശരീരഭാഷ വരകളിലൂടെ
സ്പഷ്ടമാക്കുന്നുണ്ട്. കഥാപാത്രത്തിന്റെ മനസ്സ് എഴുത്തില്ലാതെ തന്നെ
വായിച്ചെടുക്കാവുന്ന വിധത്തില്‍ ശക്തമായതാണ് ശരീര ഭാഷാ ചിത്രീകരണം. ഭാങ്ങളുടെയും
വികാരങ്ങളുടെയും നിറപ്പകര്‍ച്ചകളും ഭംഗിയായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
സംവേദനത്തിന്റെ ശരീര ഭാഷയും കാര്യക്ഷമതയും ഏറെ തെളിഞ്ഞുവരുന്നു.
കഥാപാത്രങ്ങളുടെ വളര്‍ച്ച ഭൌതികമായി
അറിയാനാകുന്നുണ്ട്. മുടി ചീകിവെയ്ക്കുന്ന രീതി വരെ ഓരോ കഥാപാത്രവും ഒടുവിലേയ്ക്ക്
എത്തുമ്പോള്‍ മാറ്റുന്നുണ്ട്. കൈകളുടെ ചലനം കണ്ണിന്റെ വികാസ ശോഷണ ഭേദങ്ങള്‍,
കണ്ണുനീര്‍ത്തുള്ളികളുടെ ധാരാ മാറ്റങ്ങള്‍ എന്നിവയിലൂടെ ഒക്കെത്തന്നെ ദൃശ്യപരമായ
ആശയം വായിച്ചെടുക്കാനാകുന്നുണ്ട്. ഭയം, ഞെട്ടല്‍, പരിഭ്രമം എന്നിവപോലും
സൂക്ഷ്മമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. അതിന് സൂക്ഷ്മമായ ചിത്ര രചനാ പാടവം
ആവശ്യമാണ്.
കൃതിയുടെ തുടക്കത്തില്‍ സെമി ലോംഗ്
ഷോട്ടുകളും മദ്ധ്യത്തില്‍ മിഡില്‍ ഷോട്ടുകളും അവസാനത്തോട് അടുക്കുന്തോറും
ക്ലോസപ്പുകളുമാണ് കാണുന്നത്. ഇത് കഥാപാത്ര പരിചയങ്ങളിലേയ്ക്കുള്ള അനുക്രമ
വികാസവുമാണ് എന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. ദൂരെയുള്ള
ജീവിത നൌകകളിലേയ്ക്ക് ഒരു ബോട്ടു പിടിച്ച് പോവുകയാണ് അനുവാചകന്. ട്രോളിയില്‍
ചുറ്റുന്നതുപോലുള്ള ചിത്രീകരണം പലേടത്തും കാണുന്നുണ്ട്. പൊതുവില്‍ ആങ്കിളുകളില്‍
വരുന്ന മാറ്റം ചിത്രത്തിന് ചലനാത്മകത പ്രദാനം ചേയ്യുന്നുണ്ട്. ഇടത്തരം കട്ടിയുള്ള
വരയില്‍ ആറ് ഫ്രെയിമുകളായാണ് ഓരോ പേജും അരവിന്ദന് തിരിച്ചിരിക്കുന്നത്. തുടക്കം
മുതല്‍ ഒടുക്കം വരെ ആ ഘടനയ്ക്ക് മാറ്റം വരുത്തിയിട്ടില്ല.
കഥാപാത്രങ്ങളുടെ ചെറിയ വേഷമാറ്റവും
രൂപമാറ്റവും വരെ തിരിച്ചറിയാന്‍ ആസ്വാദകന് കഴിയുന്നുണ്ട്. രാമു ജുബ്ബയണിയുന്ന ഒരവസരവും
കുറ്റിത്താടിയുമായി പ്രത്യക്ഷപ്പെടുന്ന അവസരവും, മൂശയില്ലാതെ പ്രത്യക്ഷപ്പെടുന്ന
അവസ്ഥയും അതിനെ സാധൂകരിക്കുന്നുണ്ട്, എല്ലാം പരിണമിച്ചുകൊണ്ടേയിരിക്കുന്നു.
മാറ്റത്തിന്റെ അര്‍ത്ഥം തന്നെയാണ് ജീവിതം എന്നുകൂടി അരവിന്ദന് ഇവിടെ തറപ്പിച്ച്
പറയുന്നുണ്ട്. മീശയില്ലാത്ത രാമുവിനെ കാണുമ്പൊഴാണ് അതുവരെ ആ മുഖത്ത് മീശ
ഉണ്ടായിരുന്നു എന്നുതന്നെ തിരിച്ചറിയുന്നത്. അത്രയേറെ കഥാപാത്രങ്ങളെ അനുവാചക
മനസ്സിലേയ്ക്ക് സന്നിവേശിപ്പിക്കാന്‍ അരവിന്ദന് കഴിഞ്ഞു.
ഏകദേശം പകുതിയോളവും ഫ്രെയിമുകള്‍
കഥാപാത്രങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. എന്നാല്‍ അത് പകുതിയ്ക്ക് ശേഷം
ചുരുങ്ങിവരുന്നു. പക്ഷെ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് അവനവന്റെ ധ്യാന നിരതയുടെ
സങ്കീര്‍ണ്ണതകളിലേയ്ക്കുള്ള ഏകാന്തത കഥാപാത്രങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നത്
നമുക്ക് മനസ്സിലാകുന്നു. വ്യക്തിനിഷ്ഠതയിലേയ്ക്ക് കഥാപാത്രങ്ങള്‍ മാനസികമായി
ചുരുങ്ങിയതുകൊണ്ടാവാം ദൃശ്യപരമായി അവയങ്ങനെ ചിത്രീകരിക്കപ്പെട്ടത് എന്ന്
തോന്നുന്നു.
മനുഷ്യന്റെ ചുറ്റുപാടുകള്‍,
അല്ലെങ്കില്‍ മനുഷ്യ പരിസ്ഥിതിയാണ് ചിത്രീകരിച്ചിട്ടുള്ളത്. ബാഹ്യ പ്രകൃതിയുടെ
വൈവിദ്ധ്യമാര്‍ന്ന പരിസ്ഥിതി കൃതിയില്‍ ചിത്രീകരിച്ചിട്ടില്ല.
“ചെറിയ
മനുഷ്യരും വലിയ ലോകവും ഭാവപ്രകാശത്തിന് അതിസമര്‍ത്ഥമായ ലാളിത്യം ഋജുത്വം
എന്നിവകൊണ്ട് സമ്പന്നമാണ്. തുടക്കത്തില്‍ ഉണ്ടായിരുന്ന സംശയങ്ങളും
അമിതാലങ്കാരങ്ങളും ഒടുവൊടുവില്‍ ഇല്ലെന്നുതന്നെ പറയാം. രേഖകളുടെ നിയന്ത്രണത്തിലും സ്വച്ഛമായ
പ്രവാഹത്തിലും നല്ല സിദ്ധിവൈഭവമുള്ള കലാകാരന്റെ പക്വത മുറ്റി നില്ക്കുന്നു.
വചനങ്ങളും കുറുകിക്കുറുകി മിതവും സാരവത്തുമായിത്തീര്ന്നതായിരിക്കണം”
നഗരത്തില്‍ പാര്‍പ്പുറപ്പിച്ച
മദ്ധ്യവര്‍ഗ മലയാളിയുടെ ജീവിത വൈവിദ്ധ്യങ്ങള്‍, വസ്ത്രധാരണം, ആഹാര രീതി, ബാഹ്യ
ചേഷ്ടകള്‍, തെരുവ്, വായനശാല, മദ്യശാല, വിദ്യാഭ്യാസ സ്ഥാപനം, സര്‍ക്കാര്‍ ഓഫീസുകള്‍,
റെയില്‍വേ സ്റ്റേഷന്, വാഹന യാത്ര തുടങ്ങി നിരവധി സ്ഥലകാല മനുഷ്യ രൂപങ്ങളെ
സമന്വയിപ്പിച്ച് പ്രതിഫലിപ്പിക്കുവാന്‍ അരവിന്ദന് കഴിഞ്ഞിട്ടുണ്ട്.
വരയുടെ പ്രത്യേകതകളെ
ചുരുക്കിപ്പറയാന്‍ അരവിന്ദന് കഴിഞ്ഞിരിക്കുന്നു. അമൂര്‍ത്തമായി കിടന്ന ആശയങ്ങള്‍
വരകളിലൂടെ മൂര്‍ത്തവല്‍ക്കരിക്കാന്‍ അരവിന്ദന് ശ്രമിച്ചതിന്റെ പരിണാമ പാത
കൃതിയില്‍ കാണാം. കഥാപാത്രങ്ങള്‍ക്ക് എന്നതുപോലെ വരകള്‍ക്ക് കൃതിയില്‍ വികാസവും
പരിണാമവും സംഭവിച്ചിട്ടുണ്ട്.
അദ്ധ്യായം
ആറ്
ഉപസംഹാരം
അരവിന്ദന്റെ വൈവിദ്ധ്യമാര്‍ന്ന സര്‍ഗപ്രതിഭയെ
വിലയിരുത്തി ആരംഭിച്ച പ്രബന്ധം അരവിന്ദനിലെ ചിത്രകാരന്റെ മൌലികതകള്‍
സാക്ഷാത്കരിച്ച ‘ചെറിയ മനുഷ്യരും വലിയ ലോകവും’
എന്ന പരമ്പരയിലെ വിവിധ പ്രത്യേകതകള്‍ അപഗ്രഥിച്ചുകൊണ്ടാണ് മുന്നോട്ടു നീങ്ങിയത്.
ഒന്നര പതിറ്റാണ്ടുകാലം മാതൃഭൂമി
ആഴ്ചപ്പതിപ്പിന്റെ അവസാന താളുകളില്‍ ആവഷ്കരിക്കപ്പെട്ട ഈ പരമ്പര വായനക്കാരെ
മാതൃഭൂമി പിറകില്‍ നിന്ന് മുന്നിലേയ്ക്ക് വായന ആരംഭിക്കാന്‍
പ്രേരിപ്പിച്ചിട്ടുണ്ട്. അങ്ങനെ സാംസ്കാരിക കേരളത്തിന്റെ പ്രഥമ പരിഗണനകളില്‍ ‘ചെറിയ
മനുഷ്യരും വലിയ ലോകവും’ ഇടം പിടിച്ചുപറ്റി. കൃതിയുടെ ഉള്ളടക്കം കേരളത്തിലെ
ആധുനികതയുടെ ഭാവുകത്വ പരിവര്‍ത്തനവും ഭാവപരിസരവുമായി കൂട്ടിച്ചേര്‍ത്ത് ചര്‍ച്ച
ചെയ്തിട്ടുണ്ട്. ഇതിവൃത്തത്തെ അപഗ്രഥിക്കുന്നതോടൊപ്പം ഈ ദൃശ്യ പരമ്പരയുടെ മൌലിക
സാങ്കേതിക സൌന്ദര്യത്തെ ഗ്രാഫിക് നോവല്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാകുമെന്ന്
വിലയിരുത്താന്‍ സാധിച്ചു.
എത്തിച്ചേര്‍ന്ന പ്രധാന നിഗമനങ്ങള്‍
1. നവോത്ഥാനത്തിന്റെ
കലാ സൌന്ദര്യ വൈവിദ്ധ്യം ഒരു പരിധി വരെ സ്വാംശീകരിച്ച കലാകാരനാണ് അരവിന്ദന്.
അദ്ദേഹം ചലച്ചിത്രകാരനാണെന്ന വസ്തുതയ്ക്കാണ് കൂടുതല്‍ മുന്‍ഗണന നല്കുന്നതെങ്കിലും
അത്രതന്നെ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ടതാണ് ‘ചെറിയ
മനുഷ്യരും വലിയ ലോകവും’ എന്ന് കണ്ടെത്താന്‍ കഴിഞ്ഞു.
2. നവോത്ഥാന
കാലത്തിന്റെ ബഹുസ്വരാത്മകമായ പ്രബുദ്ധത വിഷയ സ്വീകരണത്തിലും അതിന്റെ
പരിചരണത്തിലും കാണുന്നു. നൃത്തം സംഗീതം തുടങ്ങി കലാ സാഹിത്യ രംഗത്തെ ക്ലാസിക്കല്‍
രീതികളും ആധിനിക രീതികളും തമ്മിലുള്ള സംഘര്‍ഷം ചര്‍ച്ച ചെയ്തു.
3. വലിയ
പ്രതീക്ഷകളും സ്വപ്നങ്ങളുമായി സ്വാതന്ത്ര്യം നേടിയ ജനത സ്വാതന്ത്ര്യാനന്തരം ഒരു
ദശകം കൊണ്ട് തന്നെ നിരാശയില്‍ ആഴ്ന്നുപോയി. ഇതിലെ കഥാപാത്രങ്ങളും സംഭങ്ങളും ദര്‍ശനങ്ങളും
ഒക്കെ ഈ വാദത്തെ ന്യായീകരിക്കുന്നു.
4. ആധുനികതയുടെ
ഭാവുകത്വ സവിശേഷതകളായ വ്യക്തിവാദം, അസ്തിത്വവാദം, അന്യവല്ക്കരണമ, നഗരവല്‍ക്കരണം,
ഏകാകിത, തത്വചിന്താപരമായ വിഷാദം, ശൂന്യതാബോധം, വാക്കര്മ്മവിച്ഛിക്തി,
സൌന്ദര്യബോധത്തിന്റെ വൈവിദ്ധ്യം എന്നിവയൊക്കെ കഥാപാത്രങ്ങളെ അപഗ്രഥിച്ചതിലൂടെ
കണ്ടെത്താന്‍ കഴിഞ്ഞു.
5. സ്വാതന്ത്ര്യ
സമരത്തില്‍ രൂപപ്പെട്ട ആദര്‍ശ മൂല്യങ്ങളും സ്വാതന്ത്ര്യാനന്തര കാലത്ത് അതില്‍
നിന്ന് വിപര്യയപ്പെട്ട് ഉപഭോഗ സംസ്കാരം കവര്‍ന്നെടുത്ത മൂല്യങ്ങളും തമ്മിലുള്ള
സംഘര്‍ഷങ്ങളെ തുറന്നു കാണിച്ചത് ഗുരുജിയുടെ വര്‍ത്തമാനങ്ങളിലൂടെയാണ്.
6. മദ്ധ്യവര്‍ഗ
മലയാളി ജീവിതത്തെ കഥാപാത്രങ്ങളിലൂടെ കണ്ടെത്തി.
7. കുടുംബം,
പ്രണയം, വ്യക്തിബന്ധങ്ങള്‍, അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധം, തലമുറകളുടെ അന്തരം
എന്നിവയില്‍ ആഭ്യന്തരമായി അന്തര്‍ലീനമായിരുന്ന സംഘര്‍ഷങ്ങളെ ചിത്രീകരിച്ചു.
8. പാരമ്പര്യവും
നവീനതയും തമ്മില്‍ സൌന്ദര്യ ചിന്തകളുടെ ഭാഗമായി നടന്ന സംഘര്‍ഷങ്ങള്‍ കേരളീയ
ജീവിതത്തില്‍ നടത്തിയ സ്വാധീനങ്ങള്‍ കണ്ടെത്തി.
9. മൃദുലഭാഷണത്തിന്
പകരം പരുക്കന്‍ വര്‍ത്തമാനവും നേര് വര്ത്തമാനത്തിന് പകരം പലപ്പോഴും പരോക്ഷ വിമര്‍ശനങ്ങളുമാണ്
നടത്തുന്നത്. വിരുദ്ധോക്തികളും കറുത്ത ഹാസ്യവും ഏറെ കണ്ടെത്താനാകുന്നുണ്ട്.
10. ഒരു
കാര്‍ട്ടൂണ്‍ പരമ്പര എന്നതില്‍ ഉപരി ഇതൊരു ഗ്രാഫിക് നോവലിന്റെ വിസ്തൃതവും
നൈരന്തര്യസ്വാഭാമുള്ളതുമായ ദൃശ്യാഖ്യാന രീതിയിലേയ്ക്ക് വികസിച്ചിരിക്കുന്നു.
ഗ്രന്ഥസൂചി
1. ജോസ്
കെ. മാനുവല്‍, സിനിമയുടെ പാഠങ്ങള്‍, കറന്റ് ബുക്സ്: തൃശൂര്‍, 2004
2. ദേവന്
എം.വി, ദേവസ്പന്ദനം, ഡി.സി. ബുക്സ്: 1999
3. വിജയകൃഷ്ണന്,
മലയാള സിനിമയുടെ കഥ. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന്: തിരുവനന്തപുരം,
1987
4. വിജയന്
ഒ.വി. ഘോഷയാത്രയില്‍ തനിയെ, കറന്റ് ബുക്സ്: തൃശൂര്‍, 1987
5. ചെറിയ
മനുഷ്യരും വലിയ ലോകവും, ബീസ് ബുക്സ്: 1978
6. ചെറിയ
മനുഷ്യരും വലിയ ലോകവും, ഡി.സി ബുക്സ്: 1996
7. Laxman
R.K., ‘The Best of Laxman’. Penguin, 2000
സിനിമകള്‍
1. എസ്തപ്പാന്,
1979
2. കുമ്മാട്ടി
(1979)
3. പോക്കുവെയില്‍
1981
4. ചിദംബരം
(1985)
5. വാസ്തുഹാര
1990